പാറ്റ് കമ്മിൻസിന്റെ കെണിയിൽപെട്ട് ഇന്ത്യ; താരത്തിന്റെ കീഴിൽ ഓസ്‌ട്രേലിയക്ക് വമ്പൻ നേട്ടങ്ങൾ; ഇത് അയാളുടെ കാലമല്ലേ എന്ന് ആരാധകർ

പാറ്റ് കമ്മിൻസിന്റെ കെണിയിൽപെട്ട് ഇന്ത്യ; താരത്തിന്റെ കീഴിൽ ഓസ്‌ട്രേലിയക്ക് വമ്പൻ നേട്ടങ്ങൾ; ഇത് അയാളുടെ കാലമല്ലേ എന്ന് ആരാധകർ

ഓസ്‌ട്രേലിയയെ ദി മൈറ്റി ഓസീസ് എന്ന് വിളിക്കുന്നത് ചുമ്മാതല്ല. നീണ്ട 10 വർഷത്തിന്റെ കാത്തിരിപ്പിനൊടുവിൽ ഓസ്‌ട്രേലിയ വീണ്ടും ബോർഡർ ഗവാസ്കർ ട്രോഫി ഉയർത്തി. അതിന് കരണമായതോ പാറ്റ് കമ്മിൻസ് എന്ന ഇതിഹാസ താരത്തിന്റെ ക്യാപ്റ്റൻസി മികവും.

ഇപ്പോൾ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്‌ട്രേലിയൻ താരങ്ങളുടെ സംഹാരതാണ്ഡവത്തിനായിരുന്നു ഇന്ത്യ ഇരയായത്. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ വിജയിച്ച ഇന്ത്യക്ക് പിന്നീടുള്ള മത്സരങ്ങളിൽ ആ മികവ് കാട്ടാൻ സാധിക്കാതെ പോയിരുന്നു. പാറ്റ് കമ്മിൻസ് എന്ന ക്യാപ്റ്റന്റെ ബുദ്ധിയും അദ്ദേഹം സജ്ജമാക്കി വിജയിപ്പിച്ച പദ്ധതികളും കാരണം ഇന്ത്യക്ക് പിന്നീട് വിജയം എന്താണെന്ന് പോലും അറിയാൻ സാധിച്ചിരുന്നില്ല. അഡലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ 10 വിക്കറ്റിനാണ് ഓസ്‌ട്രേലിയ തകർത്തത്. ഗാബ്ബയിൽ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിലാകട്ടെ മഴ കാരണം മത്സരം സമനിലയിലും കലാശിച്ചു. ആ സമയത്ത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കണമെങ്കിൽ ഇന്ത്യക്ക് അവസാനത്തെ രണ്ട് ടെസ്റ്റ് മത്സരങ്ങളും വിജയിക്കണമായിരുന്നു.

എന്നാൽ വിജയം പ്രതീക്ഷിച്ച് ഇറങ്ങിയ രോഹിത് ശർമയ്ക്കും കൂട്ടർക്കും പാറ്റ് കമ്മിൻസ് ഒരുക്കി വെച്ചത് വമ്പൻ കെണിയായിരുന്നു. മെൽബണിൽ നടന്ന നാലാം ടെസ്റ്റ് മത്സരത്തിൽ മോശം ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച ഇന്ത്യയെ 184 പരാജയപ്പെടുത്താൻ ഓസ്‌ട്രേലിയക്ക് സാധിച്ചു. ഇതോടെ ഫൈനലിലേക്കുള്ള തങ്ങളുടെ രാജകീയ വരവിനു വേണ്ടി പാറ്റ് കമ്മിൻസും സൈന്യവും തയ്യാറെടുത്തു. മോശമായ ബാറ്റിംഗ് പ്രകടനം ടൂണമെന്റിൽ ഉടനീളം കാഴ്ച വെച്ച രോഹിത് ശർമ്മയാകട്ടെ തന്റെ വ്യക്തിഗത ഉയർച്ചകളെക്കാളും വലുത് ടീമിന്റെ വിജയത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് പറഞ്ഞ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ബുംറയ്ക്ക് കൈമാറി. തുടർന്നും അവസാന ടെസ്റ്റിൽ വിജയം പ്രതീക്ഷിച്ച് ഇറങ്ങിയ ബുംറയെ തളയ്ക്കാൻ പാറ്റ് കമ്മിൻസിന് സാധിച്ചു. സിഡ്‌നിയിലെ ടെസ്റ്റിൽ 6 വിക്കറ്റിന് വിജയിച്ച് വീണ്ടും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കാൻ പാറ്റ് കമ്മിൻസിനും പടയ്ക്കും സാധിച്ചു.

പാറ്റ് കമ്മിൻസിനെ ദി മാൻ ഓഫ് വേർഡ്‌സ് എന്നാണ് ക്രിക്കറ്റ് ആരാധകർ വിശേഷിപ്പിക്കുന്നത്. പറഞ്ഞ വാക്കുകൾ പാലിക്കുന്ന താരം. 2023 ലെ ഏകദിന ലോകകപ്പ് ഫൈനൽ കളിക്കുന്നതിനു മുൻപ് കമ്മിൻസ് പത്രസമ്മേളനത്തിൽ പറഞ്ഞു മത്സരം കാണാൻ വരുന്ന കാണികളെ നിശ്ശബ്ദരാകുമെന്ന്. അത് അതേപോലെ തന്നെ സംഭവിക്കുകയും ചെയ്‌തു. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരം തോറ്റതിന് ശേഷം കമ്മിൻസ് പറഞ്ഞു WE ARE STILL THE NUMBER ONE TEAM IN THE WORLD AND THIS PARTICULAR WEEK DOESNT CHANGE THAT. ഗ്രൗണ്ടിൽ ഗംഭീര പ്രകടനം കാഴ്ച വെച് ബോർഡർ ഗവാസ്കർ ട്രോഫി ഉയർത്തി അതിനുള്ള മറുപടിയും അദ്ദേഹം നൽകി.

2023 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ട്രോഫി, 2023 ഇലെ ഏകദിന ലോകകപ്പ്, ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ്, ഇന്ത്യയ്‌ക്കെതിരെ നടന്ന ബോർഡർ ഗവാക്സർ ട്രോഫി. പാറ്റ് കമ്മിൻസിന്റെ കീഴിൽ ഓസ്‌ട്രേലിയ നേടിയ പ്രധാന നേട്ടങ്ങളാണ് ഇവയെല്ലാം. എന്നാൽ ഇവിടേം കൊണ്ട് തീരുന്നില്ല. ഓസ്‌ട്രേലിയയെ എന്നും ഒന്നാം സ്ഥാനത്ത് എത്തിക്കാൻ പാറ്റ് കമ്മിൻസും സംഘവും തങ്ങളുടെ ജൈത്രയാത്ര തുടരും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *