പ്രായക്കൂടുതൽ തോന്നുന്നുവെന്ന് പറഞ്ഞ് ആ നടൻ തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് നടി സൊനാക്ഷി സിൻഹ

പ്രായക്കൂടുതൽ തോന്നുന്നുവെന്ന് പറഞ്ഞ് ആ നടൻ തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് നടി സൊനാക്ഷി സിൻഹ

നടന്‍ ശത്രുഘന്‍സിന്‍ഹയുടെ മകളും ബോളിവുഡ് നടിയുമാണ് സൊനാക്ഷി സിൻഹ. മുതിർന്നൊരു നടൻ തനിക്കൊപ്പം അഭിനയിക്കാൻ വിസമ്മതിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോൾ. നടനേക്കാൾ പ്രായം തനിക്ക് തോന്നുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആ നടൻ അഭിനയിക്കാൻ വിസമ്മതിച്ചതെന്നും സൊനാക്ഷി പറയുന്നു.

സൂമിന് നൽകിയ അഭിമുഖത്തിലാണ് സൊനാക്ഷി ഇതേക്കുറിച്ച് പറഞ്ഞത്. ഇത്തരം പ്രതീക്ഷകളൊന്നും പുരുഷന്മാർക്ക് ബാധകമാകാറില്ലെന്നും സൊനാക്ഷി പറഞ്ഞു. അതേസമയം സിനിമാ മേഖലയിലെ ഇരട്ടത്താപ്പിനെ ചൂണ്ടിക്കാട്ടിയ സൊനാക്ഷി, അഭിനേത്രികൾക്ക് ഇത്തരം പ്രതിബന്ധങ്ങളെ മറികടക്കേണ്ടതിനേക്കുറിച്ചും പറഞ്ഞു.

മുതിർന്ന നടൻമാർ മുപ്പതുവയസ്സു താഴെയുള്ള സ്ത്രീകളെയൊക്കെ പ്രേമിക്കുന്ന രംഗങ്ങളുണ്ടെങ്കിലും പ്രായത്തിന്റെ പേരിൽ കളിയാക്കപ്പെടില്ല. വയറുണ്ടെങ്കിലോ, മുടികുറഞ്ഞാലോ ഒന്നും അവർ പരിഹാസത്തിന് വിധേയരാവില്ല. എന്നാൽ തനിക്ക് പ്രായംതോന്നുന്നുവെന്ന് പല മുതിർന്ന നടന്മാരും പറഞ്ഞിട്ടുണ്ടെന്നും സൊനാക്ഷി പറയുന്നു. തന്നേക്കാൾ പ്രായമുള്ള നടന്മാർ അവരേക്കാൾ പ്രായം തനിക്ക് തോന്നുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. അവരോടൊക്കെ നന്ദി പറയുകയാണ്.

അത്തരക്കാർക്കൊപ്പം താനും അഭിനയിക്കാൻ ആഗ്രഹിക്കുന്നില്ല. ഇത്തരം പ്രതിബന്ധങ്ങളെയെല്ലാം മറികടന്ന് പുരുഷന്മാരുടേതുപോലെ സുഗമമായിരിക്കാൻ എപ്പോഴും പാടുപെടുന്നത് സ്ത്രീകളാണെന്നും സൊനാക്ഷി പറഞ്ഞു. ബോഡിഷെയിമിങ്ങിനും സൈബർ ബുള്ളീയിങ്ങിനും നിരന്തരം ഇരയാകുന്നതിനേക്കുറിച്ച് അടുത്തിടെ സൊനാക്ഷി തുറന്നുപറഞ്ഞിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *