നിലവിലെ തലമുറയിലെ ക്രിക്കറ്റ് താരങ്ങള്‍ മുന്‍ താരങ്ങളേക്കാള്‍ മികച്ചവരാകണമെന്ന് ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ്. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെയോ സുനില്‍ ഗവാസ്‌കറിന്റെയോ ഏഴയലത്ത് ആരെങ്കിലും വരുമെന്ന് തങ്ങള്‍ കരുതിയിരുന്നില്ലെന്നും അടുത്ത തലമുറ നമ്മളേക്കാള്‍ മികച്ചവരായിരിക്കണമെന്നത് കാലത്തിന്റെ അനിവാര്യതയാണെന്നും കപില്‍ ദേവ് പറഞ്ഞു. അശ്വിന്റെ വിരമിക്കലിന്റെ പശ്ചാത്തലത്തിലാണ് ഇതിഹാസത്തിന്റെ ഈ നിരീക്ഷണം.
അടുത്ത തലമുറ നമ്മളേക്കാള്‍ മികച്ചവരായിരിക്കണം, ഇല്ലെങ്കില്‍, ലോകം മുന്നോട്ട് പോകില്ല. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെയോ സുനില്‍ ഗവാസ്‌കറിന്റെയോ ഏഴയലത്ത് ആരെങ്കിലും വരുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല.
അശ്വിന്‍ പോയി. ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന ഞാന്‍ ആഗ്രഹിച്ചു. അങ്ങനെയായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തെ അങ്ങനെ പോകാന്‍ അനുവദിക്കുമായിരുന്നില്ല. വളരെ ബഹുമാനത്തോടെയും സന്തോഷത്തോടെയും ഞാന്‍ അദ്ദേഹത്തെ അയയ്ക്കുമായിരുന്നു- കപില്‍ ദേവ് പറഞ്ഞു.
106 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 537 വിക്കറ്റുമായാണ് അശ്വിന്‍ തന്റെ കരിയര്‍ പൂര്‍ത്തിയാക്കിയത്. നിലവില്‍ എക്കാലത്തെയും വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്തെത്താണ് അശ്വിന്‍.