വയനാട്ടിലെ രക്ഷാപ്രവർത്തനത്തിനായി ഏഴിമലയിൽ നിന്ന് നാവിക സേനാ സംഘം എത്തും. നേവിയുടെ റിവർ ക്രോസിംഗ് ടീമിൻ്റെ സഹായം അഭ്യർത്ഥിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കും. അതേസമയം കുരുപൊട്ടലിലും മലവെള്ളപാച്ചിലിലും മരിച്ചവരുടെ എണ്ണം 47 ആയി ഉയർന്നു.
Posted inKERALAM