സഞ്ജു സാംസണിന്റെ രണ്ട് സെഞ്ചുറികള്‍ ആഘോഷിച്ചവര്‍ തന്നെ അദ്ദേഹത്തിന്റെ രണ്ടു പൂജ്യത്തിനെ പരിഹസിക്കുന്നത് തികച്ചും സ്വാഭാവികം മാത്രമാണ്. പക്ഷേ ഒരാള്‍ ക്രീസില്‍ നിലയുറപ്പിക്കും മുമ്പേ അത്യന്തം മികച്ച പന്തില്‍ പുറത്താകുക എന്നതിനെ നിര്‍ഭാഗ്യം എന്നേ പറയാന്‍ കഴിയു… സഞ്ജുവിന്റെ കാര്യത്തില്‍ ഇത് നിര്‍ഭാഗ്യവശാല്‍ രണ്ട് തവണ സംഭവിച്ചു എന്നതാണ് സങ്കടകരം. ..
ഹാര്‍ഡ് പിച്ചായ ഒരു ഫാസ്റ്റ് ബോള്‍ ലോ ആയി വിക്കറ്റിലേക്ക് എത്തുക എന്നത് ഒരു ബാറ്ററെ സംബന്ധിച്ച് ദുരന്തം എന്നെ പറയാന്‍ കഴിയൂ. പക്ഷെ.. സഞ്ജുവിന്റെ സ്ഥിരതയെ പഴിക്കുന്നവര്‍ സൂര്യ, ഹര്‍ദ്ദിക്ക് , റിങ്കു എന്നിവര്‍ ഈ ടൂര്‍ണമെന്റില്‍ ഉടനീളം കാഴ്ചവെച്ച അസ്ഥിരതയെ കണ്ടതായി പോലും ഭാവിക്കുന്നില്ല..
ഹര്‍ദ്ദിക്ക് കഴിഞ്ഞ കളിയില്‍ 39 റണ്‍സ് (45 ബോള്‍) എടുത്തു എങ്കിലും ഡെത്ത് ഓവറില്‍ കാട്ടിക്കൂട്ടിയ അപക്വമായ നിലപാട് കൊണ്ടാണ് തിരിച്ചടി ഉണ്ടായത്! ടൂര്‍ണമെന്റില്‍ ഉടനീളം ഹിറ്റിംഗ് റിഫ്‌ലക്‌സ് നഷ്ടമായ ഒരു വെറ്ററന്‍ ക്രിക്കറ്ററുടെ ശരീര ഭാഷയായിരുന്നു ഹര്‍ദ്ദിക്കിന്റെത്.
അതേസമയം സഞ്ജു സാംസന്റെ കളി കണ്ടു കഴിഞ്ഞപ്പോള്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസമായിരുന്ന ആദംഗില്‍ ക്രിസ്റ്റ് ചോദിച്ചത് ‘ഐപിഎല്‍ നേരത്തെ തുടങ്ങിയോ… എന്നാണ് ‘! പിന്നീട് അദ്ദേഹം ശ്രദ്ധിച്ചു നോക്കിയപ്പോഴാണത്രേ ഇത് ഇന്ത്യ സൗത്ത് ആഫ്രിക്ക മത്സരമാണെന്ന് മനസ്സിലായത്.
സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ വളരെ അപൂര്‍വമായി മാത്രമല്ലേ കാണാറുള്ളൂ ,അതുകൊണ്ടാണ് അങ്ങനെ ‘ IPL ആണോ ‘എന്ന ഒരു തെറ്റിദ്ധാരണ വന്നുപോയത് എന്നു അദ്ദേഹം തമാശയായി പറഞ്ഞു. എങ്കിലും സത്യത്തില്‍ പുള്ളി പരോക്ഷമായി BCCIയെ ട്രോളുക ആണ് ചെയ്തത്. സഞ്ജു സാംസണിനെ പോലെ വളരെ ഇമ്പാക്ട് ആയ ഒരു കളിക്കാരനെ BCCI ഇതുവരെ വേണ്ട വിധം ഉപയോഗിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞ് വെച്ചത്.
ഒരിക്കലും എല്ലാ കളികളിലും 70-80-100 അടിക്കുന്ന കളിക്കാരന്‍ ആവില്ല സഞ്ജു സാംസണ്‍. ലോകത്ത് ഒരു പ്രതിഭാധരന്‍മാര്‍ക്കും അത് കഴിയില്ല.. പക്ഷേ.. അയാള്‍ ഫോം ആകുന്ന ദിവസം ടീം കളി ജയിക്കും. മറ്റേത് കളിക്കാരേക്കാളും മികച്ച ദൃശ്യ വിരുന്ന് കാണികള്‍ക്കും ആരാധകര്‍ക്കും ക്രിക്കറ്റ് പ്രേമികള്‍ക്കും ഈ കളി പഠിക്കുന്നവര്‍ക്കും പരിശീലനം നടത്തുന്നവര്‍ക്കും ലഭിക്കും.. പുതിയ റെക്കോര്‍ഡുകളും നേട്ടങ്ങളും കുറിക്കപ്പെടും…!
ഇതാണ് പ്രതിഭയുള്ളവരുടെ എടുത്ത് പറയേണ്ട മേന്‍മ…
ഇന്നത്തെ തിലക് വര്‍മ്മയുടെ സെഞ്ച്വറിയും സഞ്ജുവിന്റെ സെഞ്ച്വറിയും വ്യത്യസ്തമാകുന്നത് ക്രിക്കറ്റ് ഷോട്ടുകളുടെ അഴകും കണിശതയും ഒത്തുവരുന്ന ആ അനുഗ്രഹീതയുടെ താരതമ്യത്തില്‍ ആണ്.. സേവാഗും രോഹിത്തും ഒക്കെ ഈ ഗണത്തിലെ കളിക്കാരാണ്..അവര്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിനു ലഭിച്ച ഏറ്റവും ഗിഫ്റ്റഡ് ആയ ഇംപാക്ട് പ്ലേയര്‍ ആണ് സഞ്ജു. ഉലയില്‍… ഊതി …ഊതി…. അടിച്ച് പരുവമാക്കി എടുത്താല്‍ ഇന്ത്യന്‍ ടീം കണ്ട എക്കാലത്തേയും വലിയ മൂര്‍ച്ഛയേറിയ ആയുധമായിത്തീരാന്‍ ഇനിയും ശേഷിയുള്ള കാരിരുമ്പാണ് ഈ കൊച്ചു പയ്യന്‍. ഇത്തരം ആള്‍ക്കാരുടെ സ്‌പോര്‍ട്ടിംഗ് റിഫ്‌ലക്‌സുകള്‍ നിലനില്‍ക്കുന്നിടത്തോളം കാലം അവരെ പരമാവധി രാജ്യത്തിനായി ഉപയോഗിക്കണം!
അല്ലാതെ രണ്ടോ… മൂന്നോ കളികളില്‍ ലോ സ്‌ക്കോറിന് പുറത്തായാല്‍ ഉടനെ സൈഡ് ബെഞ്ചില്‍ ഇരുത്തി ഉള്ള പ്രതിഭയെ മരവിപ്പിച്ച് കളയരുത്. !
രണ്ട് ഡക്കുകള്‍ അടുപ്പിച്ച് വന്നാല്‍ വിമര്‍ശിച്ച് കുരിശില്‍ തറയ്ക്കരുത്. എല്ലാ കളികളിലും സെഞ്ചുറി അടിക്കുന്ന ഒരു മിശിഹായും ക്രിക്കറ്റ് ലോകത്ത് ഇല്ല! പക്ഷെ.. ഒരൊറ്റ കളികൊണ്ട് ഒരു രാഷ്ട്രത്തിന്റെ മുഴുവന്‍ മിശിഹയാകാന്‍ ചില പ്രതിഭകള്‍ക്ക് കഴിയും! അതില്‍പ്പെട്ട ഒരാളാണ് സഞ്ജു സാംസണ്‍ ! സൂര്യയ്ക്കും റിങ്കുവിനും ഹര്‍ദിക്കിനും നല്‍കാത്ത ഭാരം സഞ്ജുവിന്റെ ചുമലില്‍ മാത്രമായി ആരും എടുത്ത് വെയ്ക്കരുത്!