അവള്‍ക്ക് വേണ്ടി ഞാന്‍ പോരാടും, ഐശ്വര്യ നമ്മുടെ നിധിയാണ്, അവളുടെ കഴിവ് പുറത്തെടുക്കാന്‍ ഇവര്‍ ആരാണ്; ചര്‍ച്ചയായി രേഖയുടെ വാക്കുകള്‍

അവള്‍ക്ക് വേണ്ടി ഞാന്‍ പോരാടും, ഐശ്വര്യ നമ്മുടെ നിധിയാണ്, അവളുടെ കഴിവ് പുറത്തെടുക്കാന്‍ ഇവര്‍ ആരാണ്; ചര്‍ച്ചയായി രേഖയുടെ വാക്കുകള്‍

അടുത്ത കുറേ ദിവസങ്ങളായി ഐശ്വര്യ റായ്‌യുടെയും അഭിഷേക് ബച്ചന്റെയും വേര്‍പിരിയല്‍ വാര്‍ത്തകളാണ് ബിടൗണിലെ ഹോട്ട് ടോപിക്. അഭിഷേകുമായി ഐശ്വര്യ അകന്നു കഴിയുകയാണ്. ഇതിനിടെ അഭിഷേകിന് നടി നിമ്രത് കൗറുമായുള്ള പ്രണയബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. അഭിഷേകും നിമ്രതും ഒന്നിച്ചെത്തിയ പഴയൊരു അഭിമുഖത്തിന്റെ ഭാഗങ്ങള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ഇതിനിടെ ഐശ്വര്യയ്ക്ക് വേണ്ടി ഒരിക്കല്‍ സംസാരിച്ച നടി രേഖയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ബഹുമാനിക്കപ്പെടുന്ന നടി രേഖ എന്നും ഐശ്വര്യയെ പുകഴ്ത്തി മാത്രമേ പൊതുവേദികളില്‍ സംസാരിച്ചിട്ടുള്ളൂ. ഐശ്വര്യയുടെ കഴിവ് കാണാന്‍ ബോളിവുഡിന് കഴിയുന്നില്ലെന്ന് ഒരിക്കല്‍ രേഖ പറഞ്ഞിരുന്നു.

ഞാന്‍ ആരാധിക്കുന്ന മോഡലുകളില്‍ ഐശ്വര്യയാണ് ഏറ്റവും മികച്ചത്. അവള്‍ പ്ലാസ്റ്റിക് ആണെന്ന മീഡിയ വാദത്തെ ഞാന്‍ എതിര്‍ക്കുന്നു. വളരെ ഭാവുകത്വമുള്ളയാളാണ് ഐശ്വര്യ. ആവശ്യമെങ്കില്‍ അവള്‍ക്ക് വേണ്ടി കടുവയെ പോലെ ഞാന്‍ പോരാടും. കഴിവ് തെളിയിക്കാന്‍ ഐശ്വര്യ ഹോളിവുഡില്‍ പോകേണ്ടതില്ല.

അവള്‍ നമ്മുടെ സ്വന്തമാണ്. ഐശ്വര്യയുടെ കഴിവ് പുറത്തെടുക്കാന്‍ പുറത്ത് നിന്നുള്ള ഇവര്‍ ആരാണ്. അവള്‍ നമ്മുടെ നിധിയാണ് എന്നായിരുന്നു രേഖ പറഞ്ഞു. ഐശ്വര്യ ഹോളിവുഡില്‍ സിനിമകള്‍ ചെയ്ത സമയത്തായിരുന്നു ഈ പ്രസ്താവന. ഐശ്വര്യയ്ക്ക് എന്നും പിറന്നാള്‍ ആശംസകളും രേഖ ആശംസിക്കാറുണ്ട്.

അതേസമയം, ബച്ചന്‍ കുടുംബത്തിനൊപ്പം എപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറയാറുള്ള പേരാണ് രേഖയുടെത്. അമിതാഭ് ബച്ചനും രേഖയും തമ്മിലുള്ള പ്രണയം ബോളിവുഡില്‍ പരസ്യമായ രഹസ്യമാണ്. വിവാഹത്തിന് മുമ്പേ ബച്ചന് വേണ്ടിയാണ് രേഖ നെറുകയില്‍ സിന്ദൂരം അണിഞ്ഞു തുടങ്ങിയത് എന്നും ഭര്‍ത്താവിന്റെ മരണശേഷവും അത് തുടരുന്നതും ചര്‍ച്ചയായിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *