ഒഴുക്കിനൊപ്പം നീന്തുക ആധിപത്യം സ്ഥാപിച്ച് കളിക്കുക, പുതിയ വിജയമന്ത്രം വെളിപ്പെടുത്തി സഞ്ജു സാംസൺ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

ഒഴുക്കിനൊപ്പം നീന്തുക ആധിപത്യം സ്ഥാപിച്ച് കളിക്കുക, പുതിയ വിജയമന്ത്രം വെളിപ്പെടുത്തി സഞ്ജു സാംസൺ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

2024 സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം മികച്ച വർഷമായിരുന്നു. പ്രതിഭാധനനായ ബാറ്റർ ഇത്രയും വർഷത്തെ കരിയറിൽ തന്റെ ഏറ്റവും മികച്ച പ്രകനമാ നടത്തിയത് ഈ വർഷമായിരുന്നു. എന്തുകൊണ്ടാണ് പലരും ഇന്ത്യയിലെ ഏറ്റവും പ്രതിഭാധനനായ ബാറ്ററായി തരാതെ മുദ്രകുത്തിയത് എന്ന് വർഷങ്ങളായി പറയുന്നവരെ സഞ്ജു ഒടുവിൽ ന്യായീകരിച്ചു. എന്തായാലും വൈറ്റ് ബോൾ ഫോർമാറ്റിൽ സഞ്ജു തന്റെ ഭാവി സുരക്ഷിതം ആക്കാനുള്ള ശ്രമത്തിൽ സഞ്ജു വിജയിച്ചു.

2022-ൽ 15.60 എന്ന ശരാശരിയിൽ നിന്ന് ഒരു ഇന്നിംഗ്‌സിന് 30-ലധികം റൺസ് സ്‌കോർ ചെയ്യുന്നതിലേക്ക് എങ്ങനെയാണ് നീങ്ങിയത്? എബി ഡിവില്ലിയേഴ്സ് ചോദിച്ച ചോദ്യത്തിന് സഞ്ജു ഉത്തരം നൽകുക ആയിരുന്നു. ബഞ്ചിൽ തന്നെ ഇരുന്ന സമയത്ത് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്നും എന്നാൽ ഇപ്പോൾ മികച്ച നിലയിൽ ആണെന്നും സഞ്ജു പ്രതികരിച്ചു.

“ഞാൻ ഇതേ ചോദ്യത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു: നിങ്ങൾ വ്യത്യസ്തമായി എന്താണ് ചെയ്തത്? എന്താണ് സംഭവിക്കുന്നത്? അതുകൊണ്ട്, ഓരോ തവണയും ഞാൻ ഇന്ത്യൻ പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ, ആദ്യമൊക്കെ സന്തോഷമായിരുന്നു. എന്നാൽ പരമ്പരയിൽ തിരഞ്ഞെടുക്കപ്പെടുന്നു, ബഞ്ചിൽ ഇരിക്കുന്നു ഇതൊക്കെ ശീലമായി. ആദ്യമൊക്കെ സങ്കടം ഉണ്ടായിരുന്നു . പക്ഷെ ഓരോ പരമ്പരയിലും കൃത്യമായ ഒരുക്കത്തിലാണ് വന്നതെന്ന് ഞാൻ ഉറപ്പാക്കിയിരുന്നു.” സഞ്ജു പറഞ്ഞു.

സ്ട്രൈക്കെ റേറ്റിനെക്കുറിച്ചും താരം സംസാരിച്ചു. അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ :

“സ്ട്രൈക്ക് റേറ്റ് ഉയർത്തുന്നതിനു വേണ്ടി പ്രത്യേകമായി ഒന്നും തന്നെ ചെയ്തിട്ടില്ല. ബാറ്റിംഗ് ശൈലി നോക്കിയാൽ ഞാൻ എല്ലായ്പ്പോഴും ബോളർമാർക്കു മേൽ ആധിപത്യം നേടി കളിക്കാൻ ഇഷ്ടപ്പെടുന്നയാളാണ്. എന്റെ സ്വഭാവം എല്ലായ്പ്പോഴും ഇങ്ങനെ തന്നെയാണ്. പോസിറ്റീവായി കളിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.”

“ഓരോ തവണ ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോഴും സ്വയം പ്രകടിപ്പിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. ടി20 മൽസരത്തിൽ കളിക്കുമ്പോൾ ഞാൻ എല്ലായ്പ്പോഴും ചിന്തിക്കാറുള്ളത് 20 ഓവറുകളെന്നത് വളരെ ചെറുതാണെന്നാണ്. ഏഴ്- എട്ട് ബാറ്റർമാർ ഡ്രസിംഗ് റൂമിൽ അവസരം കാത്തിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ക്രീസിലെത്തിയാൽ നിങ്ങൾ ഏറ്റവും നന്നായി ചെയ്യാൻ സാധിക്കുന്നത് എന്താണോ അതാണ് ചെയ്യാൻ ശ്രമിക്കേണ്ടത്- സഞ്ജു വ്യക്തമാക്കി.

“ഒഴുക്കിനൊപ്പം നീന്താനാണ് എനിക്ക് ഇഷ്ടം. ടി 20 യിൽ അതാണ് ചെയ്യാൻ പറ്റുന്ന കാര്യം. കൂടുതൽ ചിന്തിക്കാൻ പോയാൽ അത് പ്രശ്നമാണ്. അതിനാൽ ആധിപത്യം സ്ഥാപിച്ച് കളിക്കാൻ ആ ഫോർമാറ്റിൽ ഞാൻ ഇഷ്ടപെടുന്നു. കുറഞ്ഞ സമയത്തിന് ഉള്ള് ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ട ഫോര്മാറ്റണ്. അതുകൊണ്ട് ശൈലി മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”സഞ്ജു പറഞ്ഞു.

ടി20യിൽ സഞ്ജുവിന്റെ പ്രഹരശേഷിയിൽ അദ്ഭുതപ്പെടുത്തുന്ന മാറ്റമാണ് ഈ വർഷം സംഭവിച്ചിട്ടുള്ളത്. ഓരോ വർഷം തോറും സ്ട്രൈക്ക് റേറ്റ് അദ്ദേഹം ഉയർത്തിക്കൊണ്ടിരിക്കുന്നതായി കാണാം. 2021ൽ 135ഉം 2022ൽ 146ഉം ആയിരുന്നു അദ്ദേഹത്തിന്റെ പ്രഹരശേഷിയെങ്കിൽ കഴിഞ്ഞ വർഷം ഇതു 153ലേക്കുയർന്നു. എന്നാൽ ഈ വർഷം അത് 180 ആണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *