ടീം എന്നോട് ആ നിർണായക കാര്യം പറഞ്ഞു കഴിഞ്ഞു, അതിനുള്ള കഠിന പരിശ്രമത്തിലാണ് ഞാൻ; വമ്പൻ വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

ടീം എന്നോട് ആ നിർണായക കാര്യം പറഞ്ഞു കഴിഞ്ഞു, അതിനുള്ള കഠിന പരിശ്രമത്തിലാണ് ഞാൻ; വമ്പൻ വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

തൻ്റെ അവസാന ഏകദിന, ടി20 മത്സരത്തിൽ സെഞ്ച്വറി നേടിയ സ്റ്റാർ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസൺ ഇന്ത്യയ്‌ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. സഞ്ജു പറയുന്നതനുസരിച്ച്, ടെസ്റ്റിൽ വിജയിക്കാനുള്ള കഴിവ് തനിക്കുണ്ടെന്നാണ്. വരാനിരിക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങൾ ഗൗരവമായി എടുക്കാൻ ടീം ഇന്ത്യയുടെ നേതൃത്വ ഗ്രൂപ്പിൽ നിന്ന് തനിക്ക് സന്ദേശം ലഭിച്ചു എന്നും താൻ അതിനെ ഗൗരവമായി കാണുന്നു എന്നുമാണ്.

“റെഡ് ബോൾ ക്രിക്കറ്റിൽ വിജയിക്കാനുള്ള വൈദഗ്ധ്യം എനിക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, വൈറ്റ് ബോൾ ക്രിക്കറ്റിൽ മാത്രം ഒതുങ്ങാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്നാണ് എൻ്റെ ആഗ്രഹം. ദുലീപ് ട്രോഫിക്ക് മുമ്പ്, റെഡ് ബോൾ ക്രിക്കറ്റിലേക്ക് എന്നെ പരിഗണിക്കുന്നുണ്ടെന്ന് ലീഡർഷിപ്പ് ഗ്രൂപ്പ് എന്നോട് പറഞ്ഞിരുന്നു, അത് ഗൗരവമായി കാണാനും കൂടുതൽ രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കാനും എന്നോട് ആവശ്യപ്പെട്ടു, ”സാംസൺ ചൊവ്വാഴ്ച സ്‌പോർട്‌സ്റ്റാർ പറഞ്ഞു.

സെപ്റ്റംബറിൽ ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യ ഡിക്ക് വേണ്ടി സാംസൺ രണ്ട് ദുലീപ് ട്രോഫി 2024 മത്സരങ്ങൾ കളിച്ചിരുന്നു. അതേസമയം ശനിയാഴ്ച നടന്ന ബംഗ്ലാദേശിനെതിരായ ടി20പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണാണ് സ്റ്റാറായത്. സാംസൺ തന്റെ കന്നി ടി20 സെഞ്ച്വറി ഉയർത്തി, ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ മൂന്നക്ക സ്‌കോറിലെത്തി. ഈ വലിയ നാഴികക്കല്ല് അപകടത്തിലാക്കി വമ്പൻ ഷോട്ടുകൾ കളിക്കുന്നതിൽനിന്നും താരം കളിയുടെ ഒരു സമയത്തും പിന്നോട്ടുപോയില്ല എന്നത് ശ്രദ്ധേയമാണ്.

സെഞ്ച്വറിയോട് അടുത്തപ്പോഴും താരം ബാറ്റംഗിന്റെ വേഗത കുറയ്ക്കുന്നതിൽ വിശ്വസിച്ചില്ല. 90-കളിൽ ബാറ്റ് ചെയ്യുമ്പോഴും താരം വലിയ ഷോട്ടുകൾ അഴിച്ചുവിട്ടു. 90ൽ നിൽക്കുമ്പോൾ പോലും കൂറ്റൻ ഷോട്ടുകൾക്ക് ശ്രമിച്ചുകൊണ്ടിരുന്നതിന് പിന്നിൽ എന്താണെന്നാണ് മത്സര ശേഷം സഞ്ജുവിനോട് നായകൻ സൂര്യകുമാർ യാദവിന് ചോദിക്കാനുണ്ടായിരുന്നത്.

ആക്രമിച്ച് കളിക്കുക എന്നതായിരുന്നു ടീം മാനേജ്‌മെന്റിന്റെ സന്ദേശം. ക്യാപ്റ്റനും കോച്ചും ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നത് അതാണ്. എന്റെ ശൈലിക്ക് ചേർന്ന നയമാണ് ഇത്. എന്റെ ക്യാരക്ടർ അങ്ങനെയാണ്. അതുകൊണ്ടാണ് ഞാൻ സ്‌കോറിംഗിന്റെ വേഗം കുറയ്ക്കാതെ മുൻപോട്ട് പോയത്.

96ൽ നിൽക്കുമ്പോൾ ഞാൻ സൂര്യയോട് പറഞ്ഞത് ബിഗ് ഹിറ്റിന് ശ്രമിക്കും എന്നാണ്. എന്നാൽ ഈ സമയം പതിയെ പോവാനാണ് സൂര്യ എന്നോട് പറഞ്ഞത്. കാരണം ഈ സെഞ്ചറി ഞാൻ അർഹിച്ചിരുന്നതായാണ് ക്രീസിൽ വെച്ച് ക്യാപ്റ്റൻ പറഞ്ഞത്. ക്യാപ്റ്റനിൽ നിന്നും കോച്ചിൽ നിന്നും കാര്യങ്ങളുടെ വ്യക്തത ലഭിച്ചത് എന്നെ ഏറെ സന്തോഷിപ്പിച്ചു- സഞ്ജു പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *