ഹമാസ് തലവൻ ഇസ്മായിൽ ഹാനിയ ഇറാനിലെ ടെഹ്റാനിൽ അദ്ദേഹം താമസിച്ചിരുന്ന കെട്ടിടത്തിൽ ഇസ്രായേൽ ജൂലൈ 31 വെളുപ്പിന് നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു.അദ്ദേഹത്തിൻറെ അംഗരക്ഷകനും ആക്രമണത്തിൽ മരണമടഞ്ഞു.ഹമാസ് തലവൻ ഖത്തറിലാണ് സ്ഥിരമായി താമസി ച്ചിരുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനാണ് ഇസ്മായിൽ ഹാനിയ രണ്ടു നാൾ മുൻപ് ടെഹ്റാനിൽ എത്തിയത്. ഇസ്മായിൽ ഹാനിയയുടെ നീക്കങ്ങളും യാത്രവിവര ങ്ങളും പിന്തുടർന്നാണ് ഇസ്രായേൽ ഈ ആക്രമണം നടത്തിയത്. ഒക്ടോബർ 7 ന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണവും തട്ടിക്കൊണ്ടുപോകലും കൊലപാതകങ്ങളും ആസൂത്രണം ചെയ്തത് ഇസ്മായിൽ ഹാനിയായും യാഹ്യാ സിൻവറുമാണെന്ന് ഇസ്രായേൽ അവകാശപ്പെട്ടിരുന്നു. യാഹ്യാ സിൻവർ ഇപ്പോഴും ഗാസയ്ക്കടിയിലെ തുരങ്കത്തിലുണ്ടെന്നാണ് കരുതുന്നത്. ഈ ആക്രമണത്തെത്തുടർന്ന് ഇറാൻ മന്ത്രിസഭയും സെക്യൂരിറ്റി കൗൺസിലും അടിയന്തര യോഗം ചേരു കയാണ്. രാജ്യത്തെത്തുന്ന അതിഥികളെ കൊലപ്പെടു ത്തുന്നത് സ്വന്തം രാജ്യത്തെ നേരിട്ടാ ക്രമിയ്ക്കുന്നതിന് തുല്യമാണെന്നും ആക്രമണത്തിൻ്റെ എല്ലാ വശങ്ങളും പരിശോധിച്ചശേഷം അടുത്ത നടപടിയെന്നുമാണ് ഇറാൻ വക്താവ് വ്യക്തമാക്കിയത്.
മറ്റൊന്ന് ലബനോനിലെ ബേറൂട്ടിൽ ഹിസ്ബുല്ലയുടെ ചീഫ് ഓപ്പറേഷൻ കമാൻഡർ FUAD SHUKR നെ ഇന്നലെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ കൊലപ്പെടുത്തുകയുണ്ടായി. ഫുആദ് ഷ്ക്കർ താമസിച്ചിരുന്ന കെട്ടിടം ബോംബിട്ടു തകർത്താണ് കഴിഞ്ഞ ദിവസം ഗോലാൻ കുന്നുകളിൽ 12 കുട്ടികളെ കൊല പ്പെടുത്തിയ കൊലപാതകത്തിന് ഇസ്രായേൽ പകരം വീട്ടിയത്. ആ കുട്ടികളുടെ കൊലപാതകത്തിൻ്റെ ആസൂത്രകൻ FUAD SHUKR ആണെന്ന് ഇസ്രായേൽ അവകാശപ്പെടുന്നു. അമേരിക്കയുടെ ഭീകരപ്പട്ടികയിലുള്ള FUAD SHUKR നേപ്പറ്റി വിവരം നൽകുന്നവർക്ക് 5 മില്യൺ ഡോളർ അമേരിക്ക 2019 ൽ ഇനാം പ്രഖ്യാപിച്ചിരുന്നതാണ്. 2023 ഒക്ടോബർ 7.വെളുപ്പിന് 5 മണിമുതൽ ഇസ്മായിൽ ഹാനിയ ദോഹയിലെ തൻ്റെ ബംഗ്ലാവിൽ ടി വി സെറ്റിന് മുന്നിൽ ഏതാനും അനുയായികൾക്കൊപ്പം അക്ഷമനായി കാത്തിരുന്നു. രാവിലെ 6.30 മുതൽ ഇസ്രയേലിന്റെ തെക്കൻ മേഖല ലക്ഷ്യമാക്കി ഹാമാസ് തൊടുത്തുവിട്ട 3000 ത്തിലധികം റോക്കറ്റുകളിൽ പലതും ഇസ്രായേൽ ജനവാസ മേഖകളിൽ പതിച്ചു. ഇതേസമയം ഹമാസ് ഭീകരർ കൂട്ടത്തോ ടെ ബൈക്കുകളിലും വാഹനങ്ങളിലും ജെസിബി കളിലുമായി ഇസ്രായേൽ നിർമ്മിച്ച ഇരുമ്പുവേലികൾ തകർത്തുകൊണ്ട് തെക്കൻ ഇസ്രായേലിലേക്ക് പാഞ്ഞു കയറി.
ഭീകരർ കണ്ണിൽ കണ്ടവരെയൊക്കെ വെടിവച്ചു കൊന്നു. വീടുകൾക്കുള്ളിൽ അതിക്രമിച്ചുകയറിയും ആളുകളെ കൊലപ്പെടുത്തി. ഏകദേശം 1200 പേരാണ് ഈ അക്രമത്തിൽ കൊല്ലപ്പെട്ടത്. കുട്ടികളും സ്ത്രീ കളുമടക്കം 236 പേരെ ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയി.ഈ ദൃശ്യങ്ങളെല്ലാം ദോഹയിലിരുന്ന് ലൈവായി ഇസ്മായിൽ ഹനിയ കണ്ടശേഷം ഗാസയിലെ യാഹ്യാ സിൻവർ ഉൾപ്പെടെയുള്ള ഹമാസ് നേതാക്കളെ വിളിച്ച് അഭിനന്ദിച്ചതായി പറയപ്പെടുന്നു.ഒക്ടോബർ 7 ആക്രമണത്തിനുപിന്നിലെ മാസ്റ്റർ മൈൻഡ് ഇസ്മായിൽ ഹാനിയ,യാഹ്യാ സിൻവർ,ഖാലിദ് മഷാൽ എന്നിവരാണെന്ന് ഇസ്രായേൽ ഉറപ്പിക്കുകയും ഇവർക്കെതിരെ ഹിറ്റ് ലിസ്റ്റ് ( Wanted) പുറപ്പെടുവിക്കു കയും ചെയ്തിട്ടുള്ളതാണ്. ഇസ്മായിൽ ഹനിയയെ ഖത്തറിലെ ദോഹയിൽ വച്ച് അപായപ്പെടുത്തിയാൽ ഇസ്‌ലാമിക രാജ്യങ്ങൾ ഒന്നടങ്കം ഇസ്രയേലിനെതിരെ തിരിയുമെന്ന മുന്നറിയിപ്പ് അമേരിക്ക അവർക്കു നല്കിയിട്ടുണ്ടാകണം. അതുകൊണ്ടാണ് അവസരം കാത്ത് ഇറാനിലെ ടെഹ്‌റാ ൻ അതിനുള്ള വേദിയായി അവർ തെരഞ്ഞെടുത്തത്.
ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത് വ്യോമാക്രമണത്തി ലോ മിസൈൽ ആക്രമണത്തിലോ അല്ല. മറിച്ച് രണ്ടു മാസത്തെ പരിശ്രമം കൊണ്ട് ഇസ്മായിൽ ഹനിയ തങ്ങിയ ഗസ്റ്റ് ഹൗസിലെ ബെഡ് റൂമിൽ റിമോട്ട് കൺട്രോൾ വഴി ഓപ്പറേറ്റ് ചെയ്ത ബോംബ്സ്ഫോടനം മൂലമാണെന്ന് രണ്ടു ഇറാനിയൻ റെവല്യൂഷനറി ഗാർഡ് അധികൃ തരെ ഉദ്ധരിച്ചുകൊണ്ട് ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രായേൽ ചാരസംഘനയായ മൊസാദ് ആളുകളെ വിലയ്‌ക്കെടുത്താണ് ഈ ആക്രമണം നടത്തിയതെന്ന് വ്യക്തമാണ്. അതീവ സുരക്ഷയുള്ള VIP ഏരിയയിൽ രണ്ടു മാസത്തെ അതീവ രഹസ്യമായ തയ്യാറെടുപ്പുകൾ നടത്തിയാണ് ഹാനിയ സ്ഥിരമായി താമസിക്കാറുള്ള ഈ ഗസ്റ്റ് ഹൗസിലെ ബെഡ് റൂമിൽ ബോംബ് വച്ച് സ്ഫോടനം നടത്തിയത്.ഇറാന്റെ ഗുരുതരമായ സുരക്ഷാവീഴ്ചയായാണിതെന്ന് ഇറാൻ അധികൃതർ തന്നെ സമ്മതിക്കുന്നു.ലക്ഷ്യം ഇസ്മായിൽ ഹനിയ മാത്രമായിരുന്നു എന്നതിന് തെളിവാണ് ഗസ്റ്റ് ഹൗസിൽ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന പാലസ്തീൻ ഇസ്ലാമിക് ജിഹാദ് തലവൻ Ziyad al-Nakhalah ക്ക് ഒരു പരുക്കുപോലും പറ്റിയില്ല എന്ന ത്. അദ്ദേഹത്തിൻറെ മുറിയുടെ ഭിത്തിയിൽ ചില കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. എന്തായാലും ഇസ്രയേലിനോട് പകരം വീട്ടുമെന്ന് ഇറാ ൻ പ്രഖ്യാപിച്ച സ്ഥിതിക്ക്ഇസ്രയേൽ രാജ്യമൊട്ടാകെ ഹൈ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എഫ് 351 യുദ്ധവിമാനങ്ങൾ സജ്ജമാക്കി നിർത്തപ്പെട്ടിരിക്കുന്നു. ഇസ്രയേലിനെതിരെ ആക്രമണമുണ്ടായാൽ സഹായത്തിനായി അമേരിക്ക തങ്ങളുടെ നാവിക – വ്യോമസേ നയ്ക്കും അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇറാനോപ്പം ഹിസ്ബുള്ള, ഇസ്ലാമിക് ജിഹാദ്, ഹൂതി, ഇറാക്ക് ,സിറിയൻ ഗ്രൂപ്പുകൾ ഉൾപ്പെടെ ഹമാസും യുദ്ധമുഖത്ത് സജീവമാകുമെന്നാണ് കരുതുന്നത്. അതേസമയം അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ഇസ്രായേലിനു വേണ്ടി യുദ്ധമുഖത്തുണ്ടാകും.ഇനി ഒക്കെ കാത്തിരുന്നു കാണുക തന്നെ.രണ്ടാമത്തെ ചിത്രം . ടെഹ്റാനിൽ ഹനിയ കൊല്ലപ്പെട്ട കെട്ടിടം. ബോംബ് സ്‌ഫോടനത്തിൽ തകർന്ന ഭാഗം മറച്ചിരിക്കുന്നത് കാണാം.
ഇറാനും കൂട്ടാളികളും യുദ്ധമുഖത്തേക്ക്..
ഇറാൻ ഇസ്രയേലിനെതിരെ നേരിട്ടുള്ള യുദ്ധത്തിന് തയ്യാറെടുക്കുന്നതായി ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.ഇറാൻ താൽക്കാലിക ആശുപത്രികൾ തയ്യറാക്കുക യാണ്. വ്യോമസേനാ താവളങ്ങളുടെ സുരക്ഷയ്ക്കായി ഒരുക്കിയിട്ടുള്ള മിസൈൽ വ്യൂഹം കൂടുതൽ ശക്തമാക്കിയിരിക്കുന്നു..തങ്ങളുടെ രാജ്യത്ത് അതിഥിയാ യെത്തിയ ഹമാസ് തലവൻ ഇസ്മായിൽ ഹാനിയയെ ഇസ്രായേൽ, മിസൈൽ ആക്രമണത്തി ലൂടെ കൊലപ്പെ ടുത്തിയതിന് ഇസ്രയേലിനെ പാഠം പഠിപ്പിക്കുമെന്ന് ആത്മീയ നേതാവ് ആയത്തുള്ള ഖൊമേനി പ്രഖ്യാപി ച്ചുകഴിഞ്ഞു. അമേരിക്ക അറിയാതെ ഇത്തരമൊരു കൊലപാതകം ഇറാന്റെ മണ്ണിൽ ആസൂത്രണം ചെയ്യാൻ ഇസ്രായേൽ തയ്യാറാകില്ലെന്നാണ് ഇറാൻ നേതൃത്വം വിശ്വസിക്കുന്നത്.ഇറാൻ നേരിട്ട് യുദ്ധമുഖത്തെത്തിയാൽ ലബനോനിലെ ഹിസ്ബുല്ലയും യമനിലെ ഹൂതികളും ,ഹമാസും, ഇറാഖിലെയും സിറിയയിലെയും ഇറാൻ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകളും അവർക്കൊപ്പം ചേരുമെന്നാണ് നിഗമനം.പല ദിക്കിൽ നിന്നുള്ള ആക്രമണത്തിൽ ഇസ്രയേലിനെ മുട്ടുകുത്തിക്കാമെന്നാണ് ഇറാൻ കണക്കുകൂട്ടൽ..
ഇസ്രായേലിനു പിന്തുണയുമായി അമേരിക്ക രംഗത്തു വന്നാൽ ഇറാനാകും അവരെ നേരിടുക..കൂട്ടായ യുദ്ധത്തിനിടെ ഹിസ്ബുള്ള – ഹമാസ് ഭീകരർ ഇസ്രായേൽ അതിർത്തി ഒരിക്കൽക്കൂടി ഭേദിച്ച് ഇസ്രാ യേൽ മണ്ണിൽ വ്യാപക അക്രമം നടത്തുമെന്ന ഭീതിയും നിലനിൽക്കുകയാണ്.ഇറാന് യുദ്ധമുഖത്ത് തുർക്കിയുടെ ബാഹ്യ പിന്തുണ ലഭിക്കുമെങ്കിലും അവർ നാറ്റോ സഖ്യത്തിന്റെ ഭാഗമായതിനാൽ അവരുടെ അനുമതിയില്ലാതെ നേരിട്ട് യുദ്ധത്തിൽ പങ്കെടുക്കാൻ കഴിയില്ല. അങ്ങനെ വന്നാൽ അവർ സഖ്യത്തിൽ നിന്നും പുറത്താകും. എന്തായാലും തുർക്കി അതിനു തയ്യാറാകാൻ ഇടയില്ല. ഇറാൻ – ഇസ്രായേൽ യുദ്ധമുണ്ടാകുന്ന പക്ഷം ഗൾഫ് രാജ്യങ്ങൾ ഇറാനുമായി ക്ര്യത്യമായ അകലം പാലി ക്കാനാണ് സാദ്ധ്യത. കാരണം തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായി ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം ഭീകര ഗ്രൂപ്പുകളെ വളർത്തി പരിപാലിക്കുന്നത് ഇറാനാ ണെന്നവർക്കറിയാം.ഇനി മൂന്നു വലിയ ഇരകളെയാണ് തങ്ങൾക്ക് തീർക്കാനു ള്ളതെന്ന് ഇസ്രായേൽ ന്യുസ് ഏജൻസി ഇന്നു പുറത്ത വിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇപ്രകാരമാണ് ആ റിപ്പോർട്ട്.
ഇതിനിടെ ഇസ്രായേൽ ന്യുസ് ഏജൻസി ഇന്നലെ പുറ ത്തുവിട്ട ഇസ്രായേൽ ചാരസംഘടനയായ മൊസാദി ന്റെ മുന്നറിയിപ്പ് ഇപ്രകാരമാണ് ..ഞങ്ങളുടെ ശത്രു ക്കൾ ലോകത്തേതുമണ്ണിലാണെങ്കിലും ഒരാളും രക്ഷപ്പെടില്ല – മൊസ്സാദ്. (MOSSAD: To our enemies -none of you are protected,on any land in the world.)
ഒരു കാര്യം ഉറപ്പായിരിക്കുന്നു. ഗൾഫ് മേഖലയിൽ ഒരു യുദ്ധം ആസന്നമാണ്.രണ്ടാമത്തെ ചിത്രം – തങ്ങൾ ഇതുവരെ കൊലപ്പെടുത്തി യതും ഇനി വകവരുത്താനുള്ളതുമായ ഇസ്രയേലിന്റെ ശത്രുക്കളുടെ ചിത്രങ്ങൾ മൊസ്സാദ് പുറത്തുവിട്ടത്.