മദ്യപാനി കളെ സംബന്ധിച്ചിടത്തോളം ഡ്രൈ ഡേകൾ അവർക്ക് വേദന നൽകുന്ന ദിനങ്ങളാണ്.ഡ്രൈ ഡേകളിൽ മദ്യവിൽപന പൂർണമായി നിരോധിച്ചതിന് പിന്നിലെ കാരണം എന്തൊക്കെ യെന്ന് നോക്കാം.
മദ്യ വില്‍പ്പനയില്ലാത്ത ദിവസമാണ് ഡ്രൈ ഡേ. ഒരു പരിപാടിയ്ക്കോ , പ്രത്യേക ദിവസ ത്തിനോ , തിരഞ്ഞെടുപ്പിനോ മുന്നോടിയായി കടകളിലും ബാറുകളിലും ക്ലബ്ബുകളിലും മറ്റ് സ്ഥലങ്ങളിലും മദ്യം വില്‍ക്കുന്നത് സര്‍ക്കാര്‍ നിരോധിക്കുന്ന ദിവസങ്ങളാണ് ഡ്രൈ ഡേ എന്ന് പറയുന്നത്.ഡ്രൈ ഡേയില്‍ മദ്യവില്‍പന പൂര്‍ണമായും നിരോധിച്ചിരിക്കുന്നു. മദ്യപാനി കളെ സംബന്ധിച്ചിടത്തോളം ഡ്രൈ ഡേകൾ അവർക്ക് വേദന നൽകുന്ന ദിനങ്ങളാണ്.ഡ്രൈ ഡേകളിൽ മദ്യവിൽപന പൂർണമായി നിരോധിച്ചതിന് പിന്നിലെ കാരണം എന്തൊക്കെ യെന്ന് നോക്കാം.
ഒക്ടോബർ രണ്ട് ഗാന്ധി ജയന്തിയോടനുബ ന്ധിച്ചാണ് ഡ്രൈ ഡേ ആരംഭിച്ചത്. മദ്യത്തിനും , മയക്കുമരുന്നിനോടും എതിർപ്പ് പ്രകടിപ്പിച്ച ഗാന്ധിജിയോടുള്ള ആദരവ് പ്രകടിപ്പിച്ച് ഡ്രൈ ഡേ ആചരിക്കുന്നു. പിന്നീട് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതോടെ 47-ാം അനുച്ഛേദത്തിലും ഇതേക്കുറിച്ച് പരാമർശിച്ചു. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം മനുഷ്യർക്ക് ഹാനികരമായതിനാൽ ഇവ നിരോധിക്കാൻ സംസ്ഥാനം ശ്രമിക്കണമെന്ന് ഇന്ത്യൻ ഭരണ ഘടനയിൽ പറയുന്നു. എന്നാൽ എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേയാവുന്നതിന് പിന്നിലെ കാരണം മറ്റൊന്നാണ് .
2003 – 2004 ലെ ആന്റണി സർക്കാരിന്റെ കാലത്താണ് എല്ലാ ഇംഗ്ലീഷ് മാസവും ഒന്നാം തീയതി മദ്യ വിൽപ്പന വേണ്ടെന്ന് തീരുമാനിച്ചത്. 2003 മാർച്ച് 14നാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. രണ്ടാഴ്ച കഴിഞ്ഞ് ഏപ്രിൽ ഒന്നിന് മുതൽ പ്രാബല്യത്തിലും വന്നു.ഒന്നാം തീയതി ശമ്പളം ലഭിക്കുമ്പോൾ തന്നെ മദ്യത്തിനായി വളരെയധികം തുക ചെലവഴിക്കു ന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇത്തരം ഒരു നീക്കം നടത്തിയത്. ഒന്നാം തീയതിയിലെ മദ്യ നിരോധനം നടപ്പിലാക്കുന്ന തിന് മുന്നേ ചാരായം നിരോധിക്കാനുള്ള നിയമം നടപ്പിലാക്കിയതും ആന്റണി സർക്കാരിന്റെ കാലത്തായിരുന്നു. 