‘മണ്ണിനടിയിൽ ഇനിയും ആളുകൾ ഉണ്ടാകാം, പ്രതിപക്ഷവുമായി ഒന്നിച്ച് രക്ഷാപ്രവർത്തനം’ ;മുഖ്യമന്ത്രി

‘മണ്ണിനടിയിൽ ഇനിയും ആളുകൾ ഉണ്ടാകാം, പ്രതിപക്ഷവുമായി ഒന്നിച്ച് രക്ഷാപ്രവർത്തനം’ ;മുഖ്യമന്ത്രി

വയനാട്ടിലെ ദുരന്തം ഹൃദയഭേദകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒട്ടേറെ പേർ ഒഴുകിപ്പോയി, ഒരു പ്രദേശം മുഴുവൻ ഇല്ലാതായി. നാട് ഇത് വരെ കണ്ടതിൽ വച്ച് അതീവ ദാരുണമായ ദുരന്തമാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, അമിത് ഷാ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ബംഗാൾ ഗവര്‍ണര്‍ സിവി ആനന്ദബോസ് എന്നിവര്‍ വിളിച്ച് സഹായം വാഗ്ദാനം ചെയ്തു.ഉറങ്ങാൻ കിടന്നവരാണ് ദുരന്തത്തിൽ അകപ്പെട്ടത്. ജീവൻ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു.അഞ്ച് മന്ത്രിമാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. സൈന്യത്തിന്റെ സഹായം ഒരുക്കി. എല്ലാ സേനാ വിഭാഗങ്ങളും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. പരമാവധി ജീവൻ രക്ഷിക്കാനും പരുക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കും.സംസ്ഥാനത്ത് 118 ക്യാമ്പുകൾ. 5531 ആളുകളെ ക്യാമ്പുകളിൽ പാർപ്പിച്ചു. കരസേന നാവിക സേന പ്രവർത്തിക്കും. ഫയർ ഫോഴ്‌സിൽ നിന്നും 329 പേർ രക്ഷാദൗത്യത്തിൽ പങ്കെടുത്തു. 18 മൃതദേഹങ്ങൾ കണ്ടെത്തി. ആദ്യ ഉരുൾപൊട്ടൽ ഉണ്ടായത് പുലർച്ചെ 2 മണിക്ക്. മണ്ണിനടിയിൽ ആളുകൾ കുടുങ്ങി കിടപ്പുണ്ട്. മണ്ണിനടിയിൽ ആളുകൾ ഇനിയും ഉണ്ടാകാം. പ്രതിപക്ഷവുമായി ഒന്നിച്ച് രക്ഷാപ്രവർത്തനം നടത്തും. സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്‌. പ്രധാനമന്ത്രി നേരിട്ട് വിളിച്ചു. കേന്ദ്രം എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തു. മദ്രസയിലും പള്ളിയിലും താത്കാലിക ആശുപത്രികൾ ഒരുക്കും. കൂടുതൽ ആരോഗ്യ പ്രവർത്തകർ എത്തും. ഭക്ഷണവും ആവശ്യവസ്തുക്കളും എത്തിക്കും. 20,000 ലിറ്റർ കുടിവെളം എത്തിക്കും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *