ശ്രീജിത്ത് വിജയ് എന്ന് പറയുന്നതിനെക്കാള്‍ ഇപ്പോഴും പ്രേക്ഷകര്‍ക്ക് പരിതയം രതി നിര്‍വേതം എന്ന സിനിമയിലെ പപ്പു ആയിട്ടാണ്. പത്തിലധികം സിനിമകള്‍ ചെയ്തിട്ടുള്ള ശ്രീജിത്ത് പിന്നീട് ടെലിവിഷന്‍ പരമ്പരകളിലേക്ക് മാറുകയായിരുന്നു. ഷോയും സീരിയലുകളുമൊക്കെയായി ശ്രീജിത്ത് തിരക്കിലാണ്. അതിനിടയിലിതാ കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത പങ്കുവച്ച് ഭാര്യ അര്‍ച്ചന ഗോപിനാഥ് എത്തിയിരിക്കുന്നു.
പൂര്‍ണ ഗര്‍ഭിണിയായി നില്‍ക്കുന്ന രണ്ട് ചിത്രങ്ങളാണ് അര്‍ച്ചന പങ്കുവച്ചിരിയ്ക്കുന്നത്. ഈ ബംബിന്‍ സ്‌നേഹിക്കുന്നു, ബേബി ലോഡിങ് എന്ന ഹാഷ് ടാഗോടെ പങ്കുവച്ച ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ജസ്റ്റിന്‍ ആന്റണിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിയ്ക്കുന്നത്. ശ്രീജിത്തിനും ആര്‍ച്ചനയ്ക്കും ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
രണ്ട് ദിവസം മുന്‍പ് ‘ഞങ്ങളുടെ കുഞ്ഞ് രഹസ്യം, നിന്നെ കാണാന്‍ ഇനിയും കാത്തിരുന്നുകൂട’ എന്ന് പറഞ്ഞ് ഒരു വീഡിയോ പങ്കുവച്ചിരുന്നു. നവംബറില്‍ കുഞ്ഞുവാവു വരും എന്ന സന്തോഷ വാര്‍ത്തയായിരുന്നു വീഡോയയില്‍. അതിന് ശേഷമാണ് ഇപ്പോള്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുന്നത്
2018 ല്‍ ആണ് ശ്രീജിത്തിന്റെയും അര്‍ച്ചനയുടെയും വിവാഹം കഴിഞ്ഞത്. ഇരുവരും സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ്. തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം പങ്കുവച്ച് രണ്ട് പേരും യൂട്യൂബില്‍ എത്തുന്നതും പതിവാണ്. പക്ഷേ ഈ സന്തോഷ വാര്‍ത്ത മാത്രം ഒരുപാട് വൈകിയാണ് പങ്കുവച്ചിരിയ്ക്കുന്നത്. നേരത്തെ ഇരുവരും സ്വന്തമായി ഒരു ഫ്‌ളാറ്റ് വാങ്ങിയ സന്തോഷ വാര്‍ത്തയൊക്കെ ആരാധകരെ അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം സഫലമായി എന്നാണ് അന്ന് പറഞ്ഞത്.
ജീവിതം ഒന്ന് സെറ്റായിട്ട് മതി കുട്ടികള്‍ എന്ന തീരുമാനമായിരിക്കാം, 2023 ലാണ് ശ്രീജിത്തും ഭാര്യയും പുതിയ വീട്ടിലേക്ക് മാറിയത്. ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും, ജീവിതത്തിലേക്ക് പുതിയ ആള്‍ വരാന്‍ പോകുന്നു. തങ്ങളുടെ പ്രണയത്തെ കുറിച്ചും കുഞ്ഞു കുഞ്ഞു വഴക്കുകളെ കുറിച്ചുമൊക്കെ നേരത്തെ രണ്ടു പേരും വാചാലരായിട്ടുണ്ട്. അടി കൂടുമ്പോള്‍ അര്‍ച്ചനയുടെ ഫോട്ടോ എടുത്ത് കൊടുത്ത് അമ്മയ്ക്ക് അയച്ചുകൊടുക്കുമത്രെ.
എന്തൊക്കെയായാലും വളരെ സപ്പോര്‍ട്ടീവാണ് രണ്ട് പേരും. വിവാഹം കഴിഞ്ഞാല്‍ ബോറടിയാണ് എന്ന് പലരും പറഞ്ഞിട്ടുണ്ട്, പക്ഷെ എന്നെ സംബന്ധിച്ച് അര്‍ച്ചന കൂടെയില്ലെങ്കില്‍ ഭയങ്കര ബോറടിയാണെന്നാണ് നടന്‍ പറയുന്നത്.