1996 ഏപ്രിൽ ഒന്നിനാണ് കേരളത്തിൽ ചാരാ യം നിരോധിച്ചത്. ചാരായം നിരോധിച്ചതോടെ വിലയേറിയ മദ്യങ്ങളിലേക്ക് മലയാളികളുടെ കണ്ണുടക്കി. കിട്ടുന്ന ശമ്പളം ആദ്യദിനം തന്നെ പൊടിപൊടിക്കുന്നതും പതിവായി. ഇതിനാെരു കടിഞ്ഞാണിടാനാണ് ഒന്നാം തീയതി മദ്യനിരോ ധനം നടപ്പിലാക്കിയത്. ഇതുകൊണ്ട് മദ്യപാനം കുറഞ്ഞോ എന്നത് മറ്റൊരു ചോദ്യമായി അവശേഷിക്കുന്നുണ്ട്.അങ്ങനെ സമ്പൂർണ മദ്യ നിരോധനം ഇല്ലാത്ത രാജ്യത്തെ സംസ്ഥാനങ്ങളിൽ ഏറ്റവും അധികം ദിവസം മദ്യവില്പനയില്ലാത്ത സംസ്ഥാനമായി കേരളം. എന്തായാലും എ കെ ആന്റണി വിഭാവ നം ചെയ്തതു പോലെ ‘ആരും മദ്യത്തിന് വേണ്ടി പണം ചെലവഴിക്കാത്ത ആ ‘കിനാശേരി’ വന്ന തുമില്ല, മലയാളി വീണ്ടും വാശിയോടെ കുടിച്ചു. താരതമ്യേന വിലകുറഞ്ഞ ചാരായത്തേക്കാൾ വിലയേറിയ ഇന്ത്യൻ നിർമിത വിദേശ മദ്യം എന്ന വിചിത്രമായ പേരിൽ സർക്കാർ തന്നെ വിറ്റഴിച്ച മദ്യം. നിലവാരം ഇല്ലെങ്കിലും വിലകൂടിയ വിദേശി കഴിച്ച് സ്റ്റാറ്റസ് കൂടിയവരുടെ കീശയും ചോർന്നു.
ദേശീയ തലത്തിൽ മലയാളിയുടെ കുടി ഒന്നാമ തായ വാർത്തകൾ വന്നു. ഒന്നാം തീയതിയിലെ കുടി നിർത്തൽ തീരുമാനത്തെക്കുറിച്ച് പിന്നീട് ഭിന്നാഭിപ്രായങ്ങൾ ഉയർന്നെങ്കിലും പിന്നീടുവന്ന സർക്കാരുകളും അത് മാറ്റാൻ തയ്യാറായില്ല. സർക്കാർ ജീവനക്കാർ മാത്രമല്ല മദ്യപിക്കുന്നത് എന്നും എല്ലാ ജീവനക്കാർക്കും ശമ്പളം കിട്ടുന്ന ത് ഒന്നാം തീയതി അല്ലാ എന്നും ഉള്ള വാദങ്ങൾ നിലനിൽക്കുന്നു. പിന്നീട് വിനോദസഞ്ചാരിക ൾക്ക് ഈ തീരുമാനം അസൗകര്യമാണ് എന്ന വാദത്തിനാണ് അൽപ്പമെങ്കിലും ശക്തി കിട്ടിയത്. ഇന്ന് മലയാളിയുടെ കുടി ഏതാണ്ട് ലോകപ്രശ സ്തമായി. ഇതിനിടെ കൃത്യം ഒന്നാം തീയതി ശമ്പളം നൽകണം എന്ന ശീലത്തിൽ സർക്കാ രുകൾക്കും ചെറിയ മാറ്റം ഉണ്ടായി എന്നതും ഓർക്കാം.കാര്യം എന്തൊക്കെ ആയാലും മദ്യം കഴിക്കണമെന്നുളളവര്‍ ഡ്രൈ ഡേയിലും അത് ഏതു വിധേനയും നടത്തും എന്നാണ് മനസിലാ കുന്നത്. അരുത് എന്ന് വിലക്കുന്നത് എങ്ങനേ യും ചെയ്യാനുളള മന:ശാസ്ത്രം ആയിരിക്കും ഇതിന് പിന്നിലെയും കാരണം.