
ഇന്ത്യൻ ടീമിലെ ഏറ്റവും വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരാണ് മലയാളി താരമായ സഞ്ജു സാംസണും, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും. നാളുകൾ ഏറെയായി മോശം ഫോമിലാണ് രോഹിത് തുടരുന്നത്. എന്നാൽ സഞ്ജു മികച്ച ഫോമിലുമാണ് ഉള്ളത്. അവസാനം കളിച്ച അഞ്ച് ടി-20 മത്സരങ്ങളിൽ നിന്നായി 3 തകർപ്പൻ സെഞ്ചുറിയാണ് താരം നേടിയിരിക്കുന്നത്.
സൗത്ത് ആഫ്രിക്കൻ ലീഗിന്റെ പുതിയ സീസണിൽ ഇന്ത്യൻ താരങ്ങൾ കളിക്കണം എന്നാണ് സൗത്ത് ആഫ്രിക്കൻ ഇതിഹാസം എ ബി ഡിവില്യേഴ്‌സ് പറയുന്നത്. ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, വിരാട് കോലി, ശുബ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവരെയാണ് കളിപ്പിക്കേണ്ടത് എന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
എ ബി ഡിവില്യേഴ്‌സ് പറയുന്നത് ഇങ്ങനെ:
” ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, വിരാട് കോലി, ശുബ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ സൗത്താഫ്രിക്കന്‍ ടി-20 ലീഗില്‍ കളിക്കാന്‍ ബിസിസിഐ അനുവദിക്കണം. ഇവര്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായി നില്‍ക്കുന്ന താരങ്ങളാണ്. അതുകൊണ്ടുതന്നെ ഇവര്‍ എത്തിയാല്‍ ടൂര്‍ണമെന്റിനത് കൂടുതല്‍ ഊർജം നൽകും കൂടാതെ വലിയ തോതിലുള്ള ആരാധക പിന്തുണയും ലഭിക്കും” എ ബി ഡിവില്യേഴ്‌സ് പറഞ്ഞു.
എന്നാൽ സഞ്ജുവിന്റേയും രോഹിതിന്റെയും പേര് ഡിവില്യേഴ്‌സ് പറഞ്ഞില്ല. ഇത് വൻതോതിൽ വിമർശനത്തിന് കാരണമായിട്ടുണ്ട്. ഫെബ്രുവരി മുതൽ നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ ഇപ്പോൾ തയ്യാറെടുക്കുകയാണ്. ബോർഡർ ഗവാസ്കർ ട്രോഫി പരാജയപ്പെട്ടത് കൊണ്ട് രോഹിത്തിനും പരിശീലകനായ ഗൗതം ഗംഭീറിനും നിർണായകമായ ടൂർണമെന്റ് ആയിരിക്കും അത്.