‘എന്തുകൊണ്ട് താജ്മഹൽ വഖഫ് സ്വത്താണെന്ന് അവകാശപ്പെടുന്നില്ല’; ബുർഹാർപൂർ കോട്ട വഖഫ് സ്വത്തല്ല, അവകാശവാദം തള്ളി ഹൈക്കോടതി

‘എന്തുകൊണ്ട് താജ്മഹൽ വഖഫ് സ്വത്താണെന്ന് അവകാശപ്പെടുന്നില്ല’; ബുർഹാർപൂർ കോട്ട വഖഫ് സ്വത്തല്ല, അവകാശവാദം തള്ളി ഹൈക്കോടതി

ഭോപ്പാൽ: നിരവധി ചരിത്ര നിർമിതികളുള്ള ബുർഹാർപൂർ കോട്ട മധ്യപ്രദേശ് വഖഫ് ബോർഡിൻ്റെ സ്വത്താണെന്ന അവകാശവാദത്തിന് മധ്യപ്രദേശ് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. മധ്യപ്രദേശ് വഖഫ് ബോർഡിൻ്റെ അവകാശവാദം മധ്യപ്രദേശ് ഹൈക്കോടതി തള്ളി. ബുർഹാൻപൂരിലെ അമാഗിർദ് ഗ്രാമത്തിലെ ഏകദേശം 4.448 ഹെക്ടർ വിസ്തൃതിയുള്ള ബുർഹാൻപൂർ കോട്ടയുടെ ഉടമസ്ഥാവകാശമാണ് വഖഫ് ബോർഡ് ഉന്നയിച്ചിരുന്നത്. 2013 ജൂലൈ 19ന് മധ്യപ്രദേശ് വഖഫ് ബോർഡ് ഷാ ഷൂജയുടെ ശവകുടീരം, നാദിർഷായുടെ ശവകുടീരം, ബിബി സാഹിബിൻ്റെ മസ്ജിദ്, ബുർഹാൻപൂർ കോട്ടയ്ക്കുള്ളിലെ ഒരു കൊട്ടാരം എന്നിവ തങ്ങളുടെ സ്വത്തായി പ്രഖ്യാപിച്ചിരുന്നു. ഒപ്പം കോട്ട ഒഴിയാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് (എഎസ്ഐ) ആവശ്യപ്പെടുകയും ചെയ്തു. മധ്യപ്രദേശ് വഖഫ് ബോർഡ് അന്ന് പുറത്തിറക്കിയ ഉത്തരവാണ് മധ്യപ്രദേശ് ഹൈക്കോ.ടതി തള്ളിയത്.


“എന്തുകൊണ്ട് താജ്മഹൽ വഖഫ് സ്വത്താണെന്ന് അവകാശപ്പെടുന്നില്ല? നാളെ ഇന്ത്യ മുഴുവൻ വഖഫ് സ്വത്താണെന്ന് നിങ്ങൾ പറഞ്ഞേക്കാം” – എന്ന് കോടതി തമാശയായി ചോദിച്ചു. മധ്യപ്രദേശിലെ മുഗൾ കാലഘട്ടത്തിലെ സ്വത്തുക്കളിൽ മധ്യപ്രദേശ് വഖഫ് ബോർഡിന് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. രാജ്യത്തുടനീളം വിവിധ പുരാതന സ്മാരകങ്ങളും പുരാവസ്തു സൈറ്റുകളും ഉണ്ട്. അവ രാജ്യത്തിൻ്റെയും പുരാതന കാലത്തെയും ചരിത്രത്തിൻ്റെയും മഹത്തായ പൈതൃകമാണെന്ന് കോടതി കൂട്ടിച്ചേർത്തു. മധ്യപ്രദേശ് ഖഫ് ബോർഡ് സിഇഒയുടെ 2013 ജൂലൈ 19ലെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഷാ ഷൂജയുടെ ശവകുടീരം, നാദിർഷായുടെ ശവകുടീരം, ബിബി സാഹിബിൻ്റെ മസ്ജിദ് എന്നീ ചരിത്ര നിർമിതികളാണ് ബുർഹാൻപൂർ കോട്ടയിലുള്ളത്. ഇതിനുമേലുള്ള അവകാശവാദമാണ് മധ്യപ്രദേശ് വഖബ് ബോർഡ് മുന്നോട്ടുവച്ചത്. മധ്യപ്രദേശ് വഖഫ് ബോർഡിൻ്റെ അവകാശവാദത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. കോട്ട 1904ലെ പുരാതന സ്മാരക സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കുകയാണെന്ന് എഎസ്ഐ അറിയിച്ചു. സംരക്ഷിത സ്മാരകങ്ങൾ എന്ന പദവി നീക്കം ചെയ്യാതെ ഈ സ്വത്തുക്കളെ വഖഫ് സ്വത്തുക്കളായി അവതരിപ്പിക്കാൻ സാധിക്കില്ലെന്ന് എഎസ്ഐ അറിയിച്ചിരുന്നു. വഖഫ് ബോർഡ് സ്വത്ത് നിയമപരമായി വഖഫ് ആയി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിനാൽ സ്ഥലം ഒഴിയാൻ ഉത്തരവിടാൻ അധികാരമുണ്ടെന്നും വഖബ് ബോർഡ് വ്യക്തമാക്കിയിരുന്നു. എന്നാൽ 1913ലെയും 1925ലെയും പുരാതന സ്മാരക സംരക്ഷണ നിയമം 1904 പ്രകാരം വിജ്ഞാപനം ചെയ്തിട്ടുണ്ടെന്ന് ജൂലൈ 25ന് ജസ്റ്റിസ് ജിഎസ് അലുവാലിയുടെ ബെഞ്ച് വ്യക്തമാക്കി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *