സസ്യാഹാരം കഴിക്കുന്നത് ബയോളജിക്കല്‍ ഏജ് കുറയ്ക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്
ന്യൂഡല്‍ഹി: എട്ടാഴ്ച തുടര്‍ച്ചയായി വീഗന്‍ ഭക്ഷണം മാത്രം കഴിച്ചവരുടെ കോശങ്ങള്‍ കൂടുതല്‍ ചെറുപ്പമായെന്ന് പഠനം. മൽസ്യം, മാസം, മുട്ട, പാൽ ഉൽപന്നങ്ങൾ എന്നിവ പൂർണമായും ഉപേക്ഷിച്ച് സസ്യാഹാരം മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് വീഗൻ ഡയറ്റ്. ബയോമെഡ് സെന്‍ട്രല്‍ (ബിഎംസി) മെഡിസിന്‍ ജേണലാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവിട്ടത്.
സസ്യാഹാരം കഴിക്കുന്നത് ബയോളജിക്കല്‍ ഏജ് കുറയ്ക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പാല്‍ ഉത്പന്നങ്ങള്‍ ഓഴിവാക്കി സസ്യാധിഷ്ഠിത ഭക്ഷണത്തിന്റെ തന്മാത്രാ ഫലങ്ങള്‍ ഗവേഷകര്‍ പരിശോധിച്ചു.
യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ ഉള്‍പ്പെടെയുള്ള ഗവേഷകര്‍ സസ്യാധിഷ്ഠിത ഭക്ഷണം കഴിക്കുന്നത് ഡിഎന്‍എ മാറാതെ ജീന്‍ സ്വഭാവത്തിലോ മാറ്റങ്ങള്‍ പ്രകടമാക്കുന്നുവെന്ന് കണ്ടെത്തി. ഒരു ജിനിനെ പ്രവര്‍ത്തന രഹിതമാക്കാന്‍ കഴിയുന്ന ഡിഎന്‍എ മെഥിലേഷന്‍ ഉര്‍പ്പെടെ ഗവേഷകര്‍ പരിശോധിച്ചു. ഒരു ജീനിന്റെ പരിതസ്ഥിതിയില്‍ മാറ്റം വരുത്തി സ്വഭാവത്തെ ബാധിക്കുന്ന എപിജെനെറ്റിക് പ്രക്രിയകളില്‍ ഒന്നാണിത്.
ഗവേഷണത്തില്‍ ശരാശരി 40 വയസ്സ് പ്രായമുള്ളവരും അമിതഭാരമുള്ള വിഭാഗത്തില്‍ ബോഡി മാസ് ഇന്‍ഡക്‌സ് (ബിഎംഐ) ഉള്ളവരെയുമാണ് നിരീക്ഷിച്ചത്. സംഘത്തില്‍ 77 ശതമാനവും സ്ത്രീകളായിരുന്നു. എട്ടാഴ്ചയ്ക്ക് ശേഷം, സസ്യാഹാരം കഴിക്കുന്നവരില്‍ ചെറുപ്പമുള്ള ഹൃദയം, കരള്‍, കോശജ്വലനം, തുടങ്ങിയവ എന്നിവ ഗവേഷകര്‍ നിരീക്ഷിച്ചു. എന്നാല്‍ മറ്റുള്ളവരില്‍ ഈ മാറ്റം കണ്ടില്ലെന്നും പഠന റിപ്പോര്‍ട്ട് പറഞ്ഞു.