
ഈ മാസം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം തയ്യാറായി കഴിഞ്ഞു. കഴിഞ്ഞ വർഷം നേടിയെടുത്ത ടി-20 ലോകകപ്പ് പോലെ ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയും നേടിയെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ടീം പുറത്തായിരുന്നു. അതിന്റെ ക്ഷീണം മാറ്റാൻ ഇന്ത്യക്ക് ഈ ടൂർണമെന്റിൽ കപ്പ് ജേതാക്കളായെ തീരു.
തന്റെ ടീമിൽ തനിക്ക് വിശ്വാസം ഉണ്ടെന്നും, ടി 20 ലോകകപ്പ് നേടിയ പോലെ ഇത്തവണ ചാമ്പ്യൻസ് ട്രോഫി നേടി വിജയം തുടരും എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രോഹിത് ശർമ്മ. ബിസിസിഐ നടത്തിയ വാർഷിക ചടങ്ങിൽ വെച്ചാണ് താരം സംസാരിച്ചത്.
രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ:
” ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീമിനൊപ്പം എത്രയും വേഗം ഒന്നിക്കണം. ആ കിരീടം സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തണം. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇന്ത്യ ട്വന്റി 20 ലോകകപ്പ് സ്വന്തമാക്കി. അത് അവിസ്മരണീയമായിരുന്നു. ഇനി മുന്നിലുള്ളത് ചാമ്പ്യൻസ് ട്രോഫിയെന്ന ചാലഞ്ചാണ്”
രോഹിത് ശർമ്മ തുടർന്നു:
“ഓരോ മത്സരങ്ങളും പ്രധാനപെട്ടതാണ് എന്നാൽ ടീമുകളുടെ കാര്യത്തിൽ പ്രേത്യേകതകളില്ല. കഴിഞ്ഞ രണ്ട്, മൂന്ന് വർഷങ്ങളിലായി പാകിസ്താനെതിരെ കളിക്കുന്നു. ഇന്ത്യൻ ടീമിന് ഇതൊരു മത്സരം മാത്രമാണ്. ഏതൊരു ടീമിനെ നേരിടുന്നതിന് സമാനമായ തയ്യാറെടുപ്പുകൾ മാത്രമാണ് പാകിസ്താനെതിരെ മത്സരത്തിന് മുമ്പും ഉണ്ടാകുക” രോഹിത് ശർമ്മ പറഞ്ഞു.