‘ഞാന്‍ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്…, കേള്‍ക്കണ്ടേ’; കേന്ദ്രമന്ത്രിയാകാന്‍ മമ്മൂട്ടിയെ ക്ഷണിച്ച സൂരേഷ് ഗോപി

‘ഞാന്‍ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്…, കേള്‍ക്കണ്ടേ’; കേന്ദ്രമന്ത്രിയാകാന്‍ മമ്മൂട്ടിയെ ക്ഷണിച്ച സൂരേഷ് ഗോപി

മമ്മൂട്ടിയെ കേന്ദ്രമന്ത്രിയാകാന്‍ ക്ഷണിച്ച് സൂരേഷ് ഗോപി. സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ഇരുവരും തമ്മിലുള്ള രസകരമായ ഒരു സൗഹൃദ സംഭാഷണത്തിന്റെ വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. അടുത്തിടെ താരസംഘടനയായ അമ്മയും മഴവില്‍ മനോരമയും സംയോജിച്ചുള്ള മഴവില്‍ എന്റര്‍ടെയ്ന്‍മെന്‍റ് അവാര്‍ഡ് 2024 നടന്നിരുന്നു.

പരിപാടിയുടെ റിഹേഴ്‌സല്‍ കാണാനും സഹപ്രവര്‍ത്തകരുടെ വിശേഷങ്ങള്‍ തിരക്കാനുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയും എത്തിയിരുന്നു. തിരികെ പോകവെ മമ്മൂട്ടിയുമായി താരം നടത്തിയ രസകരമായ സംഭാഷണമാണ് വൈറലായിരിക്കുന്നത്.

തിരികെ പോകാനായി കാറില്‍ കയറാന്‍ ഒരുങ്ങിയ സുരേഷ് ഗോപി മമ്മൂട്ടിയോട് പറഞ്ഞത് ഇങ്ങനെയാണ്… അവിടുന്ന് (കേന്ദ്രത്തില്‍ നിന്ന്) എന്നെ പറഞ്ഞ് അയച്ചാല്‍ ഞാന്‍ ഇങ്ങ് വരും കെട്ടോ എന്നാണ്. ഉടന്‍ മമ്മൂട്ടിയുടെ മറുപടിയെത്തി. നിനക്ക് ഇവിടത്തെ (സിനിമ) ചോര്‍ എപ്പോഴുമുണ്ടെന്നാണ് മമ്മൂട്ടി പറഞ്ഞത്.

ശേഷം സമീപത്ത് കൂടി നിന്ന സിനിമാക്കാരില്‍ ആരോ മമ്മൂക്കയേയും കേന്ദ്രമന്ത്രിയാക്കണമെന്ന് പറഞ്ഞു. ഉടന്‍ സുരേഷ് ഗോപിയുടെ മറുപടിയെത്തി. ഞാന്‍ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്…. കേള്‍ക്കണ്ടേ… എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

സുരേഷിന്റെ മറുപടി കേട്ട് മമ്മൂട്ടി സമീപത്ത് നിന്ന് പൊട്ടിച്ചിരിക്കുകയാണ്. ശേഷം തൊഴുതുകൊണ്ട് ഒരു കൗണ്ടര്‍ കൂടി അടിച്ചു മെഗാസ്റ്റാര്‍… ഇതെല്ലേ അനുഭവം… ഞാന്‍ ഇങ്ങനെ അങ്ങ് ജീവിച്ച് പൊയ്‌ക്കോട്ടേ… എന്നാണ് പറഞ്ഞത്. അതോടെ സുരേഷ് ഗോപിയടക്കം ചുറ്റും കൂടി നിന്നവരെല്ലാം ചിരിക്കുന്നതും വീഡിയോയിലുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *