2015 മുതൽ ഇന്ത്യൻ ടീമിൽ ഉള്ള താരമാണ് സഞ്ജു സാംസൺ. എന്നാൽ വർഷങ്ങൾ കഠിനാധ്വാനം ചെയ്തിട്ടും മതിയായ അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നില്ല. ഈ വർഷം താരത്തിനെ സംബന്ധിച്ച് കരിയറിന് കൂടുതൽ വളർച്ച ഉണ്ടായ വർഷമാണ്. അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്നായി 3 സെഞ്ചുറികൾ നേടാൻ താരത്തിന് സാധിച്ചു. ടി-20 യിൽ രോഹിത് ശർമ്മയ്ക്ക് ശേഷം ആ സ്ഥാനത്തേക്ക് ഇനി മലയാളി താരത്തിന് സീറ്റ് ഉറപ്പിക്കാം.
അടുത്ത ജനുവരി അവസാനമാണ് ഇന്ത്യ ഇംഗ്ലണ്ട് ടി-20 പരമ്പര ആരംഭിക്കുന്നത്. ബോർഡർ ഗാവസ്‌കർ ട്രോഫി കഴിഞ്ഞ് യുവ താരങ്ങളായ യശസ്‌വി ജയ്‌സ്വാൾ ശുഭ്മാൻ ഗിൽ എന്നിവർക്ക് ബിസിസിഐ വിശ്രമം അനുവദിക്കും. അത് കൊണ്ട് തന്നെ നായകനായ സൂര്യ കുമാർ യാദവിന് പിന്തുണ നൽകാൻ ബിസിസിഐ സഞ്ജു സാംസണെ വൈസ് ക്യാപ്റ്റൻ സ്ഥാനം നൽകാൻ ഒരുങ്ങുകയാണ് എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
എന്നാൽ ഔദ്യോഗീകമായ പ്രഖ്യാപനം ഇത് വരെ ബിസിസിഐ നടത്തിയിട്ടില്ല. അടുത്ത മാസം സ്‌ക്വാഡിനെ പ്രഖ്യാപിക്കും. ടി-20 വിക്കറ്റ് കീപ്പിങ് സ്ഥാനത്തേക്ക് ഋഷബ് പന്തിന് അവസ്സരം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇനി ഐപിഎലിൽ ഗംഭീര പ്രകടനം കാഴ്ച വെച്ചാൽ മാത്രമേ താരത്തിന് സീറ്റ് ലഭിക്കു.