ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർഥിച്ചുള്ള മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരെ പ്രചാരണം; കേസെടുത്ത് പോലീസ്

ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർഥിച്ചുള്ള മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരെ പ്രചാരണം; കേസെടുത്ത് പോലീസ്

കൊച്ചി: വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർഥിച്ച് കഴിഞ്ഞ ദിവസം ആണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഫേസ്ബുക്ക് പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ വിവിധ തരത്തിലുള്ള പ്രചാരണം എത്തി.

കോയിക്കോടൻസ് 2.0 എന്ന എക്സ് എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ പോസ്റ്റ് എത്തിയിരിക്കുന്നത്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യർഥന തള്ളിക്കളയണം എന്ന രീതിയിൽ ആണ് പോസ്റ്റ് എത്തിയിരിക്കുന്നത്. ജനങ്ങൾക്ക് ഇടയിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ ഇത്തരം പോസ്റ്റുകൾ ഉണ്ടാക്കുകയും അത് പോസ്റ്റ് ചെയ്യുകയും ചെയ്യുന്ന നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്റെ സമൂഹമാധ്യമ പോസ്റ്റിനെതിരെ പ്രചാരണം നടത്തിയെന്ന പേരിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകൾ, ദുരന്തനിവാരണ നിയമത്തിലെ 51-ാം വകുപ്പ് എന്നിവ അനുസരിച്ചാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുക എന്ന ലക്ഷ്യത്തോയാണ് പോസ്റ്റ് പ്രചരിപ്പിച്ചിരിക്കുന്നത്. വയനാട് സൈബർ ക്രൈം ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സമൂഹമാധ്യമമായ എക്സിൽ ആണ് പോസ്റ്റ് എത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന ശക്തമാക്കും. സാമൂഹ്യമാധ്യമങ്ങളിൽ സൈബർ പോലീസിന്റെ പരിശോധന ശക്തമാക്കി.

അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഉയർന്നുകൊണ്ടിരിക്കുകയാണ്. നിരവധി പേരെ കാണാതായിട്ടുണ്ട്. അവർക്ക് വെണ്ടിയുള്ള തെരച്ചിൽ തുടർന്നു കൊണ്ടിരിക്കുകയാണ്. വയനാട്ടിലെ വിവിധ ആശുപത്രികളിൽ ഇന്നലെ മാത്രം എത്തിച്ചത് 143 മൃതദേഹങ്ങളാണ്. മലപ്പുറം പോത്തുകല്ലില്‍ ചാലിയാറില്‍നിന്ന് ഇന്നലെ കണ്ടെടുത്തത് 134 മൃതദേഹങ്ങളാണ്. ചാലിയാറില്‍ ഇന്ന് രാവിലെ മുതൽ തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. വയനാട്ടിൽ ക്യാംപുകൾ തുടങ്ങി . 8304 പേരാണ് ഇപ്പോൾ ക്യാംപുകളിൽ കഴിയുന്നത്. ഇതുവരെ 1592 പേരെയാണ് രക്ഷിച്ചത്.

മുണ്ടക്കൈ,ചൂരല്‍മല എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം സംഭവിച്ച ഉരുൾപെട്ടലിൽ തിരച്ചിലിന് കൂടുതല്‍ യന്ത്രങ്ങളും സന്നാഹങ്ങളും ഇന്നെത്തിക്കും. 15 മണ്ണുമാന്തിയന്ത്രങ്ങള്‍ ഇന്നലെ രാത്രി മുണ്ടക്കൈയിലെത്തിച്ചെന്ന് റവന്യുമന്ത്രി അറിയിച്ചു. മരം മുറിക്കുന്ന കട്ടിങ് മെഷീനുകളും ആംബുലന്‍സുകളും എല്ലാം കൂടുതലായി എത്തിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. പല സ്ഥലങ്ങളിലും വീടികൾക്ക് താഴെ നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *