ബാങ്കോക്ക്: തെക്കന്‍ തായ്ലന്‍ഡില്‍ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തില്‍ വ്യാപക നാശനഷ്ടമാണ് സംഭവിച്ചത്. പല പ്രവിശ്യകളും പൂര്‍ണമായി തകര്‍ന്നു. ഔദ്യോഗിക കണക്കനുസരിച്ച് 30 ലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 33,000ലധികം പേരാണ് പലായനം ചെയ്തത്. ഇപ്പോള്‍ പ്രദേശവാസികള്‍ പങ്കിട്ട ഒരു വിഡിയോയാണ് വൈറലാകുന്നത്.
വെള്ളപ്പൊക്കത്തില്‍ പൊങ്ങി കിടക്കുന്ന ചത്ത പെരുമ്പാമ്പാണ് ദൃശ്യങ്ങളിലുള്ളത്. ഒറ്റ നോട്ടത്തില്‍ കൂറ്റന്‍ പെരുമ്പാമ്പ് ഒഴുക്കിന് എതിരെ നീന്തുകയാണ് എന്നുതോന്നും. പാമ്പിന്റെ തല വെള്ളത്തിന്റെ അടിയിലാണ്. മറ്റു ശരീരഭാഗങ്ങള്‍ മാത്രമാണ് വിഡിയോയില്‍ കാണാന്‍ കഴിയുന്നത്. വയര്‍ വീര്‍ത്ത നിലയിലാണ്. റെറ്റിക്യുലേറ്റഡ് വിഭാഗത്തില്‍പ്പെട്ട പെരുമ്പാമ്പാണിത്.