
പാലക്കാട് ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരി തീകൊളുത്തി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പാലക്കാട് ഓങ്ങലൂര്‍ വാടാനംകുറുശ്ശി പുരക്കല്‍ ഷിതയെ ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് പട്ടാമ്പിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചി മുറിയിലാണ് ഷിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.