ഡ്രെെവറില്ലാ കാറുകൾ മുംബെെയിലേക്ക്; പദ്ധതി രണ്ടുവർഷത്തിനുള്ളിൽ, ചെലവ് 1016 കോടി

ഡ്രെെവറില്ലാ കാറുകൾ മുംബെെയിലേക്ക്; പദ്ധതി രണ്ടുവർഷത്തിനുള്ളിൽ, ചെലവ് 1016 കോടി

മുംബെെ: മുംബെെ നഗരത്തിന്റെ മുഖം തന്നെ മാറുന്ന തരത്തിൽ പുതിയ പദ്ധതി എത്തുന്നു. പോഡ് ടാക്സി പദ്ധതി ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടുവർഷത്തിനുള്ളിൽ ഈ പദ്ധതി പൂർത്തിയാക്കുമെന്ന് മുംബൈ മെട്രോപ്പൊലിറ്റൻ റീജൻ ഡവലപ്മെന്റ് അതോറിറ്റി (എംഎംആർഡിഎ) അറിയിച്ചു.

ഗതാഗതക്കുരുക്ക് കൊണ്ട് വീർപ്പുമുട്ടുന്ന സ്ഥലമാണ് ബികെസി (ബാന്ദ്ര-കുർള കോംപ്ലക്സ്). ഇവിടെയാണ് പോഡ് ടാക്സി പദ്ധതി വരുന്നത്. ബാന്ദ്ര, കുർള റെയിൽവേ സ്റ്റേഷനുകളിൽ നിന്നായിരിക്കും പോഡ് ടാക്സി സർവീസ് ആരംഭിക്കുന്നത്.

വിദേശരാജ്യങ്ങളിൽ മാത്രമാണ് ഇത്തരത്തിലുള്ള പോഡ് ടാക്സികൾ പ്രചാരത്തിലുള്ളത്. വൈദ്യുതി ഉപയോഗിച്ചാണ് ഇവ സഞ്ചരിക്കുന്നത്. ഒരു പോഡിൽ പരമാവധി ആറ് പേർക്ക് സഞ്ചരിക്കാൻ സാധിക്കും. ഒന്നിനു പിന്നാലെ മറ്റൊന്നു ഓടിക്കുന്ന രീതിയിലാണ് ഇതിന്റെ സർവീസ് ക്രമീകരണം. ബാന്ദ്ര–കുർള കോംപ്ലക്സ് കോർപറേറ്റ് ഓഫീസുകളുടെ കേന്ദ്രമാണ്. പോഡ് ടാക്സി വരുന്നത് ഇവിടേക്കുള്ള ഗതാഗത കുരുക്ക് ഒഴിവാക്കാൻ സാധിക്കും. പദ്ധതിയുടെ കരാറിനായി രണ്ട് കമ്പനികൾ രംഗത്തുണ്ടെന്നും എംഎംആർഡിഎ അധികൃതർ വ്യക്തമാക്കി. ഗതാഗതക്കുരുക്ക് കുറയുന്നത് വലിയ ഗുണം ചെയ്യും.

പദ്ധതി പൂർത്തിയാക്കുന്നതിന ചെലവ് 1016 കോടി രൂപയാണ്. ഓരോ പോഡിനും 3.5 മീറ്റർ നീളവും 1.8 മീറ്റർ ഉയരവും 1.47 മീറ്റർ വീതിയും ആണ് ഉണ്ടായിരിക്കുക. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. 30 വർഷം നടത്തിപ്പ് ചുമതല ഇതിന്റെ കരാറുകാരന് തന്നെയായിരിക്കും. പദ്ദതി പൂർത്തിയാക്കുന്നതോടെ എംഎംആർഡിഎയ്ക്ക് ഒരു കോടി രൂപ വാർഷിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

പദ്ധതി പൂർത്തിയാകുന്നതോടെ ഒരുപാട് ഗുണങ്ങൾ ഉണ്ടാകും. ഗതാഗതക്കുരുക്കിൽ ഉൾപ്പെടാതെ ബികെസിയിലേക്ക് എത്താൻ സാധിക്കും. ബികെസിയിൽ നിന്ന് കുർള വരെ 8.8 കിലോമീറ്റർ പാതയാണ് ഉള്ളത്. ഇത് 2027ന് മുൻപ് പൂർത്തിയാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. കുർള, ബാന്ദ്ര സ്റ്റേഷനുകൾ, നാഷനൽ സ്റ്റോക് എക്സ്ചേഞ്ച്, യുഎസ് കോൺസുലേറ്റ്, ഡയമണ്ട് ബോഴ്സ്, കാലനഗർ എന്നിവയാണ് പ്രധാനപ്പെട്ട സ്റ്റേഷൻ. ഇതെല്ലാം കൂടെ 38 സ്റ്റേഷനുകളാണ് ക്രമീകരിക്കുന്നത്.

ഓവർഹെഡ് വയറുകൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന പ്രത്യേകം നിർമ്മിച്ച ട്രക്കിലൂടെയാണ് ഈ പോഡുകൾ സഞ്ചരിക്കുക. പ്രത്യേകം നിർമിച്ച ട്രാക്കിലൂടെ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന രീതിയിൽ ആയിരിക്കും ഇവ സഞ്ചരിക്കുക. 40 കിലോമീറ്റർ വേഗത്തിൽ ഇതിലൂടെ ഈ പേഡുകൾ സഞ്ചരിക്കും. ശബ്ദമലിനീകരണമോ, വായുമലിനീകരണമോ ഉണ്ടായിരിക്കില്ല.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *