സഹീറെ ദേ നീ, മുൻസഹതാരത്തിന് വൈറൽ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് സച്ചിൻ ടെണ്ടുൽക്കർ; വീഡിയോ വൈറൽ

സഹീറെ ദേ നീ, മുൻസഹതാരത്തിന് വൈറൽ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് സച്ചിൻ ടെണ്ടുൽക്കർ; വീഡിയോ വൈറൽ

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളറാണ് സഹീർ ഖാൻ. 2011 ഏകദിന ലോകകപ്പ് ഇന്ത്യ നേടുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. ഇപ്പോള്‍ മുന്‍ പേസറുടെ ബൗളിങ് ആക്ഷനുമായി വളരെയധികം സാമ്യമുള്ള ഒരു പെണ്‍കുട്ടിയുടെ ബൗളിങ് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. രാജസ്ഥാനിലെ പ്രതാപ്ഗഢ് ജില്ലയിൽ നിന്നുള്ള സുശീല മീണ എന്ന പെൺകുട്ടിയുടെ വീഡിയോയാണ് അത്.

വൈറൽ വീഡിയോ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ സഹീർ ഖാനെ ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സച്ചിൻ പോസ്റ്റ് ചെയ്തതോടെ ഇന്ത്യയിൽ മാത്രം വൈറൽ ആയ വീഡിയോ ഇപ്പോൾ ലോകമെമ്പാടും വൈറൽ ആയിരിക്കുകയാണ്.

സച്ചിൻ ടെണ്ടുൽക്കർ വീഡിയോയ്ക്ക് താഴെ കുറിച്ചത് ഇങ്ങനെ:

‘സുഗമവും ആയാസരഹിതവുമായ ബൗളിങ്. കണ്ടിരിക്കാനും എന്ത് മനോഹരം. സുശീവ മീണയുടെ ബൗളിങ് ആക്ഷന്‍ താങ്കളുടെ ബൗളിങ് ആക്ഷനെ ഓര്‍മിപ്പിക്കുന്നു. താങ്കള്‍ക്കും അങ്ങനെ തോന്നുന്നുണ്ടോ സഹീര്‍?” സച്ചിൻ കുറിച്ചത് ഇങ്ങനെ.

ഉടൻ തന്നെ വീഡിയോയ്ക്ക് താഴെ സഹീർ ഖാന്റെ മറുപടിയും വന്നു. ‘താങ്കളല്ലേ ഇത്തരമൊരു സാദൃശ്യം ചൂണ്ടിക്കാണിച്ചത്. അതിനോട് യോജിക്കാതിരിക്കാന്‍ എനിക്ക് എങ്ങനെ കഴിയും? ആ പെണ്‍കുട്ടിയുടെ ബൗളിങ് ആക്ഷന്‍ സുഗമവും ആകര്‍ഷകവുമാണ്. അവര്‍ നല്ല ഭാവിയുള്ള താരമാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു’ സഹീർ ഖാൻ കുറിച്ച്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *