‘ടീകോമിന് നഷ്ടപരിഹാരം നൽകേണ്ടതില്ല’; സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ നീക്കം കരാർ വിരുദ്ധം, റിപ്പോർട്ട് പുറത്ത്

‘ടീകോമിന് നഷ്ടപരിഹാരം നൽകേണ്ടതില്ല’; സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ നീക്കം കരാർ വിരുദ്ധം, റിപ്പോർട്ട് പുറത്ത്

സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ടീകോമിന് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് കരാർ. നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാർ വിരുദ്ധമാണെന്നും പദ്ധതി പരാജയപ്പെട്ടാൽ നഷ്ടപരിഹാരം ഈടാക്കേണ്ടത് ടീകോമിൽ നിന്ന് ആണെന്നും കരാറിൽ പറയുന്നു. അതായത് ടി കോം സർക്കാരിനാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2007 സ്മാർട്ട് സിറ്റി കരാർ റിപ്പോർട്ട് പുറത്തുവന്നു. ഇതനുസരിച്ച് ടീകോമിന് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നാണ് കരാറിൽ പറയുന്നത്.

ഇക്കഴിഞ്ഞ ദിവസമാണ് സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്നും പിന്മാറാൻ ടീകോം താല്പര്യം അറിയിച്ചത്. തുടർന്ന് ദുബായ് കമ്പനിയായ ടീകോമിന് നൽകിയ ഭൂമി തിരിച്ചുപിടിക്കുമെന്ന് സർക്കാർ അറിയിച്ചു. 246 ഏക്കർ ഭൂമി തിരിച്ചു പിടിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സർക്കാരും കമ്പനിയും പരസ്‌പര ധാരണയോടെ പിന്മാറ്റ നയം രൂപീകരിക്കുമെന്നും സർക്കാർ അറിയിച്ചു.

ടീകോമിന് നൽകേണ്ട നഷ്ടപരിഹാരത്തുക നിശ്ചയിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി രൂപീകരിച്ചിരുന്നു. നഷ്ടപരിഹാര തുക കണക്കാക്കുന്നതിന് സ്വതന്ത്ര ഇവാല്യുവേറ്ററെ നിയോഗിക്കും. ഇതുസംബന്ധിച്ച ശുപാർശ സമർപ്പിക്കുന്നതിന് ഐടി മിഷൻ ഡയറക്‌ടർ, ഇൻഫോപാർക്ക് സിഇഒ, ഒകെ ഐഎച്ച് എംഡി ഡോ.ബാജു ജോർജ് എന്നിവരടങ്ങുന്ന കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിരുന്നു.

അതേസമയം ടീകോമിന് സർക്കാർ ഒരു നഷ്ടപരിഹാരവും നൽകേണ്ടതില്ലെന്ന് കരാറൊപ്പിട്ടപ്പോൾ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്റെ ഐടി ഉപദേഷ്ടാവ് ജോസഫ് സി മാത്യു പ്രതികരിച്ചു. ടീകോം സർക്കാരിനാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നും ജോസഫ് പറഞ്ഞു. ടീകോമിന് നഷ്ടപരിഹാരം നൽകാനുളള നീക്കത്തിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രം​ഗത്തെത്തി. 246 ഏക്കർ ഭൂമി സ്വന്തക്കാർക്ക് നൽകാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *