സൂപ്പർ താരം സഞ്ജു സാംസണെ പ്രശംസിച്ച് വനിതാ ക്രിക്കറ്റ് താരവും മലയാളിയുമായ സജന സജീവൻ. ഇപ്പോൾ അന്താരാഷ്ട്ര സർക്യൂട്ടിൽ റൺസ് നേടി ഫോമിൽ കളിക്കുന്ന വിക്കറ്റ് കീപ്പറുടെ “ഒരിക്കലും വിട്ടുകൊടുക്കാത്ത മനോഭാവം” ഫലം കണ്ടുവെന്ന് അവർ പറഞ്ഞു. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിൽ നാല് മത്സരങ്ങളിൽ 2 സെഞ്ച്വറി നേടിയ സഞ്ജു ഇപ്പോൾ തകർപ്പൻ ഫോമിലാണ് കളിക്കുന്നത്.
വർഷങ്ങളോളം കഠിനാധ്വാനം ചെയ്തിട്ടും സഞ്ജു സാംസൺ മികച്ച പ്രകടനം നടത്താത്തപ്പോൾ തനിക്ക് വളരെ വിഷമം തോന്നിയെന്ന് ഇൻസൈഡ് സ്‌പോർട്ടിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സജന സജീവൻ പറഞു. എന്നിരുന്നാലും, താരത്തിന്റെ കഠിനാധ്വാനം ഒടുവിൽ ഫലം കണ്ടതിനാൽ സഞ്ജുവിന്റെ കാര്യത്തിൽ തനിക്ക് സന്തോഷം ഉണ്ടെന്നും സഞ്ജന പറഞ്ഞു.
“ഞാൻ സഞ്ജുവിനെ മുമ്പ് കണ്ടിട്ടുണ്ട്. സഞ്ജു ചേട്ടന് എന്നെ അറിയാം. സഞ്ജു ചേട്ടൻ ശരിക്കും കഠിനാധ്വാനിയായ ആളാണ്, വർഷങ്ങളായി അദ്ദേഹം കഠിനാധ്വാനം ചെയ്യുന്നു. ഞാനും കഠിനാധ്വാനം ചെയ്യുകയായിരുന്നു, പക്ഷേ മികച്ച പ്രകടനം നടത്തിയിട്ടില്ല, അതിൽ എനിക്ക് വളരെ സങ്കടമുണ്ടായിരുന്നു. ഒരിക്കലും കൈവിടാത്ത മനോഭാവത്തോടെ സഞ്ജു ഇപ്പോൾ റൺ സ്കോർ ചെയ്യുന്നു. അദ്ദേഹം മികവ് തുടരും.”സഞ്ജന പറഞ്ഞു.
അസ്ഥിരതയോടെ കളിക്കുന്നതിന്റെ പേരിൽ ഏറെ വിമർശനം കേട്ട കാലഘട്ടത്തെ അതിജീവിച്ച് സഞ്ജു നിൽകുമ്പോൾ ഇന്ത്യൻ വൈറ്റ് ബോൾ ടീമിലെ ഒരു സ്ഥിരം സ്ഥാനമാണ് താരത്തിന്റെ ഇനിയുള്ള ലക്‌ഷ്യം.