“ഞാൻ അനുഭവിച്ച വിഷമം ആർക്കും മനസിലായില്ല”; പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരം പറയുന്നതിൽ സങ്കടത്തോടെ ആരാധകർ

“ഞാൻ അനുഭവിച്ച വിഷമം ആർക്കും മനസിലായില്ല”; പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരം പറയുന്നതിൽ സങ്കടത്തോടെ ആരാധകർ

ഇന്ത്യയുടെ ആദ്യ ടി-20 ലോകകപ്പ് നേടി കൊടുക്കാൻ മുൻപന്തിയിൽ നിന്ന താരമായിരുന്നു റോബിൻ ഉത്തപ്പ. ടൂർണമെന്റിൽ ഉടനീളം അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. 2015 വരെ അദ്ദേഹം ഇന്ത്യൻ ടീമിന്റെ ഭാഗമായി കളിക്കളത്തിൽ ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ റോബിൻ ഉത്തപ്പ പറഞ്ഞ കാര്യങ്ങളാണ് ക്രിക്കറ്റ് ലോകത്തിലെ പ്രധാന ചർച്ച വിഷയം. താൻ വിഷാദ രോഗത്തിലൂടെ കടന്നു പോയ സാഹചര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു.

റോബിൻ ഉത്തപ്പ പറയുന്നത് ഇങ്ങനെ:

‘‘ഗ്രഹാം തോർപ്പിന്റെയും ഡേവിഡ് ജോൺസന്റെയും കാര്യം നമ്മൾ കേട്ടതാണ്. നമ്മളെ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്ന കാര്യം എന്തെന്നാൽ, നിങ്ങളെ സ്നേഹിക്കുന്നവർക്ക് നമ്മൾ ഒരു ബാധ്യത ആയി തോന്നുമ്പോഴാണ് നമ്മളുടെ ഹൃദയം തകരുന്നത്. 2011 ഇൽ ഞാൻ മാനസീകമായി ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. ഒരു മനുഷ്യനായി ജനിച്ചതിൽ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നിയിരുന്നു. ഇനി എന്ത് ചെയ്യണം എന്ന് പോലും എനിക്ക് അറിയാൻ പറ്റാത്ത അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്” റോബിൻ ഉത്തപ്പ പറഞ്ഞു.

റോബിൻ ഉത്തപ്പ ഒരുപാട് സംഭാവനകൾ ഇന്ത്യൻ ടീമിന് വേണ്ടി നൽകിയിട്ടുണ്ട്. ഏകദിന കരിയറിൽ ആറ് അർദ്ധ സെഞ്ചുറികളും, ടി-20 ഫോർമാറ്റിൽ ഒരു അർദ്ധ സെഞ്ചുറിയും നേടി. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്‌സ്, ഡൽഹി ക്യാപിറ്റൽസ് എന്നി ടീമുകളിൽ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചിട്ടുള്ളത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *