‘ഒരുമാസത്തിനിടെ കൊന്നത് അഞ്ച് പേരെ’; 19കാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

‘ഒരുമാസത്തിനിടെ കൊന്നത് അഞ്ച് പേരെ’; 19കാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

ഗുജറാത്തിലെ വാപിയിൽ 19കാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പിടികൂടി പൊലീസ്. ഹരിയാനയിലെ റോഹ്തക് നിവാസിയായ രാഹുൽ കരംവീർ ജാട്ട് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ഗുജറാത്തിലെ വൽസാദിലെ വാപി റെയിൽവേ സ്റ്റേഷനിൽ നിന്ന് നവംബർ 24നാണ് ഇയാളെ അറസ്റ്റ് ചെയ്തത് പ്രതിയുടെ ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്.

ഒരുമാസത്തിനിടെ ഇയാൾ പെൺകുട്ടിയെയടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയെന്ന് പൊലീസിന്
നൽകിയ മൊഴി. ട്രെയിനുകളിൽ വച്ച് മാത്രം പ്രതി 4 പേരെ കൊലപ്പെടുത്തി. നവംബർ 14നാണ് ​ഗുജറാത്തിലെ ഉദ്‌വാഡ റെയിൽവേ സ്റ്റേഷന് സമീപമുള്ള പാളത്തിന് സമീപം യുവതിയെ കൊലപ്പെടുത്തിയത്. പരിശോധനയിൽ യുവതി ബലാത്സം​ഗത്തിനിരയായതായി തെളിഞ്ഞിരുന്നു. തുടർന്നാണ് വൽസദ് പൊലീസ് അന്വേഷണം ശക്തമാക്കിയത്.

ഗുജറാത്തിലെ പല ജില്ലകളിലുമായി 2,000 സിസിടിവി ക്യാമറകൾ ഇയാളെ കണ്ടെത്താനായി പരിശോധിച്ചിരുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി നിരവധി തെരച്ചിൽ സംഘങ്ങൾ രൂപീകരിച്ചു. റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് കണ്ടെത്തിയ വസ്ത്രമാണ് കേസിൽ നിർണായകമായത്. അതേ ദിവസം പ്രതിയെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടു. കൊലക്ക് ശേഷം റെയിൽവേ സ്റ്റേഷനിൽ ജാട്ട് ഭക്ഷണം കഴിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കണ്ടെക്കി.

ജോലി ചെയ്യുന്ന ഒരു ഹോട്ടലിൽ നിന്ന് ശമ്പളം വാങ്ങാനാണ് പ്രതി എത്തിയത്. സന്ദർശനത്തിനിടെ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയാണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിൽ പ്രതി സീരിയൽ കില്ലറാണെന്ന സൂചന ലഭിച്ചു. അറസ്റ്റിന് ഒരു ദിവസം മുൻപ് തെലങ്കാനയിലെ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനു സമീപം ട്രെയിനിൽ വച്ച് പ്രതി ഒരു സ്ത്രീയെ കൊള്ളയടിച്ച് കൊലപ്പെടുത്തിയിരുന്നു. ഒക്ടോബറിൽ മഹാരാഷ്ട്രയിലെ സോലാപൂർ റെയിൽവേ സ്‌റ്റേഷനു സമീപം ട്രെയിനിൽ വച്ച് ഇയാൾ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പിന്നീട് ബംഗാളിലെ ഹൗറ റെയിൽവേ സ്‌റ്റേഷനു സമീപം കതിഹാർ എക്‌സ്പ്രസ് ട്രെയിനിൽ വയോധികനെ കുത്തിക്കൊന്നു.

അതേസമയം അഞ്ചാം ക്ലാസിൽ പഠനം നിർത്തിയ ശേഷം രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കൊള്ളകളിൽ ഏർപ്പെട്ടുവെന്നും പ്രതിക്കെതിരെ 13ഓളം കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. ഒറ്റയ്ക്കുള്ളവരെ കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. ഭിന്നശേഷിക്കാർക്കുള്ള കോച്ചുകളിൽ കയറിയാണ് കൊള്ളയും കൊലപാതകവും നടത്തിയത്. ട്രെയിനുകളിൽ മാറിമാറി പോകുന്നതാണ് പ്രതിയെ പിടിക്കാൻ ബുദ്ധിമുട്ടായത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *