‘ചൊവ്വാഴ്ചവരെ കരുതിയിരിക്കുക’; വിമാനത്തിൻ്റെയും കെട്ടിടത്തിൻ്റെയും വലുപ്പമുള്ള ഛിന്നഗ്രഹങ്ങൾ ഭൂമിയെ ലക്ഷ്യമാക്കി എത്തുന്നു

‘ചൊവ്വാഴ്ചവരെ കരുതിയിരിക്കുക’; വിമാനത്തിൻ്റെയും കെട്ടിടത്തിൻ്റെയും വലുപ്പമുള്ള ഛിന്നഗ്രഹങ്ങൾ ഭൂമിയെ ലക്ഷ്യമാക്കി എത്തുന്നു

ന്യുയോർക്ക്: കൂറ്റൻ കെട്ടിടത്തിൻ്റെയും വിമാനത്തിൻ്റെയും വലുപ്പമുള്ള ഭീമൻ ഛിന്നഗ്രഹങ്ങൾ ഭൂമിയിലേക്ക് നീങ്ങുന്നു. അഞ്ച് അതിഭീമൻ ഛിന്നഗ്രഹങ്ങൾ ഭൂമിയെ സമീപിക്കുന്നുവെന്ന റിപ്പോർട്ടാണ് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി പുറത്തുവിട്ടത്. അതിവേഗത്തിലാണ് ഈ ഛിന്നഗ്രഹങ്ങൾ സഞ്ചരിക്കുകയെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. വ്യത്യസ്ത വലുപ്പത്തിലുള്ള ഈ ഛിന്നഗ്രഹങ്ങൾ ഓഗസ്റ്റ് 8നും ഓഗസ്റ്റ് 13നും ഇടയിൽ ഭൂമിയെ ലക്ഷ്യമാക്കി എത്തുമെന്നാാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഭൂമിയെ ലക്ഷ്യമാക്കി ഛിന്നഗ്രഹങ്ങൾ എത്തുന്നതും അവയുടെ സഞ്ചാരപാത സംബന്ധിച്ചുമുള്ള വിവരങ്ങളും എന്നും നിരീക്ഷപ്പെടുന്നതാണ്. ഇതിനിടെയാണ് അഞ്ച് ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് സമീപത്ത് കൂടി കടന്നുപോകുമെന്ന സൂചനകൾ നാസ നൽകുന്നത്. ഛിന്നഗ്രഹങ്ങളിൽ ഏറ്റവും വലുത് 2024 KH3 എന്ന് പേരിട്ടിരുക്കുന്നതാണ്. ഈ ഛിന്നഗ്രഹത്തിന് ഏകദേശം 610 അടി വലുപ്പമുണ്ട്. ഒരു കെട്ടിടത്തിൻ്റെ വലുപ്പമുള്ള ഈ ഛിന്നഗ്രഹം ഓഗസ്റ്റ് പത്ത് ശനിയാഴ്ച ഭൂമിയെ സുരക്ഷിതമായി മറികടക്കാൻ സാധ്യതയുണ്ട്. ആഗസ്റ്റ് പത്തിന് ഭീമാകാരമായ ഈ ഛിന്നഗ്രഹം ഭൂമിയിൽ നിന്ന് ഏറ്റവും കുറഞ്ഞ ദൂരമായ 5.6 ദശലക്ഷം കിലോമീറ്ററിലെത്തുമെന്ന് റിപ്പോർട്ട്. ഏകദേശം 120 അടി വ്യാസമുള്ള 2024 ON2 എന്ന് പേരിട്ടിരിക്കുന്ന മറ്റൊരു ഛിന്നഗ്രഹത്തിന് ഒരു വിമാനത്തിൻ്റെ വലിപ്പമാണുള്ളത്. ഈ ഗ്രഹം ഓഗസ്റ്റ് 12 തിങ്കളാഴ്ച ഭൂമിയോട് അടുക്കും. ഏകദേശം 6.8 ദശലക്ഷം കിലോമീറ്റർ അകലത്തിൽ ഈ ഛിന്നഗ്രഹം ഭീഷണിയില്ലാതെ കടന്നുപോകും. 110 അടി വ്യാസമുള്ള മറ്റൊരു ഛിന്നഗ്രഹത്തിന് 2024 PK1 എന്നാണ് പേരിട്ടിരിക്കുന്നത്. 110 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹം ഓഗസ്റ്റ് പത്ത് ശനിയാഴ്ച ഭൂമിയോട് ഏറ്റവും അടുത്ത് എത്തുമെന്നാണ് വിദ്ഗധർ വ്യക്തമാക്കുന്നത്. ഭൂമിയിൽ നിന്ന് 6.4 ദശലക്ഷം കിലോമീറ്റർ അകലെക്കൂടി ഈ ഛിന്നഗ്രഹം കടന്നുപോകും. 2024 PN1 എന്ന ഛിന്നഗ്രഹത്തിന് ഏകദേശം 86 അടി വ്യാസമുണ്ട്. ഓഗസ്റ്റ് എട്ട് വ്യാഴാഴ്ച ഈ ഛിന്നഗ്രഹം ഭൂമിക്ക് സമീപത്ത് കൂടെ സുരക്ഷിതമായി കടന്നുപോകും. ഏകദേശം 2.4 ദശലക്ഷം കിലോമീറ്റർ ദൂരത്തിൽ കൂടിയാകും കടന്നുപോകുക. ഏറ്റവും ചെറുതെന്ന വിശേഷണമുള്ള 2024 PS1 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹത്തിന് 58 അടി വ്യാസമാണുള്ളത്. ഓഗസ്റ്റ് 13 ചൊവ്വാഴ്ച ഭൂമിയിൽ നിന്ന് ഏകദേശം 1.3 ദശലക്ഷം കിലോമീറ്റർ ദൂരത്തിലൂടെ ഈ ഗ്രഹവും കടന്നുപോകും. ഛിന്നഗ്രഹങ്ങളുടെ കൂട്ടിയിടി വലിയ തിരിച്ചടികൾക്ക് കാരണമാകുമെന്നതിനാൽ നാസ കൃത്യമായ നിരീക്ഷണമാണ് നടത്തുന്നത്. ഭൂമിയോട് ചേർന്ന് പോകുന്ന ഛിന്നഗ്രഹങ്ങളുടെ വലുപ്പം, വേഗത, കടന്നുപോകുന്ന ഭാഗം എന്നിവ കൃത്യമായി വിലയിരുത്താറുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *