കണ്ണൂർ കാസർകോട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; സംസ്ഥാനത്ത് മഴ തുടരും

കണ്ണൂർ കാസർകോട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; സംസ്ഥാനത്ത് മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. മുൻദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നെങ്കിലും, മഴയുടെ ശക്തി കുറയുകയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് മാത്രമാണ് ഇന്ന് സാധ്യത. കേരള തീരത്ത് നിലനിന്നിരുന്ന ന്യൂനമർദ്ദ പാത്തിയുടെ ശക്തികുറഞ്ഞതോടെയാണ് മഴയുടെ ശക്തിയും കുറഞ്ഞത്.

ഇന്ന് രാവിലെ കോട്ടയം, എറണാകുളം, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


കണ്ണൂർ, കാസർകോട് ജില്ലകളിലെ കടൽ തീരങ്ങളിൽ ഇന്ന് (08 – 08 – 2024) രാവിലെ 11:30 വരെ 1.9 മുതൽ 2.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്. അതേസമയം തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.9 മുതൽ 2.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കാണ് സാധ്യത. ഇവിടെയും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്.

ഇന്ന് കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിപ്പ് എന്നാൽ ഞായറാഴ്ചവരെ മധ്യ പടിഞ്ഞാറൻ അറബിക്കടലിസും അതോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 55 കി.മീ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിലുള്ള ശക്തമായ കാറ്റിനു സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഈ തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.

ഇന്ന് ഗൾഫ് ഓഫ് മന്നാറിലും തെക്കൻ തമിഴ്നാട് തീരം, അതോട് ചേർന്ന കന്യാകുമാരി തീരം വടക്കൻ തമിഴ്നാട് തീരം, മധ്യ കിഴക്കൻ അറബിക്കടൽ , അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ , മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ , അതോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, വടക്കു പടിഞ്ഞാർ ബംഗാൾ ഉൾക്കടൽ , അതോട് ചേർന്ന വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 35 – 45 കിലോമീറ്റർ വരെയും ചിലനേരത്ത് 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഇവിടെയും മത്സ്യബന്ധനം പാടില്ല.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *