
ശാസ്ത്ര-ബാലശാസ്ത്ര കോണ്‍ഗ്രസ് 2024-25ന് സമാപനം. ശാസ്ത്ര ട്രസ്റ്റും റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ലോഡ്‌സും ക്യാമ്പ്യന്‍ സ്‌കൂളും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ശാസ്ത്ര-ബാലശാസ്ത്ര കോണ്‍ഗ്രസ് കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. ശാസ്ത്ര സയന്‍സ് കോണ്‍ഗ്രസ് എല്ലാ വര്‍ഷവും ശാസ്ത്ര ട്രസ്റ്റും റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ലോഡ്‌സും ക്യാമ്പ്യന്‍ സ്‌കൂളും ചേര്‍ന്ന് സംഘടിപ്പിക്കുന്നുണ്ട്. കുരുന്ന് ശാസ്ത്ര പ്രതിഭകള്‍ക്ക് ശാസ്ത്ര സാങ്കേതിക മേഖലകളിലെ അവരുടെ നൂതനവും വ്യത്യസ്തവുമായ കഴിവുകളെ വികസിപ്പിക്കാനുള്ള ഒരു അതുല്യ വേദിയാണ് ശാസ്ത്ര- ബാലശാസ്ത്രകോണ്‍ഗ്രസ്.
കുട്ടികളുടെ ശാസ്ത്ര മേഖലയിലുള്ള കഴിവ് തെളിയിക്കുന്നതോടൊപ്പം പ്രതിഭ വളര്‍ത്താന്‍ കൂടിയുള്ള ഒരു വേദിയായാണ് ഇത് ശാസ്ത്ര ട്രസ്റ്റും റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ലോഡ്‌സും ക്യാമ്പ്യന്‍ സ്‌കൂളും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്നത്. സിബിഎസ്ഇ, സ്റ്റേറ്റ്, മറ്റ് സെന്‍ട്രല്‍ സിലബസുകളില്‍ ഉള്ള സ്‌കൂളുകളിലെ 7 മുതല്‍ 11വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളാണ് ശാസ്ത്ര-ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്.ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം , ജനറല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ശാസ്ത്രാന്വേഷണങ്ങളും കണ്ടുപിടുത്തങ്ങളും പ്രബന്ധങ്ങളിലൂടെയോ പോസ്റ്റര്‍- പവര്‍ പോയിന്റ് എന്നീ രൂപങ്ങളിലോ അവതരിപ്പിക്കാന്‍ അവസരമുണ്ട്. പൈതഗോറസ്, ആര്യഭട്ട, ഐസക് ന്യൂട്ടണ്‍, എപിജെ അബ്ദുല്‍കലാം, റോബര്‍ട്ട്‌ബോയില്‍
പി സി റേ, ജെ സി ബോസ്, ലൂയി പാസ്റ്റര്‍ തുടങ്ങിയ പ്രസിദ്ധരായ ശാസ്ത്രജ്ഞരുടെ പേരുകളിലുള്ള ഇരുപതോളം അവാര്‍ഡുകള്‍ വിവിധ വിഭാഗങ്ങളിലെ മികച്ച പ്രബന്ധാവതരണത്തിനായി ക്രമീകരിച്ചിട്ടുണ്ട്.
രണ്ടാം ദിവസം നടന്ന സമാപനയോഗത്തില്‍ ശാസ്ത്ര ട്രസ്റ്റ് ചെയര്‍മാന്‍ ഡോ കെ വി തോമസ് അധ്യക്ഷപ്രസംഗം നടത്തി. മുഖ്യാതിഥി റോട്ടറി ക്ലബിന്റെ അസിസ്റ്റന്റ് ഗവര്‍ണര്‍ ആര്‍ ഐ ഡിസ്ട്രിക്റ്റ് 3201 ഡോ കുര്യാക്കോസ് ആന്റണി പുരസ്‌കാരദാനം നിര്‍വ്വഹിച്ചു. ശാസ്ത്ര 2024-25 പ്രമേയം ഡോ തനുജ രാമചന്ദ്രന്‍ അവതരിപ്പിച്ചു. റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ലോഡ്‌സ് മുന്‍ പ്രസിഡന്റ് കെ എം ഉണ്ണി സ്വാഗതവും സെക്രട്ടറി നാന്‍സി ജോണ്‍സന്‍ നന്ദിയും ആശംസിച്ച ചടങ്ങില്‍ ക്യാമ്പ്യന്‍ സ്‌കൂള്‍ ഡീന്‍ & സീനിയര്‍ പ്രിന്‍സിപ്പല്‍ ഡോ. ലീലാമ്മ തോമസ് സംബന്ധിച്ചു.