അവാര്‍ഡുകള്‍ വാരിക്കൂട്ടി ആടുജീവിതം, മികച്ച സംവിധായകനും നടനുമടക്കം എട്ട് പുരസ്‌കാരങ്ങള്‍

അവാര്‍ഡുകള്‍ വാരിക്കൂട്ടി ആടുജീവിതം, മികച്ച സംവിധായകനും നടനുമടക്കം എട്ട് പുരസ്‌കാരങ്ങള്‍

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി ‘ആടുജീവിതം’. മികച്ച സംവിധായകന്‍, മികച്ച നടന്‍, പ്രതേക ജൂറി പരാമര്‍ശം, ജനപ്രീതി നേടിയ ചിത്രം, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, കളറിസ്റ്റ്, ശബ്ദമിശ്രണം, ഛായാഗ്രഹണം തുടങ്ങി എട്ട് അവാര്‍ഡുകളാണ് ആടുജീവിതം നേടിയിരിക്കുന്നത്. മികച്ച സിനിമ ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ കാതല്‍ ആണ്. മികച്ച നടിയുടെ പുരസ്‌കാരം ഉര്‍വശിയും ബീന ആര്‍ ചദ്രനും പങ്കിട്ടു.

പുരസ്‌കാരങ്ങളുടെ ലിസ്റ്റ്:

മികച്ച സിനിമ: കാതല്‍

മികച്ച രണ്ടാമത്തെ സിനിമ: ഇരട്ട

മികച്ച സംവിധായകന്‍: ബ്ലെസി – ആടുജീവിതം

മികച്ച നടി: ഉര്‍വശി- ഉള്ളൊഴുക്ക്

ബീന ആര്‍ ചന്ദ്രന്‍ – തടവ്

മികച്ച നടന്‍: പൃഥ്വിരാജ് – ആടുജീവിതം

മികച്ച ചലച്ചിത്ര ഗ്രന്‍ഥം: മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ

പ്രേത്യക ജൂറി: കൃഷ്ണന്‍, സിനിമ ജൈവം
കെ. ആര്‍ ഗോകുല്‍- ആടുജീവിതം
സുധി കോഴിക്കോട്- കാതല്‍
സിനിമ- ഗഗനചാരി
ശാലിനി ഉഷാദേവി- എന്നെന്നും
വിഷ്വല്‍ എഫക്ട്‌സ്- 2018

മികച്ച കുട്ടികളുടെ ചിത്രത്തിന് അവാര്‍ഡ് ഇല്ല

മികച്ച നവാഗത സംവിധായകന്‍: ഫാസില്‍ റസാഖ് – തടവ്

മികച്ച ജനപ്രീതിയുള്ള ചിത്രം: ആടുജീവിതം

മികച്ച നൃത്തസംവിധായകന്‍: ജിഷ്ണു – സുലേഖ മന്‍സില്‍

മികച്ച ഡബ്ബിങ്, പെണ്‍: സുമംഗല

മികച്ച ഡബ്ബിങ്, ആണ്‍: റോഷന്‍ മാത്യൂ – ഉള്ളൊഴുക്ക്, വാലാട്ടി

മികച്ച വസ്ത്രാലങ്കാരം: ഫെമിന ജബ്ബാര്‍ – ഓ ബേബി

മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്: രഞ്ജിത്ത് അമ്പാടി – ആടുജീവിതം

മികച്ച കളറിസ്റ്റ്: വൈശാഖ് – ആടുജീവിതം

മികച്ച ശബ്ദരൂപകല്‍പ്പന: ജയദേവന്‍, അനില്‍ രാധകൃഷ്ണന്‍ – ഉള്ളൊഴുക്ക്

മികച്ച ശബ്ദമിശ്രണം: റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍ – ആടുജീവിതം

മികച്ച സിങ്ക് സൗണ്ട്: ഷമീര്‍ അഹമ്മദ് – ഓ ബേബി

മികച്ച കലാസംവിധായകന്‍: മോഹന്‍ദാസ് – 2018

മികച്ച എഡിറ്റിംഗ്: സംഗീത് പ്രതാപ് – ലിറ്റില്‍ മിസ് റാവുത്തര്‍

മികച്ച ഗായിക: ആന്‍ ആമി – പാച്ചുവും അത്ഭുതവിളക്കും

മികച്ച ഗായകന്‍: വിദ്യാദരന്‍ മാസ്റ്റര്‍ – 1947 പ്രണയം തുടങ്ങുന്നു

മികച്ച സംഗീതസംവിധായകന്‍ പശ്ചാത്തലം: മാത്യൂസ് പുളിക്കല്‍

മികച്ച സംഗീതസംവിധായകന്‍: ജസ്റ്റിന്‍

മികച്ച ഗാനരചയിതാവ്: ഹരീഷ് മോഹന്‍ – ചാവേര്‍

മികച്ച തിരക്കഥ അഡാപ്‌റ്റേഷന്‍: ബ്ലെസി – ആടുജീവിതം

മികച്ച തിരക്കഥാകൃത്ത്: രോഹിത് എംജി കൃഷ്ണന്‍ – ഇരട്ട

മികച്ച ഛായാഗ്രാഹകന്‍: സുനില്‍ കെഎസ് – ആടുജീവിതം

മികച്ച കഥാകൃത്ത്: ആദര്‍ശ് സുകുമാരന്‍ – കാതല്‍

മികച്ച ബാലതാരം പെണ്‍: തെന്നല്‍ അഭിലാഷ് – ശേഷം മൈക്കില്‍ ഫാത്തിമ

മികച്ച ബാലതാരം ആണ്‍: അവീര്‍ത്ത് മേനോന്‍ – പാച്ചുവും അത്ഭുതവിളക്കും

മികച്ച സ്വഭാവ നടി: ശ്രീഷ്മ ചന്ദ്രന്‍ – പൊമ്പിള ഒരുമൈ

മികച്ച സ്വഭാവ നടന്‍: വിജയരാഘവന്‍ – പൂക്കാലം

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *