പെപ്പിന് പുറകെ വീണ്ടും ജോസെ; മാഞ്ചസ്റ്റർ സിറ്റിയുടെ താരത്തെ സ്വന്തമാക്കാൻ ബിഡ് വെച്ച് തുർക്കി ക്ലബ് ഫെനർബാച്ച്

പെപ്പിന് പുറകെ വീണ്ടും ജോസെ; മാഞ്ചസ്റ്റർ സിറ്റിയുടെ താരത്തെ സ്വന്തമാക്കാൻ ബിഡ് വെച്ച് തുർക്കി ക്ലബ് ഫെനർബാച്ച്

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മിഡ്‌ഫീൽഡർ മാറ്റിയോ കോവാച്ചിച്ചിനെ സ്വന്തമാക്കനൊരുങ്ങി ജോസെ മൊറീഞ്ഞോയുടെ തുർക്കി ക്ലബ് ഫെനർബാച്ച്. ക്രൊയേഷ്യൻ മിഡ്‌ഫീൽഡർക്കായി 25 മില്യൺ ഓഫർ ചെയ്യാൻ തയ്യാറായി തുർക്കിഷ് ക്ലബ്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ 25 മില്യൺ + ആ ഡ് ഓൺ എന്ന കരാറിലാണ് ഇംഗ്ലീഷ് ക്ലബ് ആയ ചെൽസിയിൽ നിന്നും കോവാചിച്ച് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വന്നത്. പെപ്പ് ഗ്വാർഡിയോളയുടെ പ്രതേക നിർദ്ദേശ പ്രകാരമാണ് താരത്തെ സിറ്റി ടീമിൽ എത്തിച്ചത്. നിലവിൽ മാഞ്ചസ്റ്റർ സിറ്റിയിൽ രണ്ടാം സീസൺ വേണ്ടി തയ്യാറെടുക്കുകയാണ് താരം. നിലവിൽ നടക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മറ്റ്‌ ക്ലബ്ബുകൾ പോലെ തുർക്കിഷ് ക്ലബ് ഫെനർബാച്ച് സജീവമായി ഇടപെടുന്നുണ്ട്. കാഗ്ലർ സായ്ങ്കു, റേഡ് ക്രുനിക്ക്, സെൻക്ക് ടോസിന് എന്നിവരെ ഇതിനകം തന്നെ ക്ലബ് ഒപ്പുവെച്ചിട്ടുണ്ട്. 2024 – 25 ഫുട്ബോൾ ക്യാമ്പയിൻ മുന്നോടിയായി മൊറീഞ്ഞോയുടെ മധ്യനിരയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിൽ അവരിപ്പോൾ മാഞ്ചസ്റ്റർ സിറ്റി താരത്തിലാണ് നോട്ടമിട്ടിരിക്കുന്നത്. നിലവിൽ താരത്തെ നല്ല രീതിയിയിൽ ജോസെ പ്രകീർത്തിക്കുന്നുണ്ട്.

ക്രൊയേഷ്യയുടെ താരത്തിന്റെ ആരാധകനായതിനാൽ, മുൻ ചെൽസി താരത്തെ സൈൻ ചെയ്യാൻ മൗറീഞ്ഞോ താൽപ്പര്യപ്പെടുന്നതിൽ അതിശയിക്കാനില്ല.2021-ൽ ഒരു അഭിമുഖത്തിനിടെ സംസാരിക്കുമ്പോൾ, മുൻ ചെൽസി മാനേജർ, കോവാച്ചിച്ച് വളരെ മികച്ച താരമെന്ന് സൂചന നൽകി. അദ്ദേഹത്തിൻ്റെ വാക്കുകളിൽ, മൗറീഞ്ഞോ പറഞ്ഞു: “കോവാച്ചിച്ച്, ആളുകൾ ചിന്തിക്കുന്നതിനേക്കാൾ വളരെ മികച്ചവനാണെന്ന് എനിക്ക് എപ്പോഴും തോന്നുന്നു. ഞാൻ അവനോട് വളരെ അസ്വസ്ഥനാണ്, കാരണം ഞാൻ കളിച്ചിട്ടുള്ള എല്ലാ ക്ലബ്ബുകളിലും അവൻ കളിച്ചിട്ടുണ്ട്, പക്ഷേ ഒരിക്കലും എന്നോടൊപ്പം കളിച്ചില്ല.”അവൻ [കോവാച്ചിച്ച്] റയൽ മാഡ്രിഡിനായി കളിച്ചു, പക്ഷേ എനിക്കൊപ്പമല്ല. അവൻ ചെൽസിക്ക് വേണ്ടി കളിച്ചു, പക്ഷേ എന്നോടൊപ്പമല്ല. അവൻ ഇൻ്ററിനായി കളിച്ചു, പക്ഷേ എന്നോടൊപ്പമല്ല” “അതിനാൽ ഞാൻ ആ വ്യക്തിയെ സ്നേഹിക്കുന്നു, ആ വ്യക്തി എൻ്റെ ക്ലബ്ബുകളെ പിന്തുടർന്നേക്കാം … അവൻ ടോട്ടൻഹാമിലേക്ക് പോയേക്കാം. അടുത്ത സീസണിൽ അവൻ ടോട്ടൻഹാമിലേക്ക് പോയേക്കാം. പക്ഷേ അവൻ എനിക്കായി ഇതുവരെ കളിച്ചിട്ടില്ല.”

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *