‘വിക്രം ഗൗഡയുടെ കൊലയിൽ കുറ്റമറ്റ അന്വേഷണം വേണം’; കേരളത്തിൽ നിന്നടക്കമുള്ള 6 മാവോയിസ്റ്റുകള്‍ കീഴടങ്ങി

‘വിക്രം ഗൗഡയുടെ കൊലയിൽ കുറ്റമറ്റ അന്വേഷണം വേണം’; കേരളത്തിൽ നിന്നടക്കമുള്ള 6 മാവോയിസ്റ്റുകള്‍ കീഴടങ്ങി

കർണാടകയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വിക്രം ഗൗഡയുടെ കൊലയിൽ കുറ്റമറ്റ അന്വേഷണം വേണമെന്ന ആവശ്യമുയർത്തി കേരളത്തിൽ നിന്നടക്കമുള്ള 8 മാവോയിസ്റ്റുകള്‍ നേതാക്കൾ കീഴടങ്ങി. ജില്ലാ കളക്ട‍ർ മീന നാ​ഗരാജിന് മുൻപാകെയാണ് കീഴടങ്ങിയത്. ഇവർ കർണാടകയിലെ ചിക്കമംഗളൂരുവിൽ വനമേഖലയിൽ താവളമാക്കിയിരിക്കുകയായിരുന്നു.

മലയാളിയായ ജിഷ ഉൾപ്പടെയുള്ളവരാണ് കീഴടങ്ങാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്. കബനി ദളത്തിലെ അംഗങ്ങളായ ലത, സുന്ദരി വനജാക്ഷി, ടി എൻ വസന്ത്, മാരപ്പ എന്നിവരാണ് ജിഷയോടൊപ്പം കീഴടങ്ങിയത്. ഇവരുടെ നേതാവ് വിക്രം ഗൗഡ കഴിഞ്ഞ നവംബറിൽ കർണാടകയിലെ നക്സൽ വിരുദ്ധ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റുകളെ സമൂഹത്തിന്റെ മുഖ്യ ധാരയിലെത്തിക്കുന്ന കർണാടക സർക്കാരിന്റെ പദ്ധതി പ്രകാരം ചിക്കമംഗളൂരുവിലെ പശ്ചിമ ഘട്ട മലനിരകളിൽ കഴിയുന്ന ഇവരുമായി സർക്കാരിന്റെ ദൂതന്മാർ കഴിഞ്ഞ ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം വിക്രം ഗൗഡയുടെ ഏറ്റുമുട്ടൽ കൊലയിൽ കുറ്റമറ്റ അന്വേഷണം വേണമെന്നതാണ് മാവോയിസ്റ്റുകളുടെ പ്രധാന ആവശ്യം. കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക, പശ്ചിമഘട്ടത്തെക്കുറിച്ചുള്ള കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളിക്കളയുക, വിക്രം ഗൗഡയുടെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക, ഇപ്പോൾ ജയിലിൽ കഴിയുന്ന മാവോയിസ്റ്റുകൾക്ക് പുനരധിവാസ പാക്കേജ് എന്നിവ മാവോയിസ്റ്റുകൾ ഉന്നയിച്ച ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. ചില ആവശ്യങ്ങൾ സർക്കാരിന് മുന്നിലുണ്ടെന്നും ചിലത് ചർച്ച ചെയ്യാനുണ്ടെന്നും സർക്കാർ ദൂതൻ കെ എൽ അശോക് അറിയിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *