ഫ്രൂട്ടിയെ ഹിറ്റാക്കിയ പെൺകരുത്തിനെ അറിയുമോ?

ഫ്രൂട്ടിയെ ഹിറ്റാക്കിയ പെൺകരുത്തിനെ അറിയുമോ?

ഫ്രൂട്ടിയെ ഹിറ്റാക്കിയ പെൺകരുത്തിനെ അറിയുമോ?; ഒറ്റയടിക്ക് ഉയർത്തിയത് 300 കോടിയിൽ നിന്നും 8,000 കോടിയിലേക്ക്

അതിവേഗം ജനപ്രീതിയാർജ്ജിച്ച ഒരു ബ്രാൻഡാണ് പാർലെ അഗ്രോയുടെ ഫ്രൂട്ടി. ഈ ശീതളപാനീയത്തെ വളർത്തിയെടുക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച വനിതയാണ് നാദിയ ചൗഹാൻ. ഇവരുടെ കഠിനാധ്വാനത്തിന്റെ കഥ അധികം ആർക്കും അറിയില്ല. ഇന്ത്യൻ ശീതളപാനീയ വിപണിയിലെ മുൻനിര ബ്രാൻഡുകളായ ആപ്പി ഫിസ്, ഫ്രൂട്ടി എന്നിവയുടെ ഉടമസ്ഥരായ പാർലോ അഗ്രോയുടെ വിറ്റുവരവ് 300 കോടിയിൽ നിന്നും 8,000 കോടിയിലേക്ക് ഉയർത്തിയത് നാദിയ ചൗഹാനാണ്.

പ്രശസ്ത ബിസിനസ് സംരംഭകരായ ചൗഹാൻ കുടുംബത്തിലെ അംഗമായി കാലിഫോർണിയയിലായിരുന്നു നാദിയ ജനിച്ചത്. പിന്നീട് വളർന്നതും പഠനവുമെല്ലാം മുംബൈയിലായിരുന്നു. എച്ച്ആർ കോളേജിൽ നിന്നും കൊമേഴ്സിൽ ബിരുദപഠനം പൂർത്തിയാക്കി. ഇതിനിടെ 2003-ൽ തന്റെ 17-ാം വയസിലാണ് പിതാവിന്റെ സംരംഭമായ പാർലെ അഗ്രോയിൽ നാദിയ തന്റെ കരിയർ ആരംഭിക്കുന്നത്. അഗ്രോയുടെ വളർച്ചയ്‌ക്കും നാദിയ വളരെ പ്രാധാന്യം നൽകിയിരുന്നു. നിലവിൽ ഇവർ കമ്പനിയുടെ ചീഫ് മാർക്കറ്റിങ് ഓഫീസറും ജോയിന്റ് മാനേജിങ് ഡയറക്ടറുമാണ്.

നാദിയയുടെ മുതുമുത്തച്ഛൻ മോഹൻലാൽ ചൗഹാനാണ് 1929-ൽ പാർലെ അഗ്രോ സ്ഥാപിക്കുന്നത്. 1959 മുതൽ കമ്പനി വിവിധ ശീതള പാനീയങ്ങൾ വിപണിയിൽ എത്തിച്ചു തുടങ്ങി. 2003-ൽ നാദിയ കമ്പനിയിൽ ചേരുമ്പോൾ, പാർലെ അഗ്രോയുടെ വരുമാനത്തിന്റെ 95 ശതമാനവും സംഭാവന ചെയ്തിരുന്നത് ഫ്രൂട്ടി എന്ന ബ്രാൻഡ് ഉത്പന്നമായിരുന്നു. ഒറ്റയൊരു ഉത്പന്നത്തിൽ മാത്രം ആശ്രയിച്ചു കമ്പനി മുന്നോട്ടു പോകുന്നതിലെ പ്രശ്നം തിരിച്ചറിഞ്ഞ് കൂടുതൽ ഉല്പന്നങ്ങളുമായി വളരാൻ നാദിയ തീരുമാനിച്ചു. ഇതിന് വേണ്ടി അവതരിപ്പിച്ച ഉത്പന്നമായിരുന്നു പാക്കേജ് വാട്ടർ ബ്രാൻ‍ഡായ ’ബെയ്ലിസ്. വളർച്ചയുടെ പടവുകൾ അതിവേഗം കയറിയ ബെയ്ലിസ് ഇപ്പോൾ 1000 കോടിയിലധികം വിറ്റുവരവുള്ള ബ്രാൻഡായി മാറിയിരിക്കുകയാണ്. ഇതിനോടൊപ്പം നാദിയയുടെ വിവിധ ബിസിനസ് തന്ത്രങ്ങൾ കൂടി ഫലിച്ചതോടെ, പാർലെ അഗ്രോയുടെ വിറ്റുവരവ് 300 കോടിയിൽ നിന്നും 8,000 കോടിയിലേക്കാണ് ഉയർന്നത്. ഇന്ന് പാർലെ അഗ്രോയുടെ മൊത്തം വരുമാനത്തിൽ ഫ്രൂട്ടിയുടെ വിഹിതം 48 ശതമാനമായി താഴ്‌ത്താനും നാദിയക്ക് കഴിഞ്ഞു.

നാദിയയുടെ സ്വന്തം ആശയമാണ് ആപ്പി ഫിസ് എന്ന ശീതളപാനീയം. ഇന്ത്യൻ വിണിയിൽ ആദ്യമായെത്തുന്ന ആപ്പിൾ ജ്യൂസ് ഉത്പന്നങ്ങളിലൊന്നാണിത്. വളരെ വേഗത്തിൽ വിപണി കീഴടക്കാനും ആപ്പി ഫിസിന് കഴിഞ്ഞു. നിലവിൽ 2,000 കോടിയിലധികമാണ് ആപ്പി ഫിസിൽ നിന്നും കമ്പനിയുടെ വരുമാനം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *