അവധിക്ക് എത്തുന്നവർക്ക് സന്തോഷവാർത്ത; ചെന്നൈ – കൊച്ചുവേളി റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ, സമയക്രമം അറിയാം

അവധിക്ക് എത്തുന്നവർക്ക് സന്തോഷവാർത്ത; ചെന്നൈ – കൊച്ചുവേളി റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ, സമയക്രമം അറിയാം

തിരുവനന്തപുരം: സ്വാതന്ത്ര്യദിന അവധിയും വാരാന്ത്യവും കണക്കിലെടുത്തുള്ള തിരക്ക് മുന്നിൽകണ്ട് ചെന്നൈ – കൊച്ചുവേളി റൂട്ടിലും തിരിച്ചും സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കാൻ സതേൺ റെയിൽവേ. ട്രെയിൻ നമ്പർ 06043/06044 ഡോ. എംജിആർ ചെന്നൈ സെൻട്രൽ – കൊച്ചുവേളി എംജിആർ ചെന്നൈ സെൻട്രൽ എസി എക്സ്പ്രസാണ് സർവീസ് നടത്തുക. ചെന്നൈ – കൊച്ചുവേളി റൂട്ടിൽ ഈ മാസം 14നും 21നും, കൊച്ചുവേളി – ചെന്നൈ റൂട്ടിൽ 15നും 22നുമാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക.14, 21 തീയതികളിൽ ഉച്ചകഴിഞ്ഞ് 3:45ന് ഡോ. എംജിആർ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ഡോ. എംജിആർ ചെന്നൈ സെൻട്രൽ – കൊച്ചുവേളി എസി എക്സ്പ്രസ് (06043) പിറ്റേ ദിവസം രാവിലെ 8:30ന് കൊച്ചുവേളിയിൽ എത്തിച്ചേരും.15, 22 തീയതികളിൽ വൈകുന്നേരം 6:25ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന കൊച്ചുവേളി – ഡോ. എംജിആർ ചെന്നൈ സെൻട്രൽ എസി എക്സ്പ്രസ് (06044) പിറ്റേ ദിവസം രാവിലെ 11:25ന് ഡോ. എംജിആർ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചേരുന്ന വിധത്തിലാണ് സമയക്രമീകരണം. കൊച്ചുവേളി – ഡോ. എംജിആർ ചെന്നൈ സെൻട്രൽ എസി എക്സ്പ്രസിന് പേരമ്പൂരിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. 15 കോച്ചുകളുള്ള ട്രെയിനാണ് ഇരു റൂട്ടിലും സർവീസ് നടത്തുക.

ചെന്നൈ – കൊച്ചുവേളി സമയക്രമം (14നും 21നും)

  • 3:45 PM – ഡോ. എംജിആർ ചെന്നൈ സെൻട്രൽ
  • 4:18/4:20 – തിരുവള്ളൂർ
  • 4:43/4:45 – ആരക്കോണം
  • 5:38/5:40 – കാട്പാടി
  • 7:03/7:05 – ജോളാർപേട്ട്
  • 8:28/8:30 – സേലം
  • 9:20/9:30 – ഈറോഡ്
  • 10:13/10:15 – തിരുപ്പൂർ
  • 11:33/11:35 – പോഡന്നൂർ
  • 12:37/12:40 AM – പാലക്കാട്
  • 1:32/1:35 – തൃശൂർ
  • 2:36/2:38 – ആലുവ
  • 3:00/3:05 – എറണാകുളം ടൗൺ
  • 4:10/4:13 – കോട്ടയം
  • 4:33/4:34 – ചങ്ങനാശേരി
  • 4:44/4:45 – തിരുവല്ല
  • 4:54/4:56 – ചെങ്ങന്നൂർ
  • 5:10/5:11 – മാവേലിക്കര
  • 5:25/5:27 – കായംകുളം
  • 6:22/6:25 – കൊല്ലം
  • 8:30 – കൊച്ചുവേളി

കൊച്ചുവേളി – ചെന്നൈ സമയക്രമം (15നും 22നും)

  • 6:25 PM – കൊച്ചുവേളി
  • 7:35/7:38 – കൊല്ലം
  • 8:18 – 8:20 – കായംകുളം
  • 8:34/8:35 മാവേലിക്കര
  • 8:45/8:47 – ചെങ്ങന്നൂർ
  • 8:56/8:57 – തിരുവല്ല
  • 9:06/9:07 – ചങ്ങനാശേരി
  • 9:32/9:35 – കോട്ടയം
  • 10:55/11:00 – എറണാകുളം ടൗൺ
  • 11:23/11:25 – ആലുവ
  • 12:22/12:25 AM – തൃശൂർ
  • 1:57/2:00 – പാലക്കാട്
  • 3:22/3:25 – പോഡന്നൂർ
  • 4:18/4:20 – തിരുപ്പൂർ
  • 5:05/5:15 – ഈറോഡ്
  • 6:12/6:15 – സേലം
  • 8:03/8:05 – ജോളാർപേട്ട്
  • 9:13/9:15 – കാട്പാടി
  • 10:03/10:05 – ആരക്കോണം
  • 10:28/10:30 – തിരുവള്ളൂർ
  • 10:58/11:00 – പേരമ്പൂർ
  • 11:25 – ഡോ. എംജിആർ ചെന്നൈ സെൻട്രൽ

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *