അയാൾ ഒന്നിന് പുറകെ ഒന്നായി കാർഡുകൾ ഇറക്കി എതിരാളികളെ ഓടിച്ചു, ആ ഇന്ത്യൻ താരം ഇന്നത്തെ സ്റ്റാർ ആയതും അവൻ കാരണം; രവിചന്ദ്രൻ അശ്വിൻ പറഞ്ഞത് ഇങ്ങനെ

അയാൾ ഒന്നിന് പുറകെ ഒന്നായി കാർഡുകൾ ഇറക്കി എതിരാളികളെ ഓടിച്ചു, ആ ഇന്ത്യൻ താരം ഇന്നത്തെ സ്റ്റാർ ആയതും അവൻ കാരണം; രവിചന്ദ്രൻ അശ്വിൻ പറഞ്ഞത് ഇങ്ങനെ

അടുത്തിടെ വിരമിച്ച ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ആദ്യ വർഷങ്ങളിൽ എംഎസ് ധോണിയുടെ നേതൃത്വത്തിൽ ആണ് ഏറ്റവും മികച്ച താരം എന്ന നിലയിലേക്കുള്ള വളർച്ച aarambhichath. 2008 മുതൽ 2015 വരെ ചെന്നൈ സൂപ്പർ കിംഗ്‌സ് ഫ്രാഞ്ചൈസിയുടെ ഭാഗം ആയിരുന്നു അദ്ദേഹം അവിടെ ധോണിക്ക് കീഴിൽ അശ്വിൻ മികച്ച കരിയർ ആഘോഷിച്ചു. ശേഷം ചെന്നൈ ടീം വിട്ട അശ്വിൻ പഞ്ചാബ്, പുണെ, രാജസ്ഥാൻ ടീമുകൾക്കായി കളിച്ചു. ശേഷം മെഗാ ലേലത്തിൽ ചെന്നൈ അശ്വിനെ ₹9.75 കോടിക്ക് അദ്ദേഹത്തെ സ്വന്തമാക്കി.

അടുത്തിടെ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചു. അതോടെ ഒരു മികച്ച കരിയറിന് സമാനമായി. എല്ലാ ഫോർമാറ്റുകളിലുമായി 287 മത്സരങ്ങളിൽ നിന്ന് 25.80 ശരാശരിയിൽ 765 വിക്കറ്റുകൾ അദ്ദേഹം നേടി. സിഎസ്‌കെയ്‌ക്കായി ധോണിയുടെ കീഴിൽ കളിക്കുന്നതിനുപുറമെ, ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം എന്ന നിലയിൽ അശ്വിൻ വളർന്നു.

2021-ൽ ESPNcriinfo-യ്ക്ക് നൽകിയ അഭിമുഖത്തിൽ, ധോണിയുടെ നേതൃത്വ ശൈലിയെക്കുറിച്ചുള്ള രസകരമായ ചില ഉൾക്കാഴ്ചകൾ അശ്വിൻ പങ്കുവച്ചു. അവൻ പറഞ്ഞിരുന്നു:

“ലോകകപ്പ് ഫൈനൽ മത്സരത്തിന് വ്യക്തമായ തന്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. എംഎസ് (ധോണി) തന്ത്രങ്ങൾ വിശദമായി ചർച്ച ചെയ്യുന്ന ആൾ അല്ല. അത് വളരെ ലളിതമായി സൂക്ഷിക്കാൻ അവൻ ഇഷ്ടപ്പെടുന്നു. പെട്ടെന്ന് പെട്ടെന്ന് തന്റെ മുന്നിൽ ഉള്ള കാർഡുകൾ ഇറക്കുകയും ബോളർമാരെ നന്നായി പിന്തുണക്കുകയും ചെയ്യും.”

സുരേഷ് റെയ്ന- ധോണി സൗഹൃദത്തെക്കുറിച്ചും അശ്വിൻ പ്രതികരിച്ചു.

“റെയ്ന എന്ന ടി 20 ബാറ്റർ ശരിക്കും പൂത്തുലഞ്ഞത് ധോണിയുടെ കീഴിലാണ്. പണ്ടൊക്കെ ഒരു ബോളറെ തിരഞ്ഞുപിടിച്ച് ആക്രമിക്കാനും ആക്രമണ മോഡിലേക്ക് മാറാനും താരങ്ങൾ പേടിച്ചിരുന്ന കാലത്ത് ധോണി റെയ്നയ്ക്ക് സ്വാതന്ത്ര്യം നൽകി. റെയ്ന, ധോണി കൂടെ ഉള്ളപ്പോൾ ശരിക്കും ശക്തൻ ആയി.”

205 മത്സരങ്ങളിൽ നിന്ന് 32.51 ശരാശരിയിൽ 5,528 റൺസും 136.73 സ്‌ട്രൈക്ക് റേറ്റും ഒരു സെഞ്ച്വറിയും 39 അർദ്ധസെഞ്ച്വറികളുമായി റെയ്‌ന തൻ്റെ ഐപിഎൽ കരിയർ അവസാനിപ്പിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *