റീലിൽ നിന്ന് റിയലിലേക്ക്: സെൻഡയയുടെയും ടോം ഹോളണ്ടിൻ്റെയും ഹോളിവുഡ് പ്രണയകഥ

റീലിൽ നിന്ന് റിയലിലേക്ക്: സെൻഡയയുടെയും ടോം ഹോളണ്ടിൻ്റെയും ഹോളിവുഡ് പ്രണയകഥ

2021 മുതൽ ഹോളിവുഡ് താരങ്ങളായ സെൻഡയയും ടോം ഹോളണ്ടും അവരുടെ പ്രണയകഥയും നിഷേധിക്കാനാവാത്ത രസതന്ത്രവും കൊണ്ട് ആരാധകരെ ആകർഷിക്കുകയാണ്. ഹോളിവുഡിലെ ഏറ്റവും മികച്ച താര ജോഡികളായ സെൻഡയയും ടോം ഹോളണ്ടും അവരുടെ വിവാഹനിശ്ചയത്തിൻ്റെ ആവേശകരമായ വാർത്തകളുമായി അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. 28 വയസ്സുള്ള ദമ്പതികൾ തങ്ങളുടെ ബന്ധം ഏറെക്കുറെ സ്വകാര്യമായി സൂക്ഷിച്ചുവെങ്കിലും അതൊരു പരക്കെ അറിയപ്പെടുന്ന ഒരു ‘രഹസ്യ’മായിരുന്നു. സ്പൈഡർമാൻ്റെ സെറ്റിൽ ആരംഭിച്ച അവരുടെ പ്രണയം ഹോളിവുഡിലെ ഏറ്റവും ആരാധ്യമായ ബന്ധങ്ങളിലൊന്നായി വളർന്നു.

2022-ൽ, സെൻഡയയും ടോമും പാരീസ് സന്ദർശിച്ചപ്പോൾ വാർത്തകളിൽ ഇടം നേടിയിരുന്നു. അവിടെ അവർ ലൂവ്രെ മ്യൂസിയത്തിലെ സ്റ്റോപ്പ് ഉൾപ്പെടെ നഗരത്തിൻ്റെ കാഴ്ചകളും ശബ്ദങ്ങളും പങ്കുവെച്ചു. പ്രസിദ്ധമായ മൊണാലിസ പെയിൻ്റിംഗിൻ്റെ മുന്നിൽ അവർ ഇരുവരും പോസ് ചെയ്ത് എടുത്ത ഫോട്ടോ ഹോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട ദമ്പതികളിൽ ഒരാളെന്ന നിലയിൽ അവരുടെ പ്രിയം വർധിപ്പിച്ചു. പിന്നീട് അന്നത്തെ പാരീസ് അനുഭവത്തെക്കുറിച്ച് സെൻഡയ തുറന്നു പറഞ്ഞു: “അത് എക്കാലത്തെയും മികച്ച അനുഭവങ്ങളിൽ ഒന്നായിരുന്നു. അത് നൈറ്റ് അറ്റ് ദി മ്യൂസിയം പോലെയായിരുന്നു.”

2022-ൽ, യുഫോറിയയിലെ റൂ ബെന്നറ്റ് എന്ന കഥാപാത്രത്തിന് അവാർഡ് നേടി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എമ്മി അവാർഡ് ജേതാവായി സെൻഡയ ചരിത്രം സൃഷ്ടിച്ചു. ബാക്ക് സ്റ്റേജ് അഭിമുഖത്തിനിടെ, തൻ്റെ വലിയ വിജയത്തിന് ശേഷം ആർക്കാണ് ആദ്യമായി സന്ദേശമയച്ചത് എന്ന് സെൻഡയയോട് ചോദിച്ചപ്പോൾ ഒരു മടിയും കൂടാതെ അത് ടോം ആണെന്ന് അവൾ വെളിപ്പെടുത്തി. “ഞാൻ എൻ്റെ ബോയ്ഫ്രണ്ടിന് മെസേജ് അയച്ചു.” സെൻഡയ പറഞ്ഞു. അവനോടുള്ള അവളുടെ സ്നേഹം അവളുടെ വാക്കുകളിൽ പ്രകടമായിരുന്നു.

മറ്റൊരു സന്ദർഭത്തിൽ ടോം പാചകത്തോടുള്ള തൻ്റെ ഇഷ്ടം പങ്കുവെച്ചു. പ്രത്യേകിച്ചും സെൻഡയക്ക് വേണ്ടി ഭക്ഷണം തയ്യാറാക്കുമ്പോൾ. സെൻഡയ വെജിറ്റേറിയൻ ഡയറ്റ് പിന്തുടരുന്നതിനാൽ, വെജിറ്റേറിയൻ വിഭവങ്ങൾ പരീക്ഷിക്കുന്നത് താൻ ആസ്വദിക്കുന്നതായി ഒരു പോഡ്‌കാസ്റ്റിൽ ടോം വെളിപ്പെടുത്തി. തൻ്റെ പാചക ശ്രമങ്ങളെല്ലാം വിജയിച്ചില്ലെന്ന് ടോം സമ്മതികുന്നെങ്കിലും അവളെ സന്തോഷിപ്പിക്കാനുള്ള അവൻ്റെ ശ്രമമാണ് ഏറ്റവും പ്രധാനമെന്ന് വ്യക്തമാണ്.

കഴിഞ്ഞ വർഷം ഓൺ പർപ്പസ് വിത്ത് ജയ് ഷെട്ടി പോഡ്‌കാസ്റ്റിൽ താനും സെൻഡയയും തങ്ങളുടെ പ്രണയം സ്വകാര്യമായി സൂക്ഷിക്കാൻ കഠിനമായി പരിശ്രമിക്കുന്നുവെന്ന് ടോം വെളിപ്പെടുത്തി. “ഞാൻ അതിനെക്കുറിച്ച് സംസാരിക്കുന്നില്ല, അത് കഴിയുന്നത്ര സ്വകാര്യമായി സൂക്ഷിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നു. ദമ്പതികളായി മുന്നോട്ട് പോകാനുള്ള ഏറ്റവും ആരോഗ്യകരമായ മാർഗം അതാണ് എന്ന് ഞങ്ങൾ രണ്ടുപേരും വളരെ ശക്തമായി കരുതുന്നു.” ഹോളണ്ട് തൻ്റെ ബന്ധത്തെക്കുറിച്ച് വിവരിച്ചതിന് തൊട്ടുപിന്നാലെ പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *