മതിലിലും മുറ്റത്തും തളർത്തുവരുന്ന ഈ ക്ഷണിക്കപ്പെടാത്ത അതിഥിയെ പറിച്ചുകളയല്ലേ, വിലയറിഞ്ഞാൽ നിങ്ങൾ ഞെട്ടും

മതിലിലും മുറ്റത്തും തളർത്തുവരുന്ന ഈ ക്ഷണിക്കപ്പെടാത്ത അതിഥിയെ പറിച്ചുകളയല്ലേ, വിലയറിഞ്ഞാൽ നിങ്ങൾ ഞെട്ടും

മഴക്കാലമായാൽ നമ്മുടെയൊക്കെ മതിലിലും മുറ്റത്തും തളിർത്ത് പൊന്തുന്ന കുഞ്ഞൻ ചെടിയെ കണ്ടിട്ടില്ലേ… പീലിയ മൈക്രോ ഫില്ല.

മഴക്കാലമായാൽ നമ്മുടെയൊക്കെ മതിലിലും മുറ്റത്തും തളിർത്ത് പൊന്തുന്ന കുഞ്ഞൻ ചെടിയെ കണ്ടിട്ടില്ലേ… പീലിയ മൈക്രോ ഫില്ല.

ഒട്ടും തന്നെ ബലമില്ലാത്ത ഈ ചെടി പിടിക്കുമ്പോൾ തന്നെ പറിഞ്ഞ് പോരും. പീലിയ മൈക്രോ ഫില്ല ഒരു സർക്കുലന്റ് വർഗത്തിൽ പെട്ടതാണ്. എന്നാൽ വളരെ നിസാരമായി കാണുന്ന ഈ ചെടിയുടെ വില കേട്ടാൽ നിങ്ങൾ ഒന്ന് ഞെട്ടും.ഇതിന്റെ ഏറ്റവും ചെറിയ ഒരു തൈക്ക് ആമസോണിൽ 200 രൂപ മുതലാണ് വില.

ഇത്തരം ചെടികളെ നമ്മൾ സാധാരണ ബേബി ടീ യെര്സ്, റോക്ക് വീഡ്‌സ് എന്നൊക്കെയാണ് വിളിക്കാറ്. നല്ല പച്ച കളറിൽ വളരുന്ന ഈ ചെടികൾ മറ്റു ചെടി ചട്ടികളിൽ വെക്കാവുന്നതാണ്. നല്ല ജലാംശമുള്ള സസ്യമായതിനാൽ തന്നെ ഒപ്പം നിൽക്കുന്ന ചെടിക്കും ആവശ്യത്തിന് തണുപ്പും ജലവും ലഭിക്കും.

ഈ ചെടി വീടിനകത്തും വളർത്താവുന്നതാണ്. ജലത്തിന്റെ അംശം വളരെ കുറച്ച് മതിയായ ഈ ചെടിക്ക് വൈയിലിന്റെ അളവ് കൂടുതലായാൽ പെട്ടെന്ന് നശിച്ചു പോകുകയും ചെയ്യും. ചെറിയ ചട്ടികളിലാക്കി സൺ ഷൈഡിൽ തൂക്കിയിട്ടാൽ നല്ല ഭംഗിയാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *