വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണം: ഐ സി ബാലകൃഷ്ണനെതിരെ സാമ്പത്തിക ക്രമക്കേടിൽ കേസ് എടുക്കാൻ ഇ ഡി

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണം: ഐ സി ബാലകൃഷ്ണനെതിരെ സാമ്പത്തിക ക്രമക്കേടിൽ കേസ് എടുക്കാൻ ഇ ഡി

ഡിസിസി ട്രഷറർ എൻ എം വിജയൻറെ മരണത്തിന് ശേഷം കണ്ടെത്തിയ സാമ്പത്തീക ക്രമക്കേടിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ അന്വേഷണത്തിനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസ് രജിസ്റ്റർ ചെയ്യും എന്ന് അധികൃതർ അറിയിച്ചു. എംഎൽഎ നടത്തിയ സാമ്പത്തീക ഇടപാടുകൾ, നിയമനത്തിനായി വാങ്ങിയ പണം, എന്നിവയെല്ലാം ഇ ഡിയുടെ കൊച്ചി യൂണിറ്റ് അന്വേഷിക്കും.

ഡിസിസി പ്രസിഡന്റ് എന്‍ എം വിജയന്റെ മരണത്തില്‍ പൊലീസ് ആത്മഹത്യാ പ്രേരണകുറ്റത്തിന് കെസെടുത്തതിന് പിന്നാലെ കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് വ്യക്തമായിരുന്നു. സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പൊലീസിനു ലഭിച്ചതോടെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ആത്മഹത്യാ കുറിപ്പില്‍ പേര് പരാമര്‍ശിച്ച ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍, ഡിസിസി പ്രസിഡന്റ് കെ കെ ഗോപിനാഥന്‍ തുടങ്ങിയവര്‍ക്ക് കുരുക്ക് മുറുകുകയായിരുന്നു.

ഐ സി ബാലകൃഷ്ണൻ അടക്കമുള്ളവരുടെ അറസ്റ്റ് ഈ മാസം 15 വരെ ജില്ലാ കോടതി തടഞ്ഞു. കേസ് രജിസ്റ്റർ ചെയ്യ്തതിന് പിന്നാലെ ഒളിവിൽ പോയി എന്ന ആരോപണം ഐ സി ബാലകൃഷ്ണൻ തള്ളിയിരുന്നു. സുഹൃത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കർണാടകയിൽ എത്തിയതാണെന്നും ഈ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നുമാണ് എംഎൽഎ പറയുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *