
ബിക്കിനി ധരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച യുവതിയ്ക്ക് 418 കോടി രൂപ വിലയുള്ള ദ്വീപ് വാങ്ങിയ ഭർത്താവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ദുബായിലെ വ്യവസായിയെ വിവാഹം കഴിച്ച സൗദി അൽ നടക് എന്ന 26 കാരിയാണ് ഭർത്താവ് ജമാൽ അൽ നടക് തനിക്ക് ഒരു സ്വകാര്യ ദ്വീപ് വാങ്ങിയെന്ന് അടുത്തിടെ വെളിപ്പെടുത്തിയത്.
ബിക്കിനി ധരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോഴാണ് ഭർത്താവ് സ്വകാര്യതയും സുരക്ഷയും മുന്നിൽകണ്ട് ദ്വീപ് വാങ്ങിയത്. സ്വകാര്യത, സുരക്ഷാ കാരണങ്ങളാൽ ദ്വീപിനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ല. ഭാര്യക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ കഴിയുന്ന തരത്തിൽ ഒരു ദ്വീപ് മുഴുവൻ വാങ്ങി നൽകുകയായിരുന്നു യുവാവ്.
അതേസമയം, ഇൻഫ്ലുവെൻസറായ യുവതി ഭർത്താവുമായുള്ള യാത്രയുടെ ദൃശ്യങ്ങൾ പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. ടൂർ, ഷോപ്പിംഗ്, ഡൈനിങ്ങ് തുടങ്ങിയവയുടെ ചിത്രങ്ങൾ ഇവർ സോഷ്യൽ മീഡിയപോസ്റ്റ് ചെയ്യാറുണ്ട്.
‘നിക്ഷേപത്തിനായി ഞങ്ങൾ കുറച്ച് കാലമായി ചെയ്യാനിരുന്ന ഒരു കാര്യമായിരുന്നു ഇത്. ബീച്ചിൽ ഞാൻ സുരക്ഷിതനായിരിക്കണമെന്ന് എൻ്റെ ഭർത്താവ് ആഗ്രഹിക്കുന്നു, അതിനാലാണ് അദ്ദേഹം ഒരെണ്ണം വാങ്ങിയത്,’ എന്നാണ് യുവതി പറയുന്നത്.
