‘ബൈഡന്റെ പിന്മാറ്റം, കമല ഹാരിസിന്റെ കടന്നുവരവ്’; ഡെമോക്രാറ്റിക് പാർട്ടി ഒരാഴ്ചകൊണ്ട് സമാഹരിച്ചത് 200 മില്യൺ ഡോളർ

‘ബൈഡന്റെ പിന്മാറ്റം, കമല ഹാരിസിന്റെ കടന്നുവരവ്’; ഡെമോക്രാറ്റിക് പാർട്ടി ഒരാഴ്ചകൊണ്ട് സമാഹരിച്ചത് 200 മില്യൺ ഡോളർ

അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിന്ന് ബൈഡൻ പിന്മാറിയതിന് പിന്നാലെ ഡെമോക്രാറ്റിക് പാർട്ടി ഒരു ആഴ്ച കൊണ്ട് സമാഹരിച്ചത് 200 മില്യൺ ഡോളർ. തിരഞ്ഞെടുപ്പിൽ ബൈഡന്റെ പിൻഗാമിയായി കമലാ ഹാരിസിന്റെ കടന്നുവരവോടെയാണ് തിരഞ്ഞെടുപ്പ് ചെലവിനായി ഇത്രയധികം തുക പാർട്ടിക്ക് നേടാനായത്. ഇതിന് പുറമെ ഡെമോക്രാറ്റിക് പാർട്ടിക്ക് വേണ്ടി 170000 പേരാണ് വോളന്റിയർ ആകാൻ സന്നദ്ധത വ്യക്തമാക്കി മുന്നോട്ടെത്തിയത്. തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം സംഭാവന ചെയ്യുന്നവരിൽ ഏറിയ പങ്കും പുതിയ ആളുകളാണെന്നതാണ് ഡെമോക്രാറ്റിക് പാർട്ടിക് പ്രതീക്ഷ നൽകുന്നത്. കമലാ ഹാരിസിന് വേണ്ടി 170000 പുതിയ വോളന്റിയർമാർ ഇതിനോടകം എത്തിയതായാണ് ക്യാംപെയിൻ മാനേജർ റോബ് ഫ്ലാഹെർതി എക്സിലൂടെ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം വാൾ സ്ട്രീറ്റ് ജേർണലിന്‍റെ സർവേ പ്രകാരം ട്രംപിന്‍റെ ലീഡ് ആറ് പേയിന്‍റിൽ നിന്ന് രണ്ടായി കുറഞ്ഞിരുന്നു. നിർണായക സംസ്ഥാനങ്ങളായ മിഷിഗണിലും പെൻസിൽവേനിയയിലും ഇരുവരും ഒപ്പത്തിനൊപ്പമാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് ജോ ബൈഡൻ 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതായി പ്രഖ്യാപനമുണ്ടായത്. ബൈഡന്റെ ആരോ​ഗ്യത്തിൽ സംശയം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ സംശയമുയർന്ന സാഹചര്യത്തിലായിരുന്നു മത്സരത്തിൽ നിന്ന് പിന്മാറാനുള്ള ബൈഡന്റെ തീരുമാനം എത്തിയത്. തുടർന്ന് ബൈഡൻ തന്റെ പിൻഗാമിയായി കമല ഹാരിസിനെ പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ റെക്കോർഡ് സംഭാവന തുക ലഭിക്കുന്ന നേട്ടം കമല ഹാരിസ് സ്വന്തമാക്കിയിരുന്നു. വൈസ് പ്രസിഡന്റ് എന്ന നിലയിലെ കമല ഹാരിസിന്റെ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷമായ വിമർശനം റിപബ്ലിക്കൻ പാർട്ടി ഉയർത്തുമ്പോഴാണ് കമല ഹാരിസിന് ശക്തമായ പിന്തുണ ലഭിക്കുന്നതെന്നതാണ് ശ്രദ്ധേയം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *