യുഎഇ: യുഎഇയിൽ പറത്തുന്ന ഡ്രോണുകളുമായി ബന്ധപ്പെട്ട സേവനങ്ങളുടെ ഫീസ് നിരക്ക് പ്രഖ്യാപിച്ചു. ഡ്രോൺ സേവനങ്ങളുമായ ബന്ധപ്പെട്ട് 17 തരം സേവനങ്ങളുടെ ഫീസ് നിരക്കുകൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ അനുവദിക്കുക, പെർമിറ്റ് അനുവദിക്കൽ, പെർമിറ്റ് പുതുക്കൽ എന്നിവയാണ് ഫീസ് നിരക്ക് പ്രഖ്യാപിച്ച് സേവനങ്ങൾ.
പുതിയ നിരക്കുകൾ ഗസറ്റിൽ വിജ്ഞാപനം ചെയ്ത് 60 ദിവസത്തിന് ശേഷം ആയിരിക്കും പ്രാബല്യത്തിൽ വരുക. ഡ്രോൺ രജിസ്റ്റർ ചെയ്യാനും പുതുക്കാനും 200 ദിർഹം വീതമാണ് ഫീസ് നൽകേണ്ടി വരുക.
യുഎഇയിൽ നടക്കുന്ന പരിപാടികളിൽ ഡ്രോൺ ഉപയോഗിക്കാനുള്ള അനുമതി വേണം. സർട്ടിഫിക്കറ്റുകൾക്കുള്ള ഫീസ്, ഡ്രോണിന്‍റെ ഭാരവും, എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്. പൈലറ്റ് സർട്ടിഫിക്കറ്റിന് 100 ദിർഹം ആണ് ചാർജ് വരുന്നത്. അഞ്ചു വർഷം വരെ പുതുക്കുന്നതിന് 100 ദിർഹവുമാണ് ഫീസ് ഈടാക്കുന്നത്.വാണിജ്യ, സർക്കാർ, ഇവന്‍റ് സംഘടനകൾ നടത്തുന്ന പരിപാടിയിൽ ഡ്രോൺ പറത്താൻ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റിന് 5000 ദിർഹം ആണ് നിരക്ക് വരുന്നത്. ഇത് വർഷം പുതുക്കുന്നതിന് 5000 ദിർഹവും നൽകണം. മാത്രമല്ല, ഡ്രോൺ പരിശീലന സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾക്ക് 10,000 ദിർഹം ആണ് ഇടാക്കുന്നത്. ഈ സർട്ടഫിക്കറ്റുകൾ വർഷം പുതുക്കുന്നതിന് 10,000 ദിർഹമാണ് ഫീസ് ഈടാക്കുന്നത്. ഇനി ഡ്രോണിന്‍റെ നിർമാണം, രൂപകൽപന, അറ്റകുറ്റപ്പണി എന്നിവയ്ക്കുള്ള അംഗീകാരത്തിനും അത് പുതുക്കുന്നതിനും 10,000 ദിർഹം വീതം നൽകണം. എയർസ്ട്രിപ്പുകൾ സ്ഥാപിക്കാൻ 5,000 ദിർഹം ആണ് ഫീസ് ഈടാക്കുന്നത്. അത് പുതുക്കുന്നതിന് 5000 ദിർഹവുമാണ് ഫീസ് നൽകേണ്ടത്.സുരക്ഷ നിർണയിക്കുന്ന സമിതികൾക്ക് സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഈ സർട്ടിഫിക്കറ്റുകൾക്ക് 10,00 ദിർഹം ആണ് നൽകേണ്ടി വരുന്നത്. ഈ സർട്ടിഫിക്കറ്റുകൾ പുതുക്കുന്നതിന് 1000 ദിർഹം ഈടാക്കണം. ഇന്ധനം, ഊർജ സ്റ്റേഷനുകൾക്കുള്ള അനുമതി സർട്ടിഫിക്കറ്റിന് 5,000 ദിർഹം ആണ് ഫീസ് നൽകേണ്ടി വരുന്നത്. അത് പുതുക്കുന്നതിന് 5000 ദിർഹം തന്നെയാണ് ഫീസ് വരുന്നത്.
ധനമന്ത്രാലയ വികസിപ്പിക്കുന്ന മാർഗങ്ങളിലൂടെയായിരിക്കും ഫീസ് ഇടാക്കുക. ജി.സി.എ.എയുടെ സഹകരണം ഇതിന് ഉണ്ടായിരിക്കും. ഓരോ എമിറേറ്റും ഡ്രോണുമായി ബന്ധപ്പെട്ട സർവിസുകൾക്ക് ഫീസ് നൽകണം. ഇനി ഫീസ് നിര്ക്കിൽ മാറ്റം വരുത്തണമെങ്കിൽ അതിനുള്ള അതികാരം ധനമന്ത്രാലയത്തിനായിരിക്കും