ജൂതരെ മുഴുവൻ കൊന്നൊടുക്കുക എന്ന ലക്ഷ്യത്തോടെ ഹിറ്റ്ലർ കാണിച്ചു കൂട്ടിയ ക്രൂരതകൾ ചരിത്രത്തിൽ കാണാം.ജൂതരായി ജനിച്ചുപോയി എന്ന പേരിൽ ആ മനുഷ്യരെ ഏതൊക്കെ രീതിയിൽ കൊന്നുടുക്കാമെന്ന ചിന്തയിൽനിന്നും ഹിറ്റ്ലർ പണിതുയർത്തിയത് പലതരത്തിലുള്ള ക്യാംപുകളാണ്.
കോൺസെൻട്രേഷൻ ക്യാംപ് ആയും ,ഗ്യാസ് ചേംബർ ആയുമെല്ലാം ജർമനിയിൽ ഉടനീളം മനുഷ്യക്കുരുതികൾക്കായി കെട്ടിടങ്ങൾ പണിതുയർത്തി. വംശ വിച്ഛേദം നടത്തുന്നതി നായി ഹിറ്റ്ലർ കണ്ടെത്തിയ മറ്റൊരു മാർഗ്ഗമായിരുന്നു എക്സ്റ്റർ മിനേഷൻ ക്യാംപ്. ഇതിൽപെട്ട ഒരു കുപ്രസിദ്ധ ക്യാംപാണ് സോബിബോർ. ലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കിയ ആ ക്യാംപ് ഇന്ന് ഒരു മ്യൂസിയമാണ്. തടങ്കൽ പ്പാളയത്തിനുപകരം ഒരു ഉന്മൂലന ക്യാംപായി, യഹൂദന്മാരെ കൊല്ലുക എന്ന ഏക ഉദ്ദേശ്യത്തോടെയാണ് സോബിബോർ പണിതത്. ഭൂരിഭാഗം തടവുകാരും എത്തി ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് ചേംബറി ലേക്കു നയിക്കപ്പെടുകയും , കൊല്ലപ്പെടുകയും ചെയ്തു. ക്യാംപിൽ എത്തിച്ച ഉടനെ സ്ത്രീകളെ അവർ കൊന്നിരിക്കും. വംശം ഇല്ലാതാക്കുക എന്നതായിരുന്നു ലക്ഷ്യം.പുരുഷൻമാരെ ക്യാംപിന്റെ പ്രവർത്തനത്തിൽ സഹായിക്കാ നായി നിർത്തുമെങ്കിലും കഠിനമായ പീഡനങ്ങളിലൂടെ ഏതാനും മാസങ്ങൾക്കു ള്ളിൽ അവരും മരണമടയും. 170,000 മുതൽ 250,000 വരെ ആളുകൾ സോബിബോറിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.ബെൽസെക്, ട്രെബ്ലിങ്ക, ഓഷ്‌വിറ്റ്സ് എന്നിവയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ഉന്മൂല ക്യാംപാണിത് .1943 ഒക്ടോബർ 14 ന് നടന്ന തടവുകാരുടെ കലാപത്തെത്തുടർന്ന് ക്യാംപ് പ്രവർത്തനം നിർത്തി. റഷ്യയിൽ നിന്നുള്ള തടവുകാർ പദ്ധതിയിട്ടതു പ്രകാരം, ക്യാംപിലെ പന്ത്രണ്ടോളം ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ തിനു ശേഷം മുന്നൂറോളം തടവുകാർ ക്യാംപിൽ നിന്ന് രക്ഷപ്പെട്ടു. പക്ഷേ ക്യാംപിന് ചുറ്റും തീർത്ത മുള്ളുവേലിക്കിടയിലുള്ള മൈനുകൾ പൊട്ടിത്തെറിച്ചും , വെടിയേറ്റും കുറേയേറെപ്പേർ കൊല്ലപ്പെട്ടു. അവരിൽ 58 പേരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അതിനു ശേഷം അവിടെ സംഭവിച്ചതിന്റെ തെളിവുകൾ മറച്ചുവയ്ക്കാനായി നാസികൾ ക്യാംപ് പൊളിച്ച് പൈൻ മരങ്ങൾ നട്ടുപിടിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ദശകങ്ങളിൽ സോബിബോറിനെക്കുറിച്ച് ആർക്കും അറിവുണ്ടായിരുന്നില്ല. തടവുകാ രായി പിടിച്ചു കൊണ്ടു വന്നിരുന്ന ആളുകളുടെ അളവറ്റ സമ്പത്ത് ആ മണ്ണിനടിയിൽ കാലങ്ങ ളോളം മറഞ്ഞു കിടന്നു. ഇത് കുഴിച്ചെടു ക്കാൻ നാട്ടുകാർ അല്ലാതെ മറ്റാരും അങ്ങോട്ട് പോയിരുന്നില്ല ഒരു കാലം വരെ.പിന്നീട് ഹോളോ കോസ്റ്റ് , എസ്‌കേപ്പ് ഫ്രം സോബിബോർ തുടങ്ങി യ വേൾഡ് ക്ലാസ് ചിത്രങ്ങളിലൂടെ ഇവിടം കൂടുതൽ അറിയപ്പെടാൻ തുടങ്ങി. ഈ സൈറ്റ് ഇപ്പോൾ സോബിബോർ മ്യൂസിയവും , ആർക്കിയോളജിക്കൽ ഖനനവും നടക്കുന്ന സ്ഥലമാണ്. ഇതു വരെ കണ്ടെത്തിയ കെട്ടിട ഭാഗങ്ങളും മറ്റുമൊക്കെയാണ് ഇവിടെ സൂക്ഷിച്ചു പോരുന്നത്. മനോഹരമായൊരു കാടിന് നടുക്കാണ് ഈ ക്യാംപ്.മ്യൂസിയത്തിലേയ്ക്കുള്ള നടപ്പാത അതിഗംഭീരമാണ്. ഇരുവശങ്ങളിലും നട്ടുപിടിപ്പിച്ച പൈൻമരങ്ങളുടെ നിര. ഒരുകാലത്ത് ആയിരങ്ങളെ കൊന്നൊടുക്കിയ ഒരു ശ്മശാന ഭൂമിയാണ് അതെന്ന് ഇന്നു കണ്ടാൽ തോന്നില്ല.