ഒക്ടോബര്‍ 7ലെ ആക്രമണത്തിന്‍റെ സൂത്രധാരന്‍; ഹമാസിന്റെ പുതിയ മേധാവിയായി യഹ്യ സിന്‍വര്‍

ഒക്ടോബര്‍ 7ലെ ആക്രമണത്തിന്‍റെ സൂത്രധാരന്‍; ഹമാസിന്റെ പുതിയ മേധാവിയായി യഹ്യ സിന്‍വര്‍

ജറുസലേം: പലസ്തീന്‍ സംഘടനയായ ഹമാസിന്റെ പുതിയ മേധാവിയായി ഗാസയില്‍ നിന്നുള്ള യഹ്യ സിന്‍വറിനെ പ്രഖ്യാപിച്ചു. ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തെതുടര്‍ന്നാണ് തീരുമാനം. ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് കാരണമായ 2023 ഒക്ടോബര്‍ 7ലെ ഹമാസ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് സിന്‍വര്‍.

ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സദ്ദീന്‍ അല്‍ ഖസം തലവനായിരുന്ന 61 കാരനായ സിന്‍വര്‍ 23 വര്‍ഷം ഇസ്രയേലില്‍ ജയിലിലായിരുന്നു. 2011ല്‍ ഹമാസ് ബന്ദിയാക്കിയ ഫ്രഞ്ച്-ഇസ്രയേലി സൈനികന്‍ ഗിലാദ് ഷാലിറ്റിനെ മോചിപ്പിക്കുന്നതിന് പകരമായി സിന്‍വറിനെ വിട്ടയക്കുകയായിരുന്നു.

ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കാന്‍ സിന്‍വറിന് അധികാരമുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി. ഗാസയുടെ തെക്കന്‍ ഭാഗത്തേക്ക് പ്രവേശിക്കാനുള്ള ഇടനാഴി അടച്ചു പൂട്ടിയിരിക്കുകയാണ്. ഒക്ടോബര്‍ 7ന് തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെ 40,000 പേരാണ് മരിച്ചത്.

പശ്ചിമേഷ്യന്‍ മേഖലകളില്‍ യുദ്ധ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കടുത്ത രാഷ്ട്രീയ സമീപനങ്ങള്‍ക്ക് പേരു കേട്ട സിന്‍വര്‍ ചുമതലയേല്‍ക്കുന്നതിനെ ആശങ്കയോടെയാണ് ഇസ്രയേല്‍ ഉള്‍പ്പെടെ കാണുന്നത്. തിന്‍മയുടെ മുഖമെന്നാണ് ഇസ്രയേല്‍ സിന്‍വറിനെ വിശേഷിപ്പിക്കാറുള്ളത്. നേരത്തയും വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ വിട്ടുവീഴ്ചകള്‍ക്ക് സിന്‍വര്‍ തയ്യാറായിരുന്നില്ല. 22 വര്‍ഷക്കാലമാണ് യഹ്യ സിന്‍വര്‍ ഇസ്രയേലി തടവറയില്‍ കഴിച്ചുകൂട്ടിയത്. ഹമാസ് പിടികൂടിയ ഇസ്രയേല്‍ സൈനികന്‍ ഗിലാദ് ഷാലിത്തിനെ വിട്ടയക്കാന്‍ പലസ്തീനി തടവുകാരെ മോചിപ്പിക്കണമെന്ന ധാരണയുടെ ഭാഗമായി 2011-ലാണ് പിന്നീട് സിന്‍വര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *