കേന്ദ്ര ബജറ്റിനെതിരെ ഇന്ന് പാര്‍ലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം; കേരള എംപിമാര്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കും

കേന്ദ്ര ബജറ്റിനെതിരെ ഇന്ന് പാര്‍ലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം; കേരള എംപിമാര്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കും

കേന്ദ്ര ബജറ്റിനെതിരെ ഇന്ന് പാര്‍ലമെന്‍റില്‍ പ്രതിഷേധമുയര്‍ത്താന്‍ പ്രതിപക്ഷം. കേന്ദ്ര ബജറ്റിലെ അവഗണനക്കെതിരെ കേരളാ എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കും. മഹാകുംഭമേളയിലെ അപകടം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. അതേസമയം സോണിയ ഗാന്ധി രാഷ്ട്രപതിയെ അപമാനിച്ചെന്ന ആരോപണമാകും ഭരണപക്ഷം ഉയർത്തുക.

അതേസമയം വഖഫ് ജെപിസി റിപ്പോര്‍ട്ട് ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കും. സംയുക്ത പാര്‍ലമെന്ററി സമിതി അധ്യക്ഷന്‍ ജഗതാംബിക പാല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. വഖഫ് നിയമ ഭേദഗതി നിയമത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അംഗീകരിച്ച റിപ്പോര്‍ട്ട് ആണ് ലോക്‌സഭയില്‍ നാളെ അവതരിപ്പിക്കുക.

ബിജെപി എംപി സഞ്ജയ് ജയ്‌സ്വാളും ജെപിസി അധ്യക്ഷന്‍ ജഗതാംബിക പാലും ചേര്‍ന്നാകും റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത്. പാര്‍ലമെന്ററി സംയുക്ത സമിതിയുടെ രേഖകളും മേശപ്പുറത്ത് വയ്ക്കും. റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സ്പീക്കര്‍ ഓം ബിര്‍ളക്ക് സമര്‍പ്പിച്ചിരുന്നു. തങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാതെയാണ് റിപ്പോര്‍ട്ട് അംഗീകരിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *