ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍..; വേറിട്ട ലുക്കില്‍ പ്രഭാസ്, ‘രാജാസാബ്’ പോസ്റ്റര്‍ പുറത്ത്

പ്രഭാസിന്റെ ജന്മദിനത്തില്‍ ‘ദ രാജാസാബ്’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. ‘ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍’ എന്ന ടാഗ് ലൈനോടെ എത്തിയ പോസ്റ്ററില്‍ വേറിട്ട ലുക്കില്‍ പ്രഭാസ് പോസ്റ്ററിലുള്ളത്. ബ്ലോക്ബസ്റ്റര്‍ ചിത്രം ‘കല്‍ക്കി’യ്ക്ക് ശേഷം എത്തുന്ന ചിത്രമാണ് രാജാസാബ്.

ഫാമിലി എന്റര്‍ടെയ്നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാന്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകള്‍ക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ രാജാസാബ്. ‘ഹാപ്പി ബെര്‍ത്ത്‌ഡേ റിബല്‍ സാബ്’ എന്നെഴുതി കൊണ്ടാണ് പ്രഭാസിന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. മാളവിക മോഹനന്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഹൊറര്‍ റൊമാന്റിക് കോമഡിയാണ് ചിത്രമെന്നാണ് സൂചന. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പ്രദര്‍ശനത്തിനെത്തും. 2025 ഏപ്രില്‍ 10ന് ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടിജി വിശ്വപ്രസാദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

വിവേക് കുച്ചിബോട്‌ലയാണ് സഹനിര്‍മ്മാതാവ്. തമന്‍ എസ് സംഗീതം പകരുന്ന ചിത്രത്തിന്റെ ഫൈറ്റ് കോറിയോഗ്രഫി രാം ലക്ഷ്മണ്‍ മാസ്റ്റേഴ്സും കിംഗ് സോളമനും ചേര്‍ന്നാണ് കൈകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം: കാര്‍ത്തിക് പളനി. അതേസമയം, ഇന്നുവരെയുള്ള തന്റെ ഏറ്റവും വലിയ പ്രോജക്റ്റുകളില്‍ ഒന്നാണ് ഇത് എന്നാണ് സംവിധായകന്‍ മാരുതി ചിത്രത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *