തിരുവനന്തപുരത്ത് ഓൺലൈൻ തട്ടിപ്പിലൂടെ അഭിഭാഷകന് നഷ്ട്‌ടമായത് ഒരുകോടിയോളം രൂപ. സൈബർ തട്ടിപ്പ് കേസുകൾ അടക്കം കസ്റ്റംസ്, എൻഐഎ എന്നീ കേന്ദ്ര ഏജൻസികളടക്കം കോടതികളിൽ ഹാജരാകുന്ന സീനിയർ അഭിഭാഷകൻ അജിത് കുമാറിനാണ് പണം നഷ്ടമായത്. ഓഹരി വിപണിയിലെ വ്യാപാരത്തിലൂടെ വമ്പൻ ലാഭം കൊയ്യാമെന്ന് അജിത് കുമാറിനെ വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. കഴിഞ്ഞ ജൂണ് 21 മുതൽ ഈ മാസം 27 വരെയുള്ള കാലയളവിലാണ് വളരെ വിദഗ്ധമായി കബളിപ്പിച്ചത്. ജൂണ്‍ 27ന് ശാസ്തമംഗലം അജിത് കുമാറിന്റെ വാട്സ് അപ്പ് നമ്പറിൽ വിളിച്ചായിരുന്നു തട്ടിപ്പിന് തുടക്കം. ഒരു വിദേശ നമ്പറിൽ നിന്നായിരുന്നു വിളി. ഓഹരി വിപണിയിലെ വ്യാപാരത്തിലൂടെ വൻലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ചു. ഷെയർഖാൻ ക്ലബ് 88 എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേര്‍ത്തു. പിന്നീട് ബ്ലോക്ക് ടൈഗൈഴ്സ് എന്ന മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.
Posted inKERALAM