ലോകസഭ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ മുന്നേറ്റം പലരെയും ആകുലപ്പെടുത്തുന്നു; ബിഡിജെഎസ് എക്കാലത്തും ബിജെപിയുടെ പങ്കാളി; എന്‍ഡിഎ വിടുമെന്നത് വ്യാജ പ്രചരണമെന്ന് തുഷാര്‍

ലോകസഭ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ മുന്നേറ്റം പലരെയും ആകുലപ്പെടുത്തുന്നു; ബിഡിജെഎസ് എക്കാലത്തും ബിജെപിയുടെ പങ്കാളി; എന്‍ഡിഎ വിടുമെന്നത് വ്യാജ പ്രചരണമെന്ന് തുഷാര്‍

ഭാരത ധര്‍മ ജന സേന (ബിഡിജെഎസ്) എന്‍ഡിഎ സംഖ്യത്തിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അടക്കം കേരളത്തില്‍ എന്‍ഡിഎയ്ക്ക് ഉണ്ടായ രാഷ്ട്രീയ മുന്നേറ്റ വളര്‍ച്ച പല രാഷ്ട്രീയ ചേരികളെയും ചൊടിപ്പിക്കുകയും ആകുലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇതിന് പിന്നാലെയാണ് ബിഡിജെഎസ് എന്‍ഡിഎ വിടുന്നതെന്നുള്ള വ്യാജ വാര്‍ത്തകള്‍ പുറത്തു വരുന്നത്.

ഇപ്പോള്‍ ഉയര്‍ന്നു വരുന്ന അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ ഇത്തരത്തിലുള്ള ചേരികളില്‍ നിന്നും ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ മാത്രമാണ്. ബിഡിജെഎസിന്റെ രൂപീകരണ കാലം മുതല്‍ ഇന്ന് വരെ കേരളത്തില്‍ എന്‍ഡിഎ സംവിധാനം വളര്‍ത്തണം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ബി ഡി ജെ എസും മുന്നണിക്ക് നേതൃത്വം നല്‍കുന്ന ബിജെപി യും പ്രവര്‍ത്തിച്ചു വരുന്നത്. ഈ പ്രവര്‍ത്തനങ്ങളെ അസ്ഥിരപ്പെടുത്തുവാന്‍ പല കോണില്‍ നിന്നും നിരന്തരമായി ശ്രമങ്ങള്‍ ഉണ്ടായിട്ടും അത്തരം നീക്കങ്ങള്‍ ഒക്കെയും പരിപൂര്‍ണ്ണമായി പരാജയപ്പെടുകയും ചെയ്തിട്ടുള്ളതാണ്.

ബി ഡി ജെ എസ് മുന്നണി വിടുന്നു എന്ന നിലയിലുള്ള കുപ്രചരണങ്ങള്‍ മുന്‍പത്തെ എന്ന പോലെ തന്നെ തികഞ്ഞ അവജ്ഞയോടെ തള്ളി ക്കളയുകയാണ്. ബിഡിജെഎസ് എന്‍ഡിഎക്കൊപ്പം അടിയുറച്ചു നില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്.. ഇനി വരുവാന്‍ പോകുന്ന തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സര്‍വ്വശക്തിയും സര്‍വ്വസന്നാഹങ്ങളും ഉപയോഗിച്ച് എന്‍ഡിഎയ്ക്ക് കേരളത്തില്‍ വലിയ വിജയം ഉറപ്പാക്കുവാനുള്ള പരിശ്രമത്തിലാണ് പാര്‍ട്ടിയുടെ ഓരോ പ്രവര്‍ത്തകരും. പാര്‍ട്ടിയും നേതൃത്വവും അതുകൊണ്ട് തന്നെ ഇനിയും മുന്‍പ് എന്ന പോലെ തന്നെ എല്ലാ പ്രവര്‍ത്തനങ്ങളിലും എന്‍ഡിഎയ്ക്ക് ഒപ്പം അടിയുറച്ച് തന്നെ നില്‍ക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *