തീയതിയടക്കം കൃത്യം, ബൈഡൻ പിന്മാറുമെന്ന പ്രവചനം ഫലിച്ചു, ഇപ്പോൾ ട്രംപിന്റെ ഭാവിയും, യുഎസ് ജ്യോതിഷി വൈറൽ!

തീയതിയടക്കം കൃത്യം, ബൈഡൻ പിന്മാറുമെന്ന പ്രവചനം ഫലിച്ചു, ഇപ്പോൾ ട്രംപിന്റെ ഭാവിയും, യുഎസ് ജ്യോതിഷി വൈറൽ!

അമേരിക്കയിൽ താരമായി വനിതാ ജ്യോതിഷി. പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറുമെന്ന് തീയതിയടക്കം പ്രവചിച്ച എമി ട്രിപ്പാണ് ശ്രദ്ധാകേന്ദ്രമായത്. ബൈഡന്റെ പ്രവചനത്തിന് പിന്നാലെ, ഡോണൾഡ് ട്രംപ് അടുത്ത അമേരിക്കൻ പ്രസിഡന്റാകുമെന്നാണ് എമിയുടെ പുതിയ പ്രവചനം. വൈസ് പ്രസിഡന്റ് കമല ഹാരിസായിരിക്കും ട്രംപിന്റെ എതിർ സ്ഥാനാർഥി. ഇത് സംബന്ധിച്ച് ഡെമോക്രാറ്റിക് പാർട്ടിയുടെ ഒദ്യോ​ഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും പ്രസിഡന്റ് സ്ഥാനാർഥിയെന്ന നിലയിൽ കമല പ്രചാരണം തുടങ്ങിയിട്ടുണ്ട്. ട്രംപിന്റെ ​ഗ്രഹനില പ്രകാരം വിജയത്തിന്റെ കൊടുമുടി കയറുകയാണെന്ന് എമി പറയുന്നു.  81 കാരനായ ജോ ബൈഡന്‍ പ്രസിഡന്റ് സ്ഥാനാർത്വം ഉപേക്ഷിക്കുന്ന തീയതി വരെ കൃത്യമായി പ്രവചിച്ചതോടെയാണ് എമി താരമായത്. ബൈഡന്‍ പിന്മാറ്റം പ്രഖ്യാപിക്കുന്നത് ജൂലൈ 21 ആയിരിക്കുമെന്നായിരുന്നു ജൂൺ 11ന് എമി പറഞ്ഞിരുന്നത്. അതേ ദിവസം ബൈഡൻ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചു. ബൈഡന് പകരം കമലാ ഹാരിസ് സ്ഥാനാർഥിയാകുമെന്നും എമി പറഞ്ഞിരുന്നു. അതും ഫലിക്കും. ഓഗസ്റ്റ് മാസം യുഎസിൽ രാഷ്ട്രീയപരമായി ബുദ്ധിമുട്ടുള്ളതായിരിക്കുമെന്നും ആമി ട്രിപ്പ് പ്രവചിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 19 ന് ആരംഭിക്കുമെന്നതും ശ്രദ്ധേയമാണ്. ജോ ബൈഡന് കൂടുതൽ ബുദ്ധിമുട്ടുകൾ സമീപഭാവിയിൽ ഉണ്ടാകുമെന്നും പ്രവചനമുണ്ട്. അതേസമയം, കമലാ ഹാരിസ് എത്തിയതോടെ മത്സരം കടുക്കുമെന്നാണ് കരുതുന്നത്. കമലാ ഹാരിസിന്റെ പ്രവർത്തന ഫണ്ടിലേക്ക് ഈയാഴ്ച  200 മില്ല്യൺ ഡോളർ സംഭാവനയായി ലഭിച്ചു. ധനസമാഹരണ ക്യാമ്പയിനിൽ ഭൂരിഭാഗവും ആദ്യമായി സംഭാവന നൽകുന്നവരാണ് പങ്കെടുക്കുന്നതെന്നും ജോ ബൈഡന് പകരം കമലാ ഹാരിസിനെ അംഗീകരിച്ചതിന്റെ തെളിവാണിതെന്നും ഡെമോക്രാറ്റുകൾ കരുതുന്നു. കമലാ ഹാരിസിൻ്റെ പ്രചാരണത്തെ സഹായിക്കാൻ 170,000-ലധികം സന്നദ്ധപ്രവർത്തകരും രം​ഗത്തിറങ്ങിയിട്ടുണ്ട്.  തെരഞ്ഞെടുപ്പിന് ഇനി 100 ദിവസം മാത്രമാണ് ബാക്കി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *