ബൈഡനെക്കാൾ മോശം പ്രസിഡൻ്റ് സ്ഥാനാർത്ഥിയാണ് കമലാ ഹാരിസെന്ന് ട്രംപ്

ബൈഡനെക്കാൾ മോശം പ്രസിഡൻ്റ് സ്ഥാനാർത്ഥിയാണ് കമലാ ഹാരിസെന്ന് ട്രംപ്

വാഷിംഗ്‌ടൺ: യു.എസ് ഡെമോക്രാറ്റിക് പ്രസിഡന്റ്റ് സ്ഥാനാർഥി കമലാ ഹാരിസ് നിലവിലെ പ്രസിഡന്റ് ജോ ബൈഡനെക്കാൾ മോശം സ്ഥാനാർത്ഥിയാണെന്ന് മുൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്.
കമലഹാരിസ് ബൈഡനേക്കാൾ ഏറ്റവും മോശം സ്ഥാനാർത്ഥിയാണെന്ന് താൻ കരുതുന്നു. അവർ തീവ്ര ഇടതുപക്ഷമാണ്. സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷമുള്ള ആദ്യ അഭിമുഖത്തിൽ തിങ്കളാഴ്‌ച ഫോക്സ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ട്രംപ്.

നിലവിലെ പ്രസിഡൻ്റ് ജോ ബൈഡൻ ജൂലൈ 20ന് പ്രസിഡൻ്റ് മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. അടുത്ത മാസം ഡെമോക്രാറ്റ് പാർട്ടി അവരെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
“അവർ ചെറുപ്പമാണെന്ന് ഞാൻ കരുതിയത്. എന്നാൽ അവർക്ക് 60 വയസ്സായി എന്ന് എനിക്ക് മനസ്സിലായില്ല. അവർ അതിർത്തി രാജാവായിരുന്നു. താനല്ലെന്ന് നടിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

രാജ്യത്തേക്ക് വന്ന എല്ലാവർക്കും പൗരത്വം വേണമെന്നാണ് അവർ പറയുന്നതെന്ന് ട്രംപ് ആരോപിച്ചു, എല്ലാവർക്കും പൗരത്വം നൽകുന്നത് രാജ്യത്തെ നശിപ്പിക്കും. ബൈഡനെതിരെ ഡെമോക്രാറ്റിക് സ്ഥാപനം അട്ടിമറി നടത്തിയെന്ന തൻ്റെ ആരോപണം ട്രംപ് ആവർത്തിക്കുകയും ചെയ്തു.
14 മില്യൺ വോട്ട് കിട്ടിയെങ്കിലും നിങ്ങൾ പുറത്താണെന്ന് അവർ ബൈഡനോട് പറഞ്ഞു. ഡെമോക്രാറ്റുകൾ ബൈഡനെ പ്രസിഡൻ്റ് സ്ഥാനാർഥിത്വത്തിൽനിന്ന് പുറത്താക്കുകയാണുണ്ടയതെന്നും ട്രംപ് പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